“എന്തായാലും റിലീസ് സമയത്തു ഒടിയന് മുകളിൽ Hype ഉണ്ടാകാൻ പോകുന്ന സിനിമ തന്നെയായിരിക്കും  എമ്പുരാൻ ” ; കുറിപ്പ് വൈറൽ
1 min read

“എന്തായാലും റിലീസ് സമയത്തു ഒടിയന് മുകളിൽ Hype ഉണ്ടാകാൻ പോകുന്ന സിനിമ തന്നെയായിരിക്കും എമ്പുരാൻ ” ; കുറിപ്പ് വൈറൽ

ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രമാണ് എമ്പുരാൻ. സംവിധായകനായി പൃഥ്വിരാജും നായകനായി മോഹൻലാലുമാണെന്നതാണ് ചിത്രത്തിന്റെ ആകര്‍ഷണം. സംഗീതം നിര്‍വഹിക്കുന്നത് ദീപക് ദേവാണ്. വമ്പൻ ഹിറ്റായ ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് മോഹൻലാല്‍ നായകനായി നടൻ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാൻ എന്നതിനാല്‍ അപ്‍ഡേറ്റുകള്‍ ചര്‍ച്ചയാകാറുണ്ട്. ലൂസിഫറില്‍ സ്റ്റീഫൻ നെടുമ്പള്ളി എന്ന കഥാപാത്രമായിട്ടായിരുന്നു പ്രധാനമായും മോഹൻലാലെത്തിയത്. ഖുറേഷി എബ്രാം ലൂസിഫറിന്റെ അവസാന ഭാഗത്തും പ്രത്യക്ഷപ്പെട്ടു. ഇപോഴിതാ ചിത്രത്തെ കുറിച്ച് ഒരു പ്രേക്ഷകൻ പങ്കുവെച്ച കുറിപ്പ് വായിക്കാം

കുറിപ്പിൻ്റെ പൂർണരൂപം

 

എമ്പുരാന്റെ Shooting കഴിഞ്ഞ വർഷം ഒക്ടോബറിന്റെ തുടക്കത്തിലാണെന്ന് തോന്നുന്നു Start ആയത്. Schedule Break ഉണ്ടെങ്കിലും തുടർച്ചയായി തന്നെയാണ് അവർ Shoot നടത്തുന്നത് ഇപ്പോഴും അതിന്റെ Shooting ഗുജറാത്തിൽ എവിടെയോ നടക്കുകയാണ്. മലയാളത്തിൽ ഇതിന് മുൻപ് ഇത്രയും ലൊക്കേഷനിൽ ചിത്രീകരിച്ച ഒരു സിനിമ ഉണ്ടായിട്ടില്ല. ശരിക്കും എമ്പുരാൻ മലയാളത്തിൽ ഒരു സംവിധായകനും നിർമ്മാതാവും എടുത്ത ഏറ്റവും വലിയ Risk ആണോ?

 

Mollywood ൽ ഇപ്പോഴും 30cr Budget ഉള്ള സിനിമ Big Budget സിനിമയായാണ് കണക്കാക്കുന്നത്. അങ്ങനെ ഒരു സ്ഥലത്ത് നിന്ന് കൊണ്ട് അതിന്റെ പല മടങ് മുതൽ മുടക്കിൽ ഒരു സിനിമ എടുക്കുന്നു. (150 കോടിയോളമാണ് Empuraan ന്റെ Budget എന്ന് പറയപ്പെടുന്നു കൃതമായ കണക്ക് അറിയില്ല) ഇന്ത്യയിൽ Trivandrum, Kochi, Idukki, Chennai, Hyderabad, Ladakh, Shimla, Gujarat, ഇന്ത്യയ്ക്ക് പുറത്ത് Dubai, അബുദാബി, UK, US, Russia പോലെ എണ്ണമില്ലാത്ത അത്രയും Locations ൽ ആണ് ആ സിനിമ Shoot ചെയ്യുന്നത്. ഇത്രയും Locations സാധാരണ ഹിന്ദി Big Budget സിനിമകളിലാണ് ഉണ്ടാകാറുള്ളത് പക്ഷെ അവർ പോലും ഇപ്പൊ കഴിവതും Live Locations ഒഴിവാക്കാറാണ് പതിവ്.

