“ഞെട്ടിച്ചത് കുഞ്ചാക്കോ ബോബനാണ്…Oh My God.. What a Shift..! ” ; കുറിപ്പ്
മലയാള സിനിമാപ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരുന്ന പുത്തന്‍ ചിത്രം ബോഗയ്ന്‍വില്ല തിയേറ്ററുകളിലെത്തി. കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍, ജ്യോതിര്‍മയി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമ റിലീസിന് മുന്‍പ് തന്നെ ജനപ്രീതി നേടിയിരുന്നു. ക്രിമിനല്‍ കേസില്‍ കുടുങ്ങിയ ദമ്പതികളെ ചുറ്റിപ്പറ്റിയുള്ള സൈക്കോളജിക്കല്‍ ത്രില്ലറാണ് ബോഗയ്ന്‍വില്ല. കേരളത്തില്‍ മാത്രമല്ല തമിഴ്‌നാട്ടിലും സിനിമയ്ക്ക് വന്‍ സ്വീകരണമാണ് ലഭിച്ചിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച് പ്രേക്ഷകൻ പങ്കുവെച്ച കുറിപ്പ് വായിക്കാം.
കുറിപ്പിൻ്റെ പൂർണരൂപം
മറവിയുടെ കയത്തിൽ മുങ്ങിത്താഴുന്നൊരു സ്ത്രീ, പിടിവള്ളിയായി എത്തുന്ന ഓർമ്മയുടെ മിന്നലാട്ടങ്ങൾ ..!
മറവിക്കും ഓർമ്മയ്ക്കും ഇടയിലുള്ള ഇമോഷൻസിനെ ജ്യോതിർമയി എന്ന നടി എത്ര ഗംഭീരമായാണ് കൈകാര്യം ചെയ്തിരിക്കുന്നത്. മലയാള സിനിമ ഇത്രയും പ്രാപ്തിയുള്ള ഒരു നടിയെ ഇതുവരെ ഇങ്ങനെ ഉപയോഗിച്ചിട്ടില്ല എന്നത് നഷ്ടം.
കിഷ്കിന്ധാകാണ്ഡം എന്ന സിനിമയ്ക്ക് സമാനമായ ഒരു പ്ലോട്ട്, അതിൻ്റെ വണ്ടർ അടിപ്പിക്കുന്ന എക്സിക്യൂഷൻ. റീത്തുവിന്റെ ലോകത്തിലേക്ക് നമ്മളെ കൂടി പിടിച്ചു തള്ളിയിട്ട് തലച്ചോറിനെ പരീക്ഷിക്കുന്ന ഒരു സിനിമ. ഇമോഷൻസ് ഓറിയൻ്റഡ് സിനിമയിൽ പാരലലായി നടക്കുന്ന ക്രൈം ഇൻവെസ്റ്റിഗേഷനും ഗ്രിപ്പിംഗ്.
ഫഹദ് ഫാസിലിന്റെ അസാധ്യ പ്രകടനം കാണുമെന്ന് കരുതിയിരുന്നവർക്ക് നിരാശ, സാധാരണയിൽ കവിഞ്ഞതൊന്നും ചെയ്യാനില്ലാത്ത ഒരു നോർമ്മൽ കഥാപാത്രവും, പാത്രസൃഷ്ടിയും, പ്രകടനവും.
ഞെട്ടിച്ചത് കുഞ്ചാക്കോ ബോബനാണ്. ഏറ്റവും ഒടുവിൽ കുഞ്ചാക്കോ ബോബൻ്റേതായി കണ്ടത് ഗ്ർർ എന്ന സിനിമയാണ്. എന്തൊരു മോശം നടനാണ് ഇയാൾ എന്ന് തോന്നിപ്പിക്കുന്ന അസഹനീയമായിരുന്നു പ്രകടനം. അതാരോടൊക്കെയോ പങ്കുവെച്ചതുമാണ്. ആ അഭിപ്രായത്തെ റദ്ദ് ചെയ്യും വിധമുള്ള അഭിനയം.
Oh My God.. What a Shift..!
ഗംഭീരം.!
അമൽ നീരദ് ഒരിക്കൽ പോലും, ഒരു സിനിമയിൽ പോലും എന്നെ നിരാശപ്പെടുത്തിയിട്ടില്ല. അയാളുടെ മോശം എന്ന് പറയുന്ന സിനിമകൾ പോലും എൻ്റെ റിപ്പീറ്റ് വാച്ച് ലിസ്റ്റിലുള്ളതാണ്. ഇത്തവണയും അമൽ നിരാശപ്പെടുത്തുന്നില്ല.
മുൻ അമൽ സിനിമകളുടെ മേക്കിങ് മാതൃകയല്ല ബോഗയ്ൻ വില്ലക്ക് . ഹീറോ സെൻട്രിക് മാസ് കീഴ്വഴക്കത്തെ അമൽ തന്നെ മനപ്പൂർവ്വമായി ഒഴിവാക്കുന്നുണ്ട്.
Bougainville is Lit, Gem💎
Must Theatrical watch!