‘ദളപതി 67’ OUT & OUT ആക്ഷന്‍ സിനിമ! എന്ന് ലോകേഷ് കനകരാജ് ; പ്രതീക്ഷയോടെ ആരാധകര്‍
തമിഴ് നടന് കമല്‍ഹാസനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് ‘വിക്രം’. ചിത്രം മികച്ച പ്രതികരണത്തോടെ തിയേറ്ററില്‍ പ്രദര്‍ശനം തുടരുകയാണ്. കമല്‍ഹാസനു പുറമെ വിജയ് സേതുപതി, സൂര്യ, ഫഹദ് ഫാസില്‍, ചെമ്പന്‍ വിനോദ്, തുടങ്ങി നിരവധി താര നിരതന്നെ അണിനിരക്കുന്നുണ്ട്. ഇപ്പോഴിതാ വിക്രം എന്ന ചിത്രത്തിന് ശേഷം തമിഴ് നടന് വിജയ് ചിത്രമാകും താന്‍ ഇനി സംവിധാനം ചെയ്യാന്‍ പോകുകയെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ലോകേഷ്. വിജയിയുമായുള്ള പുതിയ സിനിമയെ പറ്റി കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുകയണ് ലോകേഷ്.
ദളപതി 67 ആണ് താന്‍ ചെയ്യാന്‍ പോകുന്ന അടുത്ത ചിത്രമെന്നും, അത് മുഴുനീള ആക്ഷന്‍ ചിത്രമായി ഒരുക്കാനാണ് ആലോചിക്കുന്നതെന്നാണ് ലോകേഷ് പറയുന്നത്. വിജയിയുമായുള്ള ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങുന്നതിന് മുമ്പായി ലോകേഷും സുഹൃത്തുകളും കഴിഞ്ഞ ദിവസം തിരുപ്പതിയിലെത്തി ദര്‍ശനം നടത്തിയത് വാര്‍ത്തയായിരുന്നു. നിലവില്‍ വംശി പൈടപ്പള്ളി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് വിജയ് അഭിനയിക്കുന്നത്. വിജയിയുടെ ഏറ്റവും അവസാനം പുറത്തിറങ്ങിയ ചിത്രമായിരുന്നു നെല്‍സണ്‍ ദിലീപ് കുമാറിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ബീസ്റ്റ്. ചിത്രത്തിന് സമ്മിത്ര പ്രതികരണമായിരുന്നു ലഭിച്ചത്.
‘വീര രാഘവന്’ എന്ന കഥാപാത്രത്തെയാണഅ വിജയ് ചിത്രത്തില്‍ അവതരിപ്പിച്ചത്. കലാനിധി മാരനാണ് സിനിമയുടെ നിര്‍മ്മാണം വഹിച്ചത്. സണ്‍ പിക്ചേഴ്സിന്റെ ബാനറിലാണ് സിനിമയുടെ നിര്‍മാണം. എഡിറ്റിംഗ് ആര് നിര്‍മ്മല്‍. അനിരുദ്ധ് ആണ് ചിത്രത്തിന്റെ സംഗീത സംവിധായകന്. നഗരത്തിലെ ഒരു ഷോപ്പിംഗ് മാള്‍ കേന്ദ്രീകരിച്ച് നടന്ന തീവ്രവാദി ആക്രമണവും, സന്ദര്‍ശകരെ തീവ്രവാദികള്‍ ബന്ദികളാക്കുന്നതും തുടര്‍ന്നുള്ള സംഭവങ്ങളുമായിരുന്നു ‘ബീസ്റ്റ്’ പറഞ്ഞത്. തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി എന്നീ ഭാഷകളിലാണ് ബീസ്റ്റ് പുറത്തിറങ്ങിയത്. വിജയിയുടെ 65-ാം സിനിമയാണ് ബീസ്റ്റ്. ചിത്രത്തില്‍ നായികയായി എത്തുന്നത് പൂജ ഹെഗ്ഡെയാണ്. അതിന് പുറമെ മലയാളി താരങ്ങളായ ഷൈന്‍ ടോം, അപര്‍ണ ദാസ് തുടങ്ങിയവരും ചിത്രത്തിലുണ്ട്. ചിത്രം റിലീസ് ചെയ്ത ദിവസം നല്ല പ്രതികരണമാണ് ലഭിച്ചതെങ്കിലും, പിന്നീട് മോശം അഭിപ്രായമായിരുന്നു ചിത്രത്തിന് ലഭിച്ചിരുന്നത്. ആരാധകര്‍ ഏറ്റവും പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു ബീസ്റ്റ്. എന്നാല്‍ അത്ര മികച്ച പ്രതികരണമായിരുന്നില്ല സിനിമയ്ക്ക് കിട്ടിയത്. ഇതോടെ ആരാധകര്‍ നിരാശയിലായി. അതേസമയം, വിജയിയുടെ അടുത്ത ചിത്രത്തിനാണ് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍.