സംവിധായകൻ സത്യൻ അന്തിക്കാടിന്റെ നായകനായി മോഹൻലാല്‍..!! വമ്പൻ അപ്ഡേറ്റ് പുറത്ത്
1 min read

സംവിധായകൻ സത്യൻ അന്തിക്കാടിന്റെ നായകനായി മോഹൻലാല്‍..!! വമ്പൻ അപ്