“മുൻപ് മോഹൻലാൽ മൂവികൾ കൃത്യമായ സമയത് ഷൂട്ട് നടത്തുകയും കൃത്യമായ പ്ലാനിങ്ങോടെ റിലീസ് ചെയ്യുകയും ചെയ്തിരുന്നു, എന്നാൽ ഇന്ന് … “
നാലു പതിറ്റാണ്ടിലേറെയായി മലയാളികളുടെ സിനിമാസ്വപ്നങ്ങള്‍ക്ക് ഭാവവും ഭാവുകത്വവും നല്‍കിയ നടന വിസ്മയമാണ് മോഹന്‍ലാല്‍. മോഹൻലാലിന്റെ പുതിയ ഒരു ചിത്രം സംവിധാനം ചെയ്യുന്നത് തരുണ്‍ മൂര്‍ത്തിയാണ് എന്നത് താരത്തിന്റെ ആരാധകരെ ആവേശത്തിലാക്കിയിരുന്നു. എല്‍ 360 എന്ന് വിശേഷണപ്പേരുള്ള ചിത്രത്തിന്റെ പ്രമേയം പുറത്തുവിട്ടിട്ടില്ല. കൂടാതെ മോഹൻലാൽ സിനിമാ ജീവിതത്തിൽ ആദ്യമായി സംവിധായകനാവുന്ന ചിത്രം ഈ വർഷം പുറത്തിറങ്ങാൻ തയാറെടുക്കുകയാണ്. കുട്ടികൾക്ക് കൂടി വേണ്ടിയാണ് താൻ സിനിമ സംവിധാനം ചെയ്യുന്നത് എന്ന് മോഹൻലാൽ നേരത്തെ പറഞ്ഞിരുന്നു. മറ്റൊരു വമ്പൻ ചിത്രമായ ‘L2 എമ്പുരാൻ’ അടുത്ത വർഷം പുറത്തിറങ്ങും. ഇപ്പോഴിതാ മോഹൻലാലിൻ്റെ വമ്പൻ ചിത്രങ്ങളെ കുറിച്ച് പങ്കുവെച്ച കുറിപ്പ് വായിക്കാം.
കുറിപ്പിൻ്റെ പൂർണരൂപം
മുൻപൊക്കെ മോഹൻലാൽ മൂവികൾ കൃത്യമായ സമയത് ഷൂട്ട് നടത്തുകയും കൃത്യമായ പ്ലാനിങ്ങോടെ റിലീസ് ചെയ്യുകയും ചെയ്തിരുന്നു – എന്നാൽ കുറച്ചു വർഷമായി സിനിമകൾ അനൗൺസ് ചെയ്യുന്നുണ്ട് എന്നാൽ പ്രേക്ഷകർക്ക് കാണാൻ അദ്ദേഹത്തിന്റെ പുതിയ സിനിമകൾ ഒട്ടില്ല താനും – (കഴിഞ്ഞ വര്ഷം -2023 എലോൺ പോലെ ഒരെണ്ണം തിയറ്ററിൽ റിലീസ് ചെയ്തു ഒരു വർഷമായപ്പോൾ നേര് ) വലിയ ബഡ്ജറ്റ് നീണ്ട ഷൂട്ടിങ് ഒന്നും കാര്യം അല്ല എന്ന് നേര് – വാലിബൻ എന്നീ സിനിമകളുടെ സ്വീകാര്യത നിരീക്ഷിച്ചാൽ മനസിലാവുന്നതാന് – വലിബന് ശേഷം പുതിയതായി ഒരു സിനിമയും വര്ഷം തിയറ്ററിൽ വന്നിട്ടില്ല (പഴയവ വന്നു നല്ല കളക്ഷൻ നേടി പോകുന്നു ഉണ്ട് ) – ഇടക്ക് അനൂപ് സത്യൻ, തരുൺ മൂർത്തി തുടങ്ങിയവരുടെ സിനിമകൾ ഉണ്ടാകും എന്നൊക്കെ കേട്ടെങ്കിലും തരുൺ സിനിമ ഷൂട്ട് Empuran നേക്കാൾ നീണ്ടു പോയോ എന്ന് സംശയം ഉണ്ട് -ഇതുവരെ ടൈറ്റില് പോലും അനൗൺസ് ആയിട്ടില്ല🙄 – അനൂപ് മൂവി അനൗൺസിൽ ഒതുങ്ങി – ഏറെക്കുറെ ഈ വര്ഷം ബറോസ് റിലീസ് മാത്രമേ നടക്കുമെന്ന് തോന്നുന്നുള്ളൂ (?) -റാം അടക്കം പാതി വഴിയിൽ -എമ്പ്‌രാൻ ഷൂട്ടിങ് നടക്കുന്നു- അങ്ങനെ 2024 ഉം തീരുന്നു, ഒരു വര്ഷം എന്നത് ഒരു നീണ്ട കാലയളവ് തന്നെയാണ് മലയാളത്തിൽ.
സാദ്ധ്യതകൾ ഉണ്ടായിട്ടും ‘നേര്’ പോലെ അധികം ബഡ്ജറ്/ കാലതാമസം വരുത്താത്ത സിമ്പിളായി പ്രേക്ഷരെ ആകർഷിക്കുന്ന സിനിമകൾ കൂടെ ചെയ്യാൻ സമയം കണ്ടെത്താത്തത് അത്ഭുതം ആയി തോന്നിയിട്ടുണ്ട്… 🙄😇
NB: റിലീസ് ആവാനുള്ളതൊക്കെ വമ്പൻ സിനിമകൾ ആവും എന്നാലും വമ്പൻ സിനിമകൾ മാത്രമല്ലതെ ഇടക്കൊരു ചെറിയ റിലീസ് ഒക്കെ ആവാമായിരുന്നു 👌