“മലയാളത്തിൽ ഒരു നായകന് കിട്ടിയ ഏറ്റവും മികച്ച ഇൻട്രോ ഈ സിനിമയിലാണ് ”  ; നരസിംഹം സിനിമയെ കുറിച്ച് കുറിപ്പ്
1 min read

“മലയാളത്തിൽ ഒരു നായകന് കിട്ടിയ ഏറ്റവും മികച്ച ഇൻട്രോ ഈ സിനിമയിലാണ് ” ; നരസിംഹം സിനിമയെ കുറിച്ച് കുറിപ്പ്

രഞ്ജിത്തിന്റെ തിരക്കഥയില്‍ ഷാജി കൈലാസ് സംവിധാനം ചെയ്ത് മോഹന്‍ലാല്‍ ചിത്രമായിരുന്നു ‘നരസിംഹം.’ നന്ദഗോപാൽ മാരാർ എന്ന കഥാപാത്രമായി മമ്മൂട്ടി കൂടി എത്തിയപ്പോൾ മലയാള സിനിമ കണ്ട എക്കാലത്തേയും വലിയ ബ്ലോക്ക്‌ബസ്റ്ററുകളിലൊന്നായി നരസിംഹം മാറി. മോഹൻലാലിന്റെ ഇന്ദുചൂഡനും മമ്മൂട്ടിയുടെ മാരാറുമൊക്കെ ഇപ്പോഴും സമൂഹമാധ്യമങ്ങളിൽ സജീവമായി നിൽക്കുന്ന കഥാപാത്രമാണ്.ചിത്രത്തിലെ ഡയലോഗുകളും എവർഗ്രീനാണ്. ‘പോ മോനേ ദിനേശാ’ എന്ന കഥാപാത്രം തന്നെ ഉദാഹരണം. സോഷ്യൽ മീഡിയ ട്രോളുകളിലൊക്കെ ഇന്നും സജീവമാണ് ഈ പോ മോനേ ദിനേശാ വിളി. ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് എബിൻ പങ്കുവെച്ച കുറിപ്പ് വായിക്കാം


കുറിപ്പിൻ്റെ പൂർണരൂപം

നരസിംഹം

മോഹൻലാൽ പൂന്തു വിളഞ്ഞു അഴിഞ്ഞാടിയ സിനിമ. മോഹൻലാലിനെ ഏറ്റവും ഗ്ലാമറിൽ കണ്ട സിനിമകളിൽ ഒന്നാണ് നരസിംഹം

ഈ സിനിമയിൽ കാണിക്കുന്ന നാട്ടിൻപുറമൊക്കെ കാണാൻ എന്തു രസമാണല്ലേ.

മലയാളത്തിൽ ഒരു നായകന് കിട്ടിയ ഏറ്റവും മികച്ച ഇൻട്രോ ഈ സിനിമയിലാണ്. ഈ സിനിമയുടെ dts sound ഒരു രക്ഷയുമില്ലായിരുന്നു, അത് നന്നായി ആസ്വദിച്ചു.

ഈ പടത്തിലെ ലാലേട്ടന്റെ ലുക്ക്‌ ഒരു രക്ഷയുമില്ല.. മൊത്തം മാസ്. ഈ പടത്തിലെ ഡയലോഗുകൾ ഒന്നും രക്ഷയുമില്ലായിരുന്നു.. രഞ്ജിത്തിന്റെ അത്യുഗ്രൻ രചന.

മമ്മൂക്കയുടെ ഗസ്റ്റ് റോൾ പൊളിച്ചു.

ഈ സിനിമയുടെയൊക്ക തീയേറ്റർ എക്സ്പീരിയൻസ് അനുഭവിച്ചവരാണ് യഥാർഥ ഭാഗ്യവാന്മാർ. മലയാളികൾ ഇന്നും ആഘോഷിക്കുന്ന മാസ് ആക്ഷൻ മൂവി..

ഷാജി കൈലാസിന്റെ കരിയർ ബെസ്റ്റ് മൂവി..നൊസ്റ്റു മൂവി..2000ത്തിൽ ഏറ്റവും കൂടുതൽ പണം വാരിയ മൂവി. ഇൻഡസ്ട്രിയൽഹിറ്റ്‌ മൂവി.

മോഹൻലാലിനെ ഒരു അത്ഭുതമായി തോന്നിയ സിനിമ

സിനിമയെക്കുറിച്ചുള്ള ഓർമ്മകളും അഭിപ്രായങ്ങളും പങ്ക്‌ വെക്കൂ..