‘ഉത്സവ പ്രേമികൾ, രാഷ്ട്രീയക്കാർ ഇവരൊക്കെയാണ് യഥാർഥ വൈറസുകൾ’ പരിഹാസ പോസ്റ്റുമായി ഡോക്ടർ ബിജു
രാജ്യത്ത് ആകമാനം കൊറോണ വൈറസ് വ്യാപനം ആദ്യഘട്ടത്തിൽ എന്നതുപോലെതന്നെ അതിതീവ്രമായി വ്യാപിക്കുകയാണ്. നിയന്ത്രണങ്ങൾക്കും അപ്പുറമായി രോഗികളുടെ എണ്ണം വർദ്ധിക്കുന്നതും തീവ്രത കൂടിയ വൈറസ് രണ്ടാംഘത്തിൽ രാജ്യവ്യാപകമായി പടരുന്നതും ആശങ്ക വർദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. വീണ്ടും ഗവൺമെന്റ്കൾ കർശനമായ കോവിഡ് നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള തീരുമാനത്തിലാണ്.ഈ സാഹചര്യത്തിൽ രാജ്യത്ത് നടക്കുന്ന പൊതുപരിപാടികൾ ക്കും ആൾക്കൂട്ടങ്ങൾക്കും എതിരെ രൂക്ഷമായ വിമർശനങ്ങളാണ് ഉയർന്നു വരുന്നത്. ഇലക്ഷൻ കഴിഞ്ഞതോടെ പൊതുപരിപാടികൾ കൂടുതലായും നിയന്ത്രിക്കാനുള്ള തീരുമാനത്തിൽ സർക്കാരുകൾ എത്തിച്ചേർന്നിരിക്കുന്നു.
എന്നാൽ മതപരമായ ചടങ്ങുകളിൽ വലിയ ആൾക്കൂട്ടം എത്തുന്നത് വളരെ ആശങ്കയാണ് ഉയർത്തുന്നത്. രാജ്യത്ത് നടക്കുന്ന ഇത്തരത്തിലുള്ള മതപരമായ ചടങ്ങുകൾക്ക് എതിരെ സർക്കാരുകൾ നിസ്സംഗത പ്രകടിപ്പിക്കുന്നതും വലിയ പ്രതിഷേധങ്ങൾക്ക് ഇടയാക്കുന്നു. നടി പാർവ്വതിയാണ് രാജ്യത്ത് നടക്കുന്ന കുംഭമേളക്കെതിരെ മലയാളത്തിൽനിന്ന് പ്രതിഷേധവുമായി ആദ്യം രംഗത്തെത്തിയത്. ഇപ്പോഴിതാ കേരളത്തിൽ നടക്കാനിരിക്കുന്ന തൃശൂർപൂരത്തിന് എതിരെയും രൂക്ഷ വിമർശനങ്ങൾ സമൂഹത്തിൽ ഉയർന്നു വരികയാണ്. ഈ വിഷയത്തിൽ മേൽ തന്നെ പ്രതിഷേധം അറിയിച്ചിരിക്കുകയാണ് ചലച്ചിത്രകാരനായ ഡോക്ടർ ബിജു.
ഗവൺമെന്റിനെയും പൂര പ്രേമികളെയും വിമർശിച്ചുകൊണ്ടുള്ള പരിഹാസ പോസ്റ്റ് അദ്ദേഹം ഫേസ്ബുക്കിലൂടെ പങ്കുവയ്ക്കുകയാണ് ചെയ്തത്. ഇതിനോടകം വലിയ വാർത്താ പ്രാധാന്യം നേടിയ ആ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം ഇങ്ങനെ:, “ഇലക്ഷൻ മാമാങ്കം കഴിഞ്ഞു…ഇനി….അവിടെ കുംഭ മേള…ഇവിടെ തൃശൂർ പൂരം….എന്തു മനോഹരമായ നാട്….ഏതു നൂറ്റാണ്ടിലാണാവോ ഈ മനുഷ്യന്മാരും ഭരണാധികാരികളും രാഷ്ട്രീയക്കാരും ഉത്സവ പ്രേമികളും ജീവിക്കുന്നത്….ഇവരൊക്കെയാണ് യഥാർഥ വൈറസുകൾ…കൊറോണ വൈറസ് ഇവർക്ക് മുൻപിൽ തലകുനിക്കണം…”