 

നമ്മുടെ പ്രേക്ഷകർക്ക് പൊതുവെ ഇന്ത്യയ്ക്ക് പുറത്ത് Locations വന്നാൽ ആ കഥ ദഹിക്കാൻ ഇത്തിരി പാടാണ്. അക്കരെ അക്കരെ അക്കരെ പോലൊരു Comedy പടം പോലും ഇവിടെ വലിയ വിജയമല്ല. അങ്ങനത്തെ സിനിമകൾ വിജയിച്ചാൽ തന്നെ Semi hit ഒക്കെ ആകാറുള്ളു. പ്രിത്വിരാജിന്റെ തന്നെ ഇടക്കാലത്ത് ഇറങ്ങിയ പല സിനിമകളും അതിനുദാഹരണം (ആടുജീവിതം പറഞ്ഞോണ്ട് വരണ്ട ആ സിനിമ വിജയിക്കാൻ ഒരുപാട് വേറെ factors ഉണ്ടായിരുന്നു) അങ്ങനെ ഉള്ളപ്പോ ഇത്രയും Foreign Locations ഉള്ള സിനിമ പ്രേക്ഷകരുമായി എങ്ങനെ Connect ആകും എന്നുള്ളത് വലിയൊരു ചോദ്യമാണ്.

 

അതിനോടൊപ്പം തന്നെ ഇത്രയും Locations ൽ 10 ഓളം Schedule ആയി 1 വർഷത്തിനു മുകളിൽ Shooting നടത്തി, 50 ന് മുകളിൽ ചെറുതും വലുതുമായ താരങ്ങളെയും എണ്ണമില്ലാത്ത അത്രയും ജൂനിയർ അർട്ടിസ്റ്റുകളെയും വച്ചു Continuity Mistakes ഇല്ലാതെ, Cast and Crew Down ആകാതെ, Perfection ഓടെ Shoot ചെയ്യുക എന്നത് അസാധ്യമായൊരു കാര്യമാണ്. രാജമൗലി, ശങ്കർ, മണിരത്നം പോലെ Legendry Directors South ഇന്ത്യയിൽ അത് സാധ്യമാക്കിയിട്ടുണ്ട് പക്ഷെ മലയാളത്തിൽ അങ്ങനെ പറയാൻ ആരുമില്ല.

 

ലൂസിഫർ വലിയ വിജയം ആണെങ്കിൽ പോലും കുടുംബ പ്രേക്ഷകർക്ക് പുലിമുരുഗനെ പോലെയോ ദൃശ്യം പോലെയോ Favorite ആയൊരു സിനിമയല്ലത് കാരണം ഞാൻ ആ സിനിമ ഇറങ്ങിയ സമയത്തു ഒരു ചേച്ചിയോട് അഭിപ്രായം ചോദിച്ചപ്പോൾ അവർ പറഞ്ഞത് എനിക്ക് ഒന്നും മനസ്സിലായില്ല എന്നാണ്… അത് സ്വാഭാവികമാണ് കാരണം അതിന്റെ തിരക്കഥ അൽപ്പം Complicated ആണ് വല്ലപ്പോഴും ഒരു സിനിമയൊക്കെ കാണുന്നവർക്ക് പെട്ടന്ന് Grasp ചെയ്യാൻ പറ്റണമെന്നില്ല.

 

അങ്ങനെ ഒരു സിനിമയൂടെ Second പാർട്ടിൽ കഥയുടെ Past ഉം present ഉം ചേർത്ത് വരുമ്പോ സ്വാഭാവികമായും തിരക്കഥ കൂടുതൽ Complicated ആയിരിക്കും. ഇത് കുടുംബ പ്രേക്ഷകർ എങ്ങനെയെടുക്കും എന്നൊരു confusion ഉണ്ട്. ആദ്യ ഭാഗത്ത് എബ്രഹാം ഖുറേഷി ഒക്കെ ഉണ്ടെങ്കിലും സ്റ്റീഫൻ നെടുമ്പള്ളിയിലെ Typical മോഹൻലാൽ Elements ഉം Kerala Politics ഉം ആണ് ആ സിനിമയെ അത്രയും വലിയ വിജയമാക്കിയതെന്നോർക്കണം. ലൂസിഫർ അല്ലാതെ വലിയ Hit ഒന്നും ഇല്ലാത്ത മുരളി ഗോപിയാണ് Writer എന്നതും Lyca പോലൊരു Corporate കമ്പനി പുറകിൽ ഉള്ളത് കൊണ്ട് അവരുടെ കൈ കടത്തലും തിരക്കഥയിൽ ഉണ്ടായിരിക്കാൻ സാധ്യതയുണ്ട്. 

