പ്രതീക്ഷ കാത്തോ മോഹൻലാലിന്റെ ബറോസ്? പ്രേക്ഷകര്‍ക്ക് പറയാനുള്ളത്
1 min read

പ്രതീക്ഷ കാത്തോ മോഹൻലാലിന്റെ ബറോസ്? പ്രേക്ഷകര്‍ക്ക് പറയാനുള്ളത്

ഒടുവില്‍ ബറോസ് പ്രദര്‍ശനത്തിന് എത്തിയിരിക്കുന്നു. സംവിധായകനായി മോഹൻലാലിന്റെ പേര് ആദ്യമായി സ്‍ക്രീനില്‍ തെളിഞ്ഞിരിക്കുന്നു. വീണ്ടും മലയാളത്തിന്റെ വിസ്‍മയിപ്പിച്ച് ത്രീഡി സിനിമാ കാഴ്‍ച. പ്രതീക്ഷകള്‍ക്കപ്പുറമാണ് ബറോസ് എന്നാണ് പ്രേക്ഷകർ പറയുന്നത്. നിരവധിപ്പേരാണ് ബറോസ് കണ്ട് സിനിമയെ കുറിച്ച് സാമൂഹ്യ മാധ്യമങ്ങളില്‍ കുറിപ്പ് എഴുതുന്നത് എന്നത് ബറോസിന്റെ വിജയത്തെ സൂചിപ്പിക്കുന്നതാണ്. ആദ്യ പകുതി മികച്ചതെന്ന് മിക്കവരും പറയുന്നത് ബറോസിന് നേട്ടമായിരിക്കുകയാണ്. മലയാളം ഇന്നോളം കണ്ടിട്ടില്ലാത്ത ത്രീഡിയെന്നാണ് സിനിമ കണ്ടവര്‍ മിക്കവരും അഭിപ്രായപ്പെടുന്നതെന്നാണ് റിപ്പോര്‍ട്ട്. സംവിധായകനായി മോഹൻലാല്‍ അരങ്ങേറ്റം മികച്ചതാക്കിയെന്നും സിനിമ കുടുംബപ്രേക്ഷകര്‍ക്കുള്ളതാണെന്നും പ്രേക്ഷകര്‍ മിക്കവരും അഭിപ്രായപ്പെടുന്നു.

ബറോസിന്റെ റിലീസ് പാൻ ഇന്ത്യ ചിത്രമായിട്ടാണ് എന്നതും പ്രത്യേകതയാണ്. കേരളത്തില്‍ മാത്രം അഡ്വാൻസായി ഒരു കോടി രൂപയില്‍ അധികം നേടിയിരുന്നു ബറോസ്. ആരൊക്കെ വീഴ്‍ത്തിയാണ് മുന്നേറ്റം എന്നത് റിലീസിന് ശേഷമുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ മാത്രമാണ് വ്യക്തമാകുക. എന്തായാലും മോഹൻലാലിന്റെ ബറോസ് മലയാള സിനിമാ ചരിത്രത്തില്‍ നാഴികക്കല്ലാകും.

മോഹൻലാല്‍ പാടുന്നുവെന്നതും ബറോസ് എന്ന ചിത്രത്തിന്റെ ആകര്‍ഷണമാണ്. മനോഹരമായ ഗാനമാണ് ചിത്രത്തിലേത് എന്നാണ് താരത്തിന്റെ ആരാധകരുടെ അഭിപ്രായവും. സംവിധായകൻ മോഹൻലാലിന്റെ ബറോസ് എന്ന സിനിമയുുടെ ഛായാഗ്രാഹണം നിര്‍വഹിച്ചിക്കുന്നത് സന്തോഷ് ശിവനാണ്. ജിജോ പുന്നൂസ് എഴുതിയ കഥയിലെടുക്കുന്ന ചിത്രം ത്രീഡിയില്‍ എത്തുമ്പോള്‍ ആകെ ബജറ്റ് 100 കോടിയായിരിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. നിര്‍മാണം ആന്റണി പെരുമ്പാവൂര്‍ ആണ്. മോഹൻലാല്‍ നായകനാകുന്ന ഒരു ഫാന്റസി ചിത്രമായിരിക്കും ബറോസ്. മാര്‍ക്ക് കില്യനും ലിഡിയൻ നാദസ്വരവും സംഗീതം പകരുമ്പോള്‍ നായകനായ മോഹൻലാലിന്റെ ബറോസ് കഥാപാത്രം കുട്ടികള്‍ക്കും ഇഷ്‍ടമാകുന്നതായിരിക്കും.