Unpredictable Twist ഒളിപ്പിച്ച് സിബിഐ 5 The Brain!! ‘ബാസ്കറ്റ് കില്ലിങ്ങ്’ സേതുരാമയ്യർ എന്ന ബുദ്ധിരാക്ഷസൻ്റെ തന്ത്രമോ??
ഏറെ പ്രതീക്ഷയോടെ ഏവരും കാത്തിരിക്കുന്ന ചിത്രമാണ് സിബിഐ 5 . ചിത്രം മെയ് – 1 നാണ് തിയേറ്ററുകളിൽ എത്തുന്നത്. സിബിഐ സീരിസിലെ സേതുരാമയ്യർ എന്ന ഐക്കോമിക് കഥാപാത്രമായി മമ്മൂട്ടി വീണ്ടും പ്രത്യക്ഷപ്പെടുമ്പോൾ ചിത്രത്തിൽ ഏതൊക്കെ തരത്തിലുള്ള സസ്പെൻസുകളാണ് ഒളിപ്പിച്ചിരിക്കുന്നതെന്ന് അറിയാൻ കാത്തിരിക്കുകയാണ് പ്രേക്ഷകർ. സിബിഐ 5 – ൻ്റെ ട്രെയിലർ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. ട്രെയിലർ പുറത്തിറങ്ങിയതിന് പിന്നാലെ ഇതിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു പ്രയോഗമായിരുന്നു ബാസ്കറ്റ് കില്ലിങ്ങ്. മലയാളികളെ സംബന്ധിച്ചിടത്തോളം അവർക്ക് അത്രമാത്രം പരിചിതമല്ലാത്ത ഒരു പദം കൂടിയാണിത്.
ബാസ്കറ്റ് കില്ലിങ്ങിൻ്റെ അർഥം പരിശോധിച്ച് സിബിഐ 5 ട്രെയ്ലര് റിലീസ് ചെയ്ത ശേഷം നിരവധി പേരാണ് ഗൂഗിളില്‍ എന്താണ് ഇതിൻ്റെ അർഥംമെന്ന് സെര്‍ച്ച് ചെയ്തിരിക്കുന്നത്. ബാസ്കറ്റ് കില്ലിങ്ങിനെ കുറിച്ച് തിരക്കഥാകൃത്ത് എസ്.എന്‍.സ്വാമി മുൻപേ സൂചിപ്പിച്ചിരുന്നു. അദ്ദേഹം പറഞ്ഞ വാക്കുകള്‍ ഇങ്ങനെ: ‘അതൊരു സസ്പെന്‍സാണ്. നിഗൂഢതയാണ്. ഈ വാക്ക് നിങ്ങളില്‍ പലരും കേട്ടുകാണില്ല. അത് തന്നെയാണ് ഈ ചിത്രത്തിൻ്റെ പ്രധാന ത്രെഡ്. അത് എന്താണെന്ന് പ്രേക്ഷകര്‍ക്ക് സിനിമ കണ്ടാല്‍ മനസ്സിലാകും’
‘ബാസ്കറ്റ് കേസ്’ എന്ന പേരില്‍ ഒരു അമേരിക്കന്‍ ചിത്രം മുൻപ് റിലീസ് ചെയ്തിരുന്നു. ഈ ചിത്രത്തിൻ്റെ പേരിനേ അടിസ്ഥാനമാക്കിയാണോതെന്നും സംശയിക്കുന്നു. ബാസ്കറ്റ് കില്ലിങ് എന്ന പ്രയോഗം നിലവില്‍ വന്നതത് ഫ്രാങ്ക് ഹെനിന്ലോട്ടെര് സംവിധാനം ചെയ്ത ചിത്രമാണ് ബാസ്കറ്റ് കേസ്. ചിത്രം സയാമീസ് ഇരട്ട സഹോദരങ്ങളുടെ ജീവിതത്തില്‍ നടക്കുന്ന സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് കഥ പറയുന്നത്. ഇരട്ടക്കുട്ടികളിൽ ഒരാളുടെ രൂപം വൃകൃതനായിപ്പോയതിൻ്റെ പേരിൽ അയാൾക്ക് തൻ്റെ ജീവിതത്തിൽ അനുഭവിക്കേണ്ടി വരുന്ന മാനസിക സംഘര്‍ഷങ്ങളെക്കുറിച്ചും അയാളെ കൊലപാതകങ്ങളിലേയ്ക്ക് നയിക്കുന്ന സാഹചര്യത്തെക്കുറിച്ചുമാണ് ബാസ്കറ്റ് കേസ് എന്ന ചിത്രത്തിൽ പറയുന്നത്.
അതേസമയം കുറ്റവാളി ഒരേ കാരണത്താല്‍ നിരവധിപേരെ കൊന്നൊടുക്കുന്ന രീതിയാകാം ബാസ്കറ്റ് കില്ലിങ്ങിലൂടെ തിരക്കഥാകൃത്ത് ഉദ്ദേശിച്ചിട്ടുണ്ടാകുക. അല്ലെങ്കിൽ ഒരു ഉപകരണത്തിൻ്റെ സഹായത്തോടെ കൊലപാതകങ്ങൾ നടത്തുന്ന പ്രവണതയെ സൂചിപ്പിക്കാനാകം ബാസ്കറ്റ് കില്ലിങ്ങിലൂടെ എസ്എന്‍ സ്വാമി ഉദ്ദേശിച്ചിട്ടുണ്ടാകുകയെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം.