“പടം കഴിഞ്ഞാലും വിട്ട് പോകാത്ത രോമഞ്ചം.. ” ; ബോഗയ്ൻവില്ല എങ്ങനെയുണ്ട്? പ്രതികരണങ്ങൾ പുറത്ത്
അമല്‍ നീരദ് സംവിധാനം ചെയ്ത ചിത്രമാണ് ബോഗയ്ൻവില്ല. കുഞ്ചാക്കോ ബോബനൊപ്പം ചിത്രത്തില്‍ പ്രധാന കഥാപാത്രമായി ജ്യോതിര്‍മയിയാണുള്ളത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. അമല്‍ നീരദിന്റെ ഒരു കയ്യൊപ്പുള്ള ചിത്രമാണ് ബോഗയ്ൻവില്ലയുമെന്ന് സാമൂഹ്യ മാധ്യമങ്ങളിലെ കുറിപ്പുകളില്‍ സംവിധായകന്റെ ആരാധകര്‍ കുറിക്കുന്നു.
പതിഞ്ഞ താളത്തിലുള്ള ചിത്രമാണ് ബോഗയ്ൻവില്ലയെന്നാണ് തിയറ്റര്‍ പ്രതികരണങ്ങള്‍ സൂചിപ്പിച്ചിരിക്കുന്നത്. കുഞ്ചാക്കോ ബോബനൊപ്പം ചിത്രത്തില്‍ ജ്യോതിര്‍മയിയും കഥാപാത്രമായി മികച്ച പ്രകടനമാണ് നടത്തിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. പൊലീസ് ഓഫീസറായ ഫഹദിന്റെ കഥാപാത്രത്തിന്റെ വരവോടെയാണ് ഇൻവേസ്റ്റിഗേഷൻ ആംഗിള്‍ ഉണ്ടാകുന്നതെന്നുമാണ് റിപ്പോര്‍ട്ട്. സൈക്കോളജിക്കല്‍ മിസ്റ്ററി ത്രില്ലറായ ഒരു ചിത്രമാണ് ബോഗയ്ൻവില്ല എന്നുമാണ് പ്രതികരണങ്ങള്‍.
അമല്‍ നീരദിന്റെ സംവിധാനത്തില്‍ മുമ്പെത്തിയ ചിത്രം മമ്മൂട്ടിയുടെ ഭീഷ്മ പര്‍വം ആണ്. നായകൻ മമ്മൂട്ടിയുടെ എക്കാലത്തെയും ഹിറ്റ് ചിത്രമായി മാറാൻ ഭീഷ്മ പര്‍വത്തിന് സാധിച്ചിരുന്നു. സ്റ്റൈലിഷായി നിറഞ്ഞാടിയിരുന്നു നടൻ മമ്മൂട്ടി. ഫര്ഹാന് ഫാസില്‍, ഷൈന്‍ ടോം ചാക്കോ, ദിലീഷ് പോത്തന്, അബു സലിം, പദ്മരാജ് രതീഷ്, ഷെബിന്‍ ബെന്‍സണ്‍, ലെന, സ്രിദ്ധ, ജിനു ജോസഫ്, വീണ നന്ദകുമാര്‍, ഹരീഷ് പേരടി, അനസൂയ ഭരദ്വാജ്, മാല പാര്‍വ്വതി തുടങ്ങി വലിയ താരനിരയാണ് ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം ഉണ്ടായിരുന്നത്.
അതേസമയം കേരളത്തില്‍ മാത്രമല്ല തമിഴ്നാട്ടിലും സിനിമയ്ക്ക് വന്‍ സ്വീകരണമാണ് ലഭിച്ചിരിക്കുന്നത്. പടം സൂപ്പറാണെന്നും ഫഹദ് ഫാസിലിന്റെ പ്രകടനത്തെ കുറിച്ച് പറയാന്‍ വാക്കുകളില്ലെന്നുമാണ് ഒരു ആരാധികയുടെ അഭിപ്രായം. ഫഹദ് ഇത്രയും കാലം ചെയ്ത കഥാപാത്രങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തമായ വേഷമാണ്… തമിഴില്‍ ധനുഷിനെ പറ്റി പറയുന്നത് പോലെയാണ് ഫഹദ് ചെയ്ത് വെച്ചിരിക്കുന്നത്. ഈ വരവ് മിന്നിക്കാന്‍ ഫഹദിന് സാധിച്ചുവെന്നാണ് കമന്റുകള്‍. ഹീറോ, ഹീറോയിന് എന്നിവര്‍ക്ക് മാത്രം പ്രധാന്യം കൊടുക്കാതെ സിനിമയിലെ എല്ലാ കഥാപാത്രങ്ങള്‍ക്കും ഒരേ പ്രധാന്യമുണ്ട്. തിരക്കഥയാണ് എടുത്ത് പറയേണ്ട കാര്യം.