“മോഹൻലാൽ എന്തുകൊണ്ട് സമ്പൂർണ്ണ കലാകാരനാകുന്നു എന്നതിന് വലിയൊരുദാഹരണം ആണ് “യോദ്ധ “
വർഷങ്ങൾക്കു ശേഷവും തെല്ലും പുതുമ ചോരാതെ നിലനിൽക്കാനും പ്രേക്ഷകനിൽ രസം സൃഷ്ടിക്കാനും ആവുകയെന്നത് അപൂർവ്വം ചില സിനിമകൾക്ക് മാത്രം സാധിക്കുന്ന സവിശേഷതയാണ്. അത്തരം ചില സിനിമകൾ പുറത്തിറങ്ങിയ കാലത്തേക്കാൾ പിന്നീടായിരിക്കും കാണികളിലേക്ക് പടർന്നു പന്തലിക്കുക. സംഗീത് ശിവന്റെ ‘യോദ്ധ’ ഈ ഗണത്തിലുള്ള സിനിമയാണ്. നേപ്പാളിന്‍റെ പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രത്തില്‍ മോഹന്‍ലാല്‍, ജഗതി ശ്രീകുമാര്‍, സിദ്ധാര്‍ത്ഥ ലാമ, മധുബാല, ഉര്‍വശി തുടങ്ങിയവരാണ് പ്രധാന വേഷത്തിലെത്തിയത്. എ.ആര്‍ ആദ്യമായി സംഗീതം ഒരുക്കിയ ചിത്രം കൂടിയായിരുന്നു യോദ്ധ. തൈപ്പറമ്പില്‍ അശോകനും അരശുമ്മൂട്ടില്‍ അപ്പുക്കുട്ടനും റിംബോച്ചെയും പ്രേക്ഷകന് അത്രമേൽ സുപരിചിതരാണ്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് പങ്കുവെച്ച കുറിപ്പ് വായിക്കാം.
കുറിപ്പിൻ്റെ പൂർണരൂപം
യോദ്ധയിൽ മെയിൻ വില്ലനെക്കാൾ പേടി ഉണ്ടാക്കിയ പാവങ്ങളുടെ ജാക്കി ചാൻ 🔥🔥. Personally ലാലേട്ടനും ഇയാളുമായുള്ള fight ആയിരുന്നു climax fight നേക്കാൾ ഇഷ്ടപ്പെട്ടത്.
കോമഡി ട്രാക്ക് ഇൽ നിന്ന് മാറി fantacy- ആക്ഷനിലേ ലേക്കുള്ള പടത്തിന്റെ ഒരു പോക്കുണ്ട് 🔥🔥. Yodha is such a unique movie. മുഴുവൻ മലയാള സിനിമ എടുത്തുനോക്കിയാലും യോദ്ധ പോലെ യോദ്ധ മാത്രമേ ഒള്ളു.
മോഹൻലാൽ എന്തുകൊണ്ട് സമ്പൂർണ്ണ കലാകാരനാകുന്നു എന്നതിന് വലിയൊരുദാഹരണം ആണീ സിനിമ. ആദ്യ പകുതിയിൽ ഹാസ്യ സമ്രാനൊപ്പം നിൽക്കുന്ന കോമഡി ടൈമിംഗ്. പിന്നീട് ഷോർട് but സ്വീറ്റ് romantic sequence with മധുബാല. അവസാനം മലയാളത്തിലെ ബെഞ്ച് മാർക്ക് ആയ fight sequences.
നേപ്പാൾ എന്ന് കേട്ടാൽ മലയാളികൾക്ക് ആദ്യം ഓർമ വരുന്ന യോദ്ധ timeless classic ആയി എന്നെന്നും നിലനിൽക്കും. 🔥