മലയാളികൾക്ക് ഒരിക്കലും  മറക്കാനാകാത്ത സിനിമകൾ സമ്മാനിച്ച ‘ജോൺപോളിൻ്റെ’  ഇപ്പോഴത്തെ ജീവിതം : ഐസിയുവിൽ കഴിയുന്ന അദ്ദേഹത്തിന് സഹായ അഭ്യർത്ഥനയുമായി ഒരു പറ്റം സുഹൃത്തുക്കൾ
1 min read

മലയാളികൾക്ക് ഒരിക്കലും മറക്കാനാകാത്ത സിനിമകൾ സമ്മാനിച്ച ‘ജോൺപോളിൻ്റെ’ ഇപ്പോഴത്തെ ജീവിതം : ഐസിയുവിൽ കഴിയുന്ന അദ്ദേഹത്തിന് സഹായ അഭ്യർത്ഥനയുമായി ഒരു പറ്റം സുഹൃത്തുക്കൾ

മലയാള ചലച്ചിത്ര രംഗത്ത് അറിയപ്പെടുന്ന നിരവധി തിരക്കഥാകൃത്തുകളുണ്ട്. അവരിൽ പ്രസിദ്ധനായ വ്യക്തിയാണ് തിരക്കഥാകൃത്തും നിർമ്മാതാവുമായ ജോൺപോൾ. ജോൺപോൾ പുതുശ്ശേരി എന്ന പേരിലാണ് അദ്ദേഹം അറിയപ്പെടുന്നത്. 1980 – കളുടെ ആരംഭത്തിൽ മലയാളത്തിലെ പേരുകേട്ട നിരവധി സംവിധായകരുമായി ചേർന്ന് നിന്ന് പ്രവർത്തിച്ച് അദ്ദേഹം നൂറിലേറേ ചിത്രങ്ങൾക്ക് തിരക്കഥയെഴുതി. ചാമരം, ഓർമക്കായ്, യാത്ര എന്നീ മികച്ച ചിത്രങ്ങൾ അദ്ദേഹത്തിൻ്റെ തിരക്കഥയിൽ പിറന്നവയാണ്. മലയാളത്തിലെ പ്രമുഖരായ നിരവധി സംവിധായകരുമായി ചേർന്ന് നിന്ന് പ്രവർത്തിക്കുവാനുള്ള അവസരവും ഈ കാലയളവിനുള്ളിൽ അദ്ദേഹത്തിന് ലഭിച്ചു.

ഓർമയ്ക്കായ്, യാത്ര എന്നീ ചിത്രങ്ങളുടെ തിരക്കഥകൾ ഏറെ ശ്രദ്ധ നേടിയിരുന്നു. ദേശീയ അന്തർദേശീയപുരസ്കാരങ്ങൾ ഉൾപ്പടെ നേടിയ ‘ഒരു ചെറുപുഞ്ചിരി’ എന്ന എം.ടി. വാസുദേവൻ നായർ സംവിധാനം ചെയ്ത ചിത്രത്തിൻ്റെ നിർമ്മാണം നിർവഹിച്ചത് ജോൺപോൾ ആയിരുന്നു. ദേശീയ അന്തർദേശീയ പുരസ്കാരങ്ങൾ നേടിയ ഈ സിനിമ അദ്ദേഹത്തിൻ്റെ ജീവിതത്തിലെ ഏറ്റവും വലിയ അംഗീകാരമായിരുന്നു. കേരളത്തിലെ ചലച്ചിത്ര സാങ്കേതിക കലാകാരന്മാരുടെ സംഘടനയായ മാക്ടയുടേ (MACTA) സ്ഥാപക സെക്രട്ടറി കൂടിയാണ് ജോൺപോൾ. സിനിമ മേഖലയിൽ സജീവമാകുന്നതിന് മുൻപ് അദ്ദേഹം ബാങ്ക് ഉദ്യോഗസ്ഥനായും പത്രപ്രവർത്തകനായും ജോലിചെയ്തു വരികയായിരുന്നു. കേരള ടൈംസ് എന്ന പത്രത്തിൽ ചലച്ചിത്ര ഫീച്ചർ എഴുത്തുകാരനായും അദ്ദേഹം സേവനം അനുഷ്ഠിച്ചു.  ഇക്കാലത്ത് ജോൺപോൾ എറണാംകുളം ഫിലിം സൊസൈറ്റിയിൽ അംഗമായിരുന്നു.

എന്നാൽ ആരോഗ്യപരമായ ബുദ്ധിമുട്ടുകളെത്തുടർന്ന് കഴിഞ്ഞ രണ്ടുമാസക്കാലമായി പൊതുപരിപാടികളിൽ നിന്നും, സിനിമ മേഖലയിൽ നിന്നും അദ്ദേഹം വിട്ടു നിൽക്കുകയായിരുന്നു.  രണ്ട് മാസക്കാലമായി ആരോഗ്യ നില വഷളാവുകയും അദ്ദേഹത്തെ ഗുരുതരമായ അവസ്ഥയിൽ ആശുപത്രിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. നിത്യേനയുള്ള ആശുപത്രി ചിലവുകളെത്തുടർന്ന് അദ്ദേഹത്തിൻ്റെ കുടുംബം വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ്. പൊതുസമൂഹത്തിൻ്റെ സഹായമില്ലാതെ മുന്നോട്ട് പോവാൻ കഴിയാത്ത അവസ്ഥയാണ്. ആശുപത്രി ചിലവുകൾക്കും, മരുന്നിനും മറ്റുമായി ഭാരിച്ച ചിലവുകളുമായി അദ്ദേഹത്തിൻ്റെ കുടുംബത്തിന് മുൻപോട്ട് കൊണ്ടുപോകാൻ കഴിയാത്ത സാഹചര്യത്തിൽ അദ്ദേഹത്തിൻ്റെ സുഹൃത്തുക്കൾ എല്ലാവരും ചേർന്ന് ഒരു ചികിത്സാ സഹായം ആരംഭിച്ചിരിക്കുകയാണ്. ശ്രീ . ജോൺ പോളിൻ്റെ മകളുടെ ഭർത്താവ് ജിബി അബ്രഹാമിൻ്റെ അക്കൗണ്ടാണ്‌ ഇതിനായി ഉപയോഗിക്കുന്നത്.  എല്ലാവരാലും അവരാൽ കഴിയുന്ന സഹായം ഇതുവഴി അഭ്യർത്ഥിക്കുകയാണ്.

അക്കൗണ്ട് വിവരങ്ങളും,വിശദാംശങ്ങളും ചുവടെ ചേർക്കുന്നു

GIBl N. ABRAHAM
NADUVILEDATHU
ANCHALPETTY   

A/C NO – 67258022274
IFC CODE – SBIN0070543
STATE BANK OF INDIA, KAKOOR BRANCH
GOOGLE PAY NO : 9446610002
CBNABRAHAM@OKSBI