മോഹൻലാൽ ചിത്രം ഉൾപ്പെടെയുള്ള സിനിമകൾ തിയേറ്ററുകളിൽ റിലീസ് ചെയ്യില്ല നിലപാട് കടുപ്പിച്ച് തിയേറ്റർ ഉടമകൾ
വൈറസ് പ്രതിസന്ധി മൂലം അനിശ്ചിതാവസ്ഥയിൽ ആയിരുന്ന സിനിമ മേഖലയെ പുതിയ ഉണർവിലേക്ക് നയിച്ച ഒടിടി പ്ലാറ്റ്ഫോമുകളോട് വലിയ അതിർത്തിയാണ് തിയേറ്റർ ഉടമകൾക്ക് ഉള്ളത്. പ്രേക്ഷകർ കൂടുതലായും ഡിജിറ്റൽ പ്ലാറ്റ്ഫോമുകളുടെ സിനിമ കാണാനായി ആശ്രയിക്കുമ്പോൾ തിയേറ്റർ വ്യവസായം വലിയ പ്രതിസന്ധിയിൽ അകപ്പെടാൻ സാധ്യതയുണ്ട്. വീണ്ടും തിയേറ്റർ വ്യവസായം സജീവമായ സാഹചര്യത്തിൽ ഒടിടി ചിത്രങ്ങൾക്ക് മൂക്കുകയറിടാൻ തന്നെയാണ് തിയേറ്റർ സംഘടനയായ ഫിയൊക്കിന്റെ തീരുമാനം. നടൻ ഫഹദ് ഫാസിൽ ആണ് സംഘടനയുടെ ആദ്യത്തെ നടപടിക്ക് വിധേയനായത്. ഇനി ഒടിടി ചിത്രങ്ങളിൽ അഭിനയിച്ചാൽ താരത്തിന്റെ മാലിക് അടക്കമുള്ള പുതിയ ഒരു ചിത്രങ്ങളും തീയേറ്ററുകളിൽ പ്രദർശിപ്പിക്കില്ലെന്ന കടുത്ത നിലപാടാണ് സംഘടന തീരുമാനിച്ചത്. എന്നാൽ സംഘടനയുടെ തീരുമാനത്തോട് യോജിപ്പ് പ്രകടിപ്പിക്കുകയാണ് ഫഹദ് ഫാസിൽ ചെയ്തത്. സൂഫിയും സുജാതയും എന്ന ജയസൂര്യ ചിത്രമാണ് ആദ്യമായി മലയാളത്തിൽ നിന്ന് ഒടിടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്ത ചിത്രം. തുടർന്ന് ഫഹദ്ഫാസിൽ ചിത്രങ്ങളായ സി യു സൂൺ, ഇരുൾ, ജോജി എന്ന ചിത്രങ്ങളും പുറത്തിറങ്ങി. മോഹൻലാൽ ചിത്രം ദൃശ്യം 2 ആണ് ഒടിടിപ്ലാറ്റ് ഫോമിൽ റിലീസ് ചെയ്ത ഏറ്റവും വലിയ വിജയം നേടിയ ചിത്രം. ആമസോൺ പ്രൈം വീഡിയോയിൽ റിലീസ് ചെയ്താൽ ചിത്രം വലിയ വിജയം നേടിയതോടെ തീയേറ്ററുകളിൽ റിലീസ് ചെയ്യുമെന്ന് റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു.
എന്നാൽ ഒടിടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്ത ദൃശ്യം 2 ഉൾപ്പെടെയുള്ള സിനിമകൾ തീയേറ്ററിൽ റിലീസ് ചെയ്യേണ്ടതില്ലയെന്ന് തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയൊക്കിന്റെ ആദ്യയോഗത്തിൽ തന്നെ തീരുമാനമായി. റിപ്പോർട്ടർ ചാനലാണ് ഈ വിവരം പുറത്ത് വിട്ടത്. ഫിയൊക്കിന്റെ പ്രസിഡണ്ട് വിജയ കുമാറിന്റെ സാന്നിധ്യത്തിൽ കൂടിയ ആദ്യയോഗത്തിൽ തന്നെ ദൃശ്യവും ഇപ്പോൾ ഫഹദ് ഫാസിൽ അഭിനയിച്ച മറ്റ് മൂന്ന് ചിത്രങ്ങൾ അതിനു മുമ്പ് പുറത്തിറങ്ങിയ ജയസൂര്യയുടെ സൂഫിയും സുജാതയും എന്ന ചിത്രം തുടങ്ങിയ ചിത്രങ്ങൾ ഒരു കാരണവശാലും തിയേറ്ററിൽ കളിക്കേണ്ട എന്ന് തന്നെയാണ് തീയറ്റർ ഉടമകളുടെ സംഘടന തീരുമാനിച്ചിരിക്കുന്നത്. ദൃശ്യം 2 തിയേറ്ററുകളിൽ റിലീസ് ചെയ്യുമെന്ന് മോഹൻലാൽ ഉൾപ്പെടെയുള്ള താരങ്ങൾ പ്രതീക്ഷ പങ്കുവച്ചിരുന്നു. എന്നാൽ അത്തരത്തിലുള്ള ചിത്രങ്ങളൊന്നും തന്നെയും തീയേറ്ററുകളിൽ റിലീസ് ചെയ്യേണ്ട എന്ന് തന്നെയാണ് തിയേറ്റർ ഉടമകളുടെ തീരുമാനം.