 

Vikram, KGF, RRR, Jailer, Jawan പോലെ ഏത് തരം Audience നും enjoy ചെയ്യാൻ പറ്റുന്ന വളരെ Simple Plot ഉള്ള സിനിമ ആയിരുന്നില്ല ലൂസിഫർ അങ്ങനെ ആയിരിക്കില്ല എമ്പുരാനും. Logic ന്റെ ഭാരം പ്രശ്നമില്ലാത്ത Audience ഉം അല്ല മലയാളികൾ. അവരെയും കേരളത്തിന്‌ പുറത്തുള്ള Audience നേം ഒരുപോലെ മുന്നിൽ കണ്ട് സിനിമയെടുക്കുക എന്നത് നടക്കാത്ത കാര്യമായത് കൊണ്ടാണ് ഇപ്പോഴും ഇവിടെ അത്തരത്തിലൊരു Mass സിനിമ ഉണ്ടാകാത്തത്. എമ്പുരാന് അത് സാധിക്കുവൊ എന്നും അറിയില്ല.

 

ആദ്യ ഭാഗത്തിൽ തന്നെ വൈകാരികമായി ആ സിനിമ പ്രേക്ഷകരെ അടുപ്പിക്കുന്നില്ല, Style over Substance ആണ്, Action Scenes ന് punch ഇല്ല, Silly ആയ Conflicts ആണ്, proper ആയി Emotions Convey ആയില്ല, BGM പോരാ, മോഹൻലാലിനു Screen time കുറവാണ് എന്നൊക്കെയുള്ള ഒരുപാട് വിമർശനങ്ങളും ഉയർന്നിരുന്നു. ഇതിനെല്ലാം പുറമെ സിനിമ ഇഷ്ടപ്പെട്ട പ്രേക്ഷകരുടെയും ഫാൻസിന്റെയും പ്രതീക്ഷയും ഇന്ന് അത്രത്തോളം വലുതാണ്. അങ്ങനെ ഏത് രീതിയിൽ നോക്കിയാലും മലയാളത്തിൽ ഒരു Producer ഉം Director ഉം എടുത്തിട്ടുള്ള ഏറ്റവും വലിയ Risk ആണ് Empuraan. മലയാള സിനിമ കണ്ട എക്കാലത്തെയും വലിയ വിജയം മാത്രമേ ഈ സിനിമയെ പൂർണമായൊരു Success ആക്കുകയുള്ളു എന്ന് പറയുമ്പോ തന്നെ ഇതിന്റെ Risk എത്രത്തോളമാണെന്ന് ആലോചിച്ചു നോക്കു.

 

എന്തായാലും റിലീസ് സമയത്തു ഒടിയന് മുകളിൽ Hype ഉണ്ടാകാൻ പോകുന്ന സിനിമ തന്നെയായിരിക്കും എമ്പുരാൻ. ഈ സിനിമയ്ക്ക് Positive Report വന്നു അതൊരു ചരിത്ര വിജയമായാൽ മലയാള സിനിമയ്ക്ക് നിലവിൽ ഏറ്റവും അത്യാവശ്യമായ Break ലഭിക്കും. Investers ഇവിടേക്ക് ഒഴുകും, Industry യുടെ മൊത്തം Financial Face തന്നെ മാറും, Globally മലയാള സിനിമയ്ക്ക് ഇപ്പോഴും തുറന്ന് കിട്ടാത്ത Market open ആകും. നേരെ മറിച്ചാണേൽ രാജു കൊത്ത രാജുവിനെ പോലെ നാട് വിടേണ്ടി വരും. അത് കൊണ്ട് അമിതാവേശം ഇല്ലാതിരിക്കുന്നതാ ഫാൻസിനു നല്ലത്.

 

എങ്കിലും പറയാതിരിക്കാൻ പറ്റില്ല ഇങ്ങനെ ഒരു സിനിമയെടുക്കാൻ ഇറങ്ങി തിരിച്ച പ്രിത്വിരാജിന്റെ ധൈര്യം സമ്മതിക്കണം അതും സംവിധാനം ചെയ്യുന്ന 3 ആമത്തെ മാത്രം സിനിമയിൽ. ഈ സിനിമയെ മികച്ച Visual Quality നിലനിർത്തി കൊണ്ട് ആദ്യ ഭാഗത്തിലെ പിഴവുകൾ പരിഹരിച് മലയാള സിനിമയിലെ ഏറ്റവും വലിയ വിജയമാക്കി മാറ്റിയാൽ പ്രിത്വിരാജിനെ നിസംശയം ഞാൻ നിലവിൽ ഇന്ത്യയിലെ ഏറ്റവും മികച്ച Commercial Directors ൽ ഒരാളായി കണക്കാക്കും. അങ്ങനെ സംഭവിക്കട്ടെ…