‘നടിയെ ആക്രമിച്ച കേസില്‍ മോഹന്‍ലാലിനെ വലിച്ചിടാൻ ശ്രമം’ : ഞെട്ടിക്കുന്ന പ്രസ്താവന നടത്തി ബൈജു കൊട്ടാരക്കര
മലയാള സനിമ സംവിധായകനാണ് ബൈജു കൊട്ടാരക്കര. ബാബു ആന്റണിയെ നായകനാക്കി 1994ല്‍ സംവിധാനം ചെയ്ത കമ്പോളമാണ് ബൈജുവിന്റെ ആദ്യ സിനിമ. പിന്നീട് സംവിധാനം ചെയ്ത ചിത്രം ബോക്സറിലും ബാബു ആന്റണി തന്നെയായിരുന്നു നായകന്. ബൈജുവിന്റെ ആദ്യ രണ്ട് സിനിമകളും ബോക്സോഫീസില്‍ വന്‍ പരാജയമായിരുന്നു. പിന്നീട് മുകേഷിനെ നായകനാക്കിയ വംശമാണ് മൂന്നാമത്തെ സിനിമ. എന്നാല്‍ ബൈജുവിന്റെ ആദ്യ നാല് സിനിമകളും തിയേറ്ററില്‍ പരാജയം ഏറ്റുവാങ്ങി. തുടര്‍ന്ന് കലാഭവന്‍ മണി അടക്കമുള്ള ഹാസ്യ താരങ്ങളെ ഒന്നിപ്പിച്ചു കൊണ്ട് സംവിധാനം ചെയ്ത ജെയിംസ് ബോണ്ട് എന്ന ചിത്രം മികച്ചതായിരുന്നു. അതിലൂടെയാണ് ബൈജു ചലച്ചിത്രരംഗത്ത് അറിയപെടാന്‍ തുടങ്ങിയത്.
നടിയെ ആക്രമിച്ച കേസില്‍ പുതിയ വെളിപ്പെടുത്തലുമായി സംവിധായകന് ബൈജു കൊട്ടാരക്കര രംഗത്ത്. വധഗൂഢാലോചന കേസിലേക്ക് നടന് മോഹന്‍ലാലിനെ വലിച്ചിടാന്‍ ദിലീപും സംഘവും ശ്രമിച്ചെന്നായിരുന്നു ബൈജു കൊട്ടാരക്കരയുടെ വെളിപ്പെടുത്തല്‍. മോഹന്‍ലാലിനെയും ദിലീപിന്റെ ആദ്യ ഭാര്യ മഞ്ജു വാര്യരെയും ശ്രീകുമാര്‍ മേനോനെയും കേസിലേക്ക് കൊണ്ട് വന്ന് മറ്റൊരു കഥ കെട്ടിച്ചമക്കാനുള്ള ശ്രമത്തിലായിരുന്നു ദിലീപും സംഘവും. ഇവര്‍ മൂവരും ചേര്‍ന്നാണ് ഈ കേസുണ്ടാക്കിയെന്നാണ് അവരുടെ മൊഴി. ബൈജു കൊട്ടാരക്കര ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് ഇത്തരത്തില്‍ ഒരു വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.
കോടതി വിധി നീതിയുടെ വിജയമാണെന്ന് ബൈജു കൊട്ടാരക്കര പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥര്‍ കെട്ടിയിറക്കിയ ആളാണ് ബാലചന്ദ്രകുമാര്‍ എന്നൊക്കെയായിരുന്ന ദിലീപ് വാദികളുടെ സംസാരം. എന്നാല്‍ നടിയെ ആക്രമിച്ച കേസില്‍ പല നാടകങ്ങളും നമ്മള് കണ്ടുവെന്നും, തെളിവുകള്‍ ഉണ്ടെന്ന് പ്രോസിക്യൂഷന് ആവര്‍ത്തിച്ച് പറഞ്ഞിട്ടും കൂടെയുള്ളവര്‍ ന്യായീകരിച്ച് നടക്കുകയായിരുന്നെന്നും അദ്ദേഹം വെളിപ്പെടുത്തി. കേസില്‍ മഞ്ജുവാര്യരെ കൂടി കൊണ്ട് വന്ന് ഒരു ട്വിസ്റ്റ് നടത്താനാണ് ദിലീപ് ഉദ്ദേശിച്ചത്. മഞ്ജു മദ്യപിക്കാറുണ്ടെന്നും, മദ്യപിച്ച് തലയ്ക്ക് വെളിവില്ലാതെ പറയുന്ന വ്യക്തിയാണ് മഞ്ജു വാര്യരെന്നും വരുത്തി തീര്‍ക്കാനായിരുന്നു അവരുടെ ശ്രമം. ഓഡിയോ ഫുള്‍ വരുമ്പോള്‍ കേള്‍ക്കാം. കേസില്‍ മോഹന്‍ലാലിനെ കൂടി വലിച്ചിടാന്‍ ശ്രമം നടത്തിയിട്ടുണ്ട് അവര്‍. ഇതിലൂടെ അവര്‍ ലക്ഷ്യമിട്ടിരുന്നത് മോഹന്‍ലാലിന്റെയും മഞ്ജുവിന്റെയും ഇമേജ് തകര്‍ക്കുക എന്നായിരുന്നുവെന്ന് സംവിധായകന് ബൈജു കൊട്ടാരക്കര വെളിപ്പെടുത്തി.