“മുഖം ആയാലും whole body ആയാലും ഒരു 10 വർഷകാലത്തിനിടയിൽ മോഹൻലാലിനു കിട്ടിയ ഏറ്റവും മികച്ച make over ആയിരുന്നു ഇത്തിക്കര പക്കി “
1 min read

“മുഖം ആയാലും whole body ആയാലും ഒരു 10 വർഷകാലത്തിനിടയിൽ മോഹൻലാലിനു കിട്ടിയ ഏറ്റവും മികച്ച make over ആയിരുന്നു ഇത്തിക്കര പക്കി “

നിവിന്‍ പോളിയെ നായകനാക്കി റോഷന്‍ സംവിധാനം ചെയ്യുന്ന സിനിമയായിരുന്നു കായംകുളം കൊച്ചുണ്ണി. കായംകുളം കൊച്ചുണ്ണിയിൽ മോഹൻലാൽ ഒരു പ്രധാന കഥാപാത്രമായി എത്തിയിരുന്നു. പ്രത്യേക ഗെറ്റപ്പിലായിരുന്നു മോഹൻലാൽ എത്തിയത്. പറ്റെ വെട്ടിയ മുടിയും കുറ്റിത്താടിയുമൊക്കെയാണ് ഇത്തിക്കരപക്കിയുടെ ലുക്ക്. ഈ ലുക്ക് 25 സ്കെച്ചുകളില്‍ നിന്നാണ് സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് തെരഞ്ഞെടുത്തത്. ഇപ്പോഴും മോഹൻലാലിൻ്റെ കഥാപാത്രവും ആ ലുക്കും സോഷ്യൽ മീഡിയയിൽ ചർച്ചയാവാറുണ്ട്. അത്തരത്തിൽ ഒരു കുറിപ്പ് വായിക്കാം.

കുറിപ്പിൻ്റെ പൂർണരൂപം

 

മുഖം ആയാലും whole body ആയാലും ഒരു 10 വർഷകാലത്തിനിടയിൽ മോഹൻലാലിനു കിട്ടിയ ഏറ്റവും മികച്ച make over ആയിരുന്നു ഇത്തിക്കര പക്കി!!

 

Facial expressions ലും, മാനറിസങ്ങളിലും ഇത്രയധികം വ്യത്യസ്തത പുലർത്തിയ “ഇത്തിക്കര പക്കി ” യെ മോഹൻലാൽ ന്റെ മികച്ച പെർഫോമൻസ് കളിൽ ഒന്നായി കൂട്ടാൻ പലരും തയ്യാറായിട്ടില്ല എന്നതാണ് അത്ഭുതം!!

 

“മോഹൻലാൽ സഞ്ചരിക്കാത്ത വഴികളിലൂടെ പോകുന്ന, അദ്ദേഹത്തിലെ നടന്റെ തലച്ചോറിന് താൻ ഇത് വരെ വന്നു നിൽക്കാത്ത സ്ഥലത്താണ് എന്ന് തോന്നിക്കുന്ന ഒരു കഥാപാത്രവും, സ്ക്രിപ്റ്റ് ഉം ഉണ്ടെങ്കിൽ അത്ഭുതങ്ങൾ ആവർത്തിക്കപ്പെടും “