“അമൽ നീരദ് ബ്രില്യൻസ് എന്ന് ഞാൻ പറയുന്നത് ഈ ഐറ്റത്തെ കുറിച്ചാണ് , ‘ബിലാൽ ” ; കുറിപ്പ്
1 min read

“അമൽ നീരദ് ബ്രില്യൻസ് എന്ന് ഞാൻ പറയുന്നത് ഈ ഐറ്റത്തെ കുറിച്ചാണ് , ‘ബിലാൽ ” ; കുറിപ്പ്

മലയാളികള്‍ വീണ്ടും കാണാന്‍ ആഗ്രഹിക്കുന്ന ചുരുക്കം ചില സിനിമകളില്‍ ഒന്നാണ് ‘ബിഗ് ബി’. ലയാള സിനിമയിലെ എവര്‍ഗ്രീന്‍ സ്റ്റാര്‍ എന്നുതന്നെ വിശേഷിപ്പിക്കാന്‍ സാധിക്കുന്ന മമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്ത ചിത്രമാണ് ബിഗ് ബി. മലയാള സിനിമയിൽ വേറിട്ട രീതിയിൽ വന്ന മമ്മൂട്ടി ചിത്രത്തിന് ഇന്നും ആരാധകരേറെയാണ്. 2007ലാണ് ഈ ചിത്രം പുറത്തിറങ്ങിയത്. കൊച്ചിയിലെ സാമൂഹിക രാഷ്ട്രീയ പശ്ചാത്തലത്തില്‍ ഒരുങ്ങിയ സിനിമ റിലീസ് സമയത്ത് അത്ര വലിയ വാണിജ്യ വിജയം സമ്മാനിച്ചില്ലെങ്കിസലും വര്‍ഷങ്ങള്‍ക്കിപ്പുറം സിനിമ വലിയ ചര്‍ച്ചകള്‍ക്ക് കാരണമാകുകായിരുന്നു. മമ്മൂട്ടി, മനോജ് കെ. ജയന്‍, ബാല, പശുപതി, മംമ്ത മോഹന്‍ദാസ്, വിജയരാഘവന്‍, ലെന, വിനായകന്‍, ശ്രീജിത്ത് രവി തുടങ്ങി വലിയ താരനിര അണിനിരന്ന ചിത്രം ഇന്നും ആഘോഷിക്കപ്പെടുന്നത് മാസ് ബ്ലോക്ക് ബസ്റ്റര്‍ എന്ന നിലയ്ക്കാണ്.ബിഗ് ബിയുടെ രണ്ടാം ഭാഗം വരുന്നു എന്ന വാര്‍ത്ത വന്നിട്ട് കുറെ നാളുകളായി. ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് പങ്കുവെച്ച കുറിപ്പ് വായിക്കാം.

കുറിപ്പിൻ്റെ പൂർണരൂപം  

 

 

അമൽ നീരദ് ബ്രില്യൻസ് എന്ന് ഞാൻ പറയുന്നത്

ഈ ഐറ്റത്തെ കുറിച്ചാണ്.

 

7 വർഷങ്ങൾക്ക് മുമ്പ് പുള്ളി ബിഗ്ബിയുടെ രണ്ടാം ഭാഗം വരുന്നു എന്ന് പറഞ്ഞ് ഒരു സസ്പെൻസിടുന്നു. ശേഷം അങ്ങനെ ഒരു ഐറ്റത്തിന് ഏറ്റവും മികച്ച തിരക്കഥ ആവശ്യമാണ് എന്നതിനാൽ കുറച്ച് തിരക്കഥാകൃത്തുക്കളെ അതിന് സജ്ജമാക്കി വിടുന്നു.

ശേഷം അമൽ ‘ വരത്തൻ, ഭീഷ്മ, ബോഗൻവില്ല തുടങ്ങി മൂന്ന് പടങ്ങൾ ചെയ്യുന്നു.

 

തീർത്തും ബിലാൽ കാത്തിരുന്ന ആരാധകർ അക്ഷമരാകുന്നു. അമൽ നീരദിൻ്റെ പേജിൽ പോയി ബിലാലിൻ്റെ അപ്ഡേറ്റിനായി റിക്വസ്റ്റ് ചെയ്യുന്നു. അങ്ങേര് ഏത് പോസ്റ്റിട്ടാലും അതിൻ്റെ താഴെ മേരി ടീച്ചറിൻ്റെ മൂത്തമകനെ ഇറക്കിവിട് എന്ന കമൻ്റ് എല്ലാ പൊസ്റ്റിൻ്റെയും കമൻ്റ് ബോക്സിൽ കാണാം.

 

അമൽ നീരദിൻ്റെ ഒരു സ്വഭാവം വച്ച് അങ്ങേര് ഒമർലുലുനെ ഒക്കെ പോലെ ഒന്നിന്നും റിപ്ലെ കൊടുക്കുന്ന ആളല്ല….. അങ്ങേര് ഈ കമൻ്റ്സൊക്കെ വായിച്ച് അക്ഷമരായ ബിലാലിൻ്റെ ആരാധകരെ കണ്ട് ചിരിക്കത്തേ ഉള്ളൂ ( സൈക്കോ നീരദ് 😂).

 

ഈ പോസ്റ്റിൻ്റെ തുടക്കത്തിൽ പറഞ്ഞത് പോലെ

മികച്ച തിരക്കഥ ബിലാലിന് ഒരുക്കാനായി അമൽ നീരദ് തൻ്റെ തൂലികാ പടയാളികളെ മറുവശത്ത് റെഡി ആക്കി നിർത്തിയിട്ട് വർഷങ്ങളായി.

നല്ലൊരു തിരക്കഥ ഒരുക്കുക എന്ന കാരണത്താൽ തന്നെയാണ് സത്യത്തിൽ ഈ സിനിമ വൈകുന്നത്.

അതിനിടയിൽ ബിലാൽ ക്യാൻസലായി എന്ന ചർച്ച വരെ ആൾക്കാർ നടത്തി.

 

ഇനി വരാൻ പോകുന്നത് ഒരു ഭീകര അപ്ഡേറ്റാണ്. ഇത്രയും നാളും കാത്തിരുന്ന ആരാധകരെ കോരിത്തരിപ്പിക്കുന്ന ഒരു അപ്ഡേറ്റ്.

 

7 വർഷം മുന്നേ ഇട്ട പ്രൊഫൈൽ പിക്ച്ചർ അങ്ങേര് ഇത് വരെ മാറ്റിയിട്ടില്ല എന്നത് തന്നെ ബിലാൽ വരും എന്നതിൻ്റെ തെളിവ്.

 

” ബോംബെയിൽ നിന്ന് മമ്മൂക്കയെ വച്ച് പടം പിടിക്കാൻ കുറച്ച് പിള്ളേര് വന്നിട്ടുണ്ട് ”

 

പടം തീയേറ്ററിൽ ഫ്ളോപ്പായെങ്കിലും ആ പടം മോളിവുഡിലെ കൾട് സ്റ്റൈലിഷ് ഗാങ്സ്റ്റർ മൂവിയാണ്.

രണ്ടാം ഭാഗത്തിനായുള്ള കാത്തിരുപ്പ് അവസാനിക്കാൻ അധികനാൾ ഉണ്ടെന്ന് തോന്നുന്നില്ല.