“മോഹൻലാലിന്റെ “കർണ്ണൻ ” ആയുള്ള പ്രകടനം കണ്ടിരിക്കാൻ എന്തൊരു ഗ്രേസ് ആണ് ” ; ലാലേട്ടന്റെ അഭിനയത്തെ നമിച്ച് കുറിപ്പ്
മോഹന്‍ലാല്‍ അവതരിപ്പിച്ച ‘കര്‍ണ്ണഭാരം’ എന്ന സംസ്കൃത നാടകത്തിന്റെ ശകലങ്ങള്‍ ഒരിടയ്ക്ക് വളരെ വൈറലായിരുന്നു. ഭാസന് എഴുതിയ നാടകത്തിന് രംഗഭാഷ്യം നല്‍കിയത് കാവാലം നാരായണപണിക്കരാണ്. 2001 മാര്‍ച്ച് 29ന് ന്യൂഡല്‍ഹി സിറിഫോര്‍ട്ട് ഓഡിറ്റോറിയത്തിലാണ് ആദ്യത്തെ അവതരണം അരങ്ങേറിയത്. നാഷണല്‍ സ്കൂള്‍ ഓഫ് ഡ്രാമയുടെ വാര്‍ഷിക നാടകോത്സവതിന്റെ ഭാഗമായിട്ടാണ് ‘കര്‍ണ്ണഭാരം’ അവതരിപ്പിക്കപ്പെട്ടത്. ‘കര്‍ണ്ണഭാര’ത്തിനു ശേഷം പ്രശാന്ത് നാരയണന് സംവിധാനം ചെയ്ത ‘ഛായാമുഖി’ എന്ന നാടകത്തിലും മോഹന്‍ലാല്‍ വേഷമിട്ടിരുന്നു. ഇപോഴിതാ ഇതേ കുറിച്ച് ഒരു കുറിപ്പാണ് വൈറലാവുന്നത്.
കുറിപ്പിൻ്റെ പൂർണരൂപം
കാവാലം നാരായണപണിക്കർ അണിയിച്ചൊരുക്കിയ, മോഹൻലാൽ അവതരിപ്പിച്ച കർണ്ണ ഭാരം എന്ന സംസ്കൃത നാടകം യു ട്യൂബ് ൽ പൂർണ്ണ രൂപത്തിൽ ഉണ്ട്
കണ്ടു കൊണ്ടിരിക്കുമ്പോൾ സംഭാഷണങ്ങളുടെ അർത്ഥം ഒന്നും മനസിലായില്ലെങ്കിലും, മോഹൻലാൽ ന്റെ “കർണ്ണൻ “ആയുള്ള പ്രകടനം കണ്ടിരിക്കാൻ എന്തൊരു ഗ്രേസ് ആണ്. പ്രത്യേകിച്ച് അവസാന ഭാഗങ്ങളിൽ, തന്റെ കവച കുണ്ഡലങ്ങൾ ബ്രാഹ്മണ വേഷത്തിൽ വരുന്ന ഇന്ദ്ര ദേവന് ദാനമായി നൽകുന്ന ഭാഗമാവാം, അവിടെ സ്വയം മറന്ന് കഥാപാത്രത്തിലേക് ഇഴുകി ചേരുന്ന മോഹൻലാൽ നെ കാണാം. സിനിമയുടെ ആക്ഷനും കട്ട് നുമിടയിൽ അഭിനയം ശീലിച്ച ഒരാൾ, നാടകത്തിന്റെ അഭിനയ വ്യാകരണ ത്തിലേക്ക് അനായാസം കൂടു മാറുന്ന കാഴ്ച..!!
“Complete actor എന്നത് അഹങ്കാരമായല്ല വിശേഷിപ്പിക്കുന്നത്, നടനത്തിൽ താൻ പൂർണ്ണത തേടനാണ് ശ്രമിക്കുന്നത് എന്ന് പറയുമ്പോഴും, അയാൾക്കല്ലാതെ മാറ്റാർക്കാണ് ഈ വിശേഷണം ചേരുക എന്നും ഇത്തരം പ്രകടനങ്ങൾ കാണുമ്പോൾ നാമൊന്ന് ചിന്തിച്ചു പോവും…!!