” എപ്പോൾ കണ്ടാലും ചുണ്ടിലൊരു ചിരിയോടെയല്ലാതെ അവസാനിപ്പിക്കുവാൻ ആകാത്ത പടം യോദ്ധ “
1 min read

” എപ്പോൾ കണ്ടാലും ചുണ്ടിലൊരു ചിരിയോടെയല്ലാതെ അവസാനിപ്പിക്കുവാൻ ആകാത്ത പടം യോദ്ധ “

സംഗീത് ശിവന്‍റെ സംവിധാനത്തിൽ മോഹൻലാൽ നായകനായി എത്തിയ ‘യോദ്ധ’ എന്ന സിനിമയെ മലയാളികൾ അത്രപ്പെട്ടെന്ന് വിസ്‌മരിക്കില്ല. തൈപ്പറമ്പിൽ അശോകനും, അരശുംമൂട്ടിൽ അപ്പുക്കുട്ടനും, അശ്വതിയും ഒക്കെ മലയാളി മനസ്സിൽ ഇന്നും നര ബാധിച്ചിട്ടില്ലാത്ത മധുര ഓർമ്മകളാണ്. നേപ്പാളിന്‍റെ വശ്യ സൗന്ദര്യം ഇത്രയും മനോഹരമായി ഒപ്പിയെടുത്ത മറ്റൊരു മലയാള സിനിമ വേറെയില്ല എന്ന് തന്നെ പറയാം. ലോകനിലവാരമുള്ള ഛായാഗ്രഹണം ആയിരുന്നു സന്തോഷ് ശിവന്‍റേത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് പങ്കുവെച്ച പോസ്റ്റ് വായിക്കാം

കുറിപ്പിൻ്റെ പൂർണരൂപം

 

ഉറക്കത്തിലേക്ക് വഴുതി വീഴുന്നതിനു മുൻപ് കുറച്ചു നേരം പഴയ പടങ്ങൾ കാണുന്ന ശീലമുള്ള എന്റെ മുന്നിൽ അത്തരമൊരു അവസരത്തിൽ യൂട്യൂബിൽ ഓട്ടോ സജഷൻ ആയി യോദ്ധ കയറി വരുകയാണ്….

 

എപ്പോ കണ്ടാലും ചുണ്ടിലൊരു ചിരിയോടെയല്ലാതെ അവസാനിപ്പിക്കുവാൻ ആകാത്ത പടം ആയതു കൊണ്ട് വീണ്ടും കാണുവാനായി ഒട്ടും അമാന്തിക്കേണ്ടി വന്നില്ല…..

 

അങ്ങനെ സിനിമ ഓടി അതിന്റെ 38

ആം മിനിറ്റിലേക്ക് കടക്കുകയാണ്….

 

തന്നെ തല്ലിക്കുവാനായി അപ്പുക്കുട്ടൻ കൊണ്ടു വന്ന ഗുണ്ടകളെയെല്ലാം അടിച്ചൊതുക്കി കൊണ്ടു, നാട്ടിൽ നിന്നാൽ ഇനിയും പ്രശ്നങ്ങൾ ഉണ്ടാകും എന്ന് കരുതി നേപ്പാളിൽ പോകാനായി തീരുമാനിച്ച അശോകൻ പിറ്റേന്ന് യാത്ര പറയുവാനായി അപ്പുക്കുട്ടനെ കാണുവാനായി വരുന്ന രംഗം എത്തുകയാണ്….

 

തന്നെ കണ്ടു ഓടുന്ന അപ്പുക്കുട്ടനെ ഇടവഴിയിലൂടെ സൈക്കിളിൽ പിന്തുടർന്ന് അശോകൻ പിടിക്കുന്ന വളരെ സിമ്പിൾ ആയ രംഗം……

 

ഓടുന്ന സൈകിളിൽ ഇരുന്നു കൊണ്ടു സാമാന്തരമായി ഓടുന്ന ഒരാളുടെ ഷർട്ടിന്റെ കോളറിൽ പിടിക്കുക, ആ പിടി വിടാതെ തന്നെ, ഓടികൊണ്ടിരിക്കുന്ന സൈകിളിന്റെ മുകളിലൂടെ അതു മറഞ്ഞു വീഴുന്നതിന്റെ ഇടയിൽ, അതിന്റെ ഹാൻഡിലോ, സീറ്റോ, മുൻവശത്തെ കമ്പിയോ ഒന്നും കാലിൽ തട്ടാതെ ഉയർന്നു ചാടിയിറങ്ങുക!

 

എന്ന വളരെ സിമ്പിൾ ആയൊരു രംഗം….!!

 

ആ സീൻ ഒന്ന് രണ്ട് വട്ടം കൂടി കണ്ട ശേഷം മൊബൈൽ താഴെ വച്ചു ഉറങ്ങാൻ കിടക്കുമ്പോൾ ” എന്നാലും ആ ചങ്ങാതി എങ്ങനെയാണാവോ അങ്ങനെ ചാടിയിറങ്ങിയത് ” എന്ന ചിന്ത ഉറങ്ങാൻ വിടാതെ പിന്തുടരുന്നതിനാൽ……

 

കിടക്കയിൽ ചുമ്മാ തിരിഞ്ഞും മറഞ്ഞും കിടക്കവേ ഞാനൊരു തീരുമാനത്തിൽ എത്തി ചേരുകയാണ്….

 

ഇനിയൊരിക്കലും ഉറങ്ങാൻ കിടക്കുന്നതിനു മുൻപ് അങ്ങേരുടെ പഴയ പടങ്ങൾ കാണില്ല!!

 

അയാൾക്ക് സിനിമയിൽ ഓരോന്ന് കാണിച്ചു വച്ചിട്ട് അങ്ങട് പോയാൽ മതി…. അതു കാണുന്ന ബാക്കിയുള്ളോർക്കാണ് പണി…..!!

 

മോഹൻലാൽ…. ❤️

 

അയാൾ അവതരിപ്പിച്ചത് കൊണ്ടു മാത്രം “ആർക്കും ചെയ്യാവുന്ന ഒരു സിമ്പിൾ ഐറ്റം ” ആയി കാണുന്നവർക്ക് തോന്നിയ ഇങ്ങനെ എത്രയെത്ര സീനുകൾ…..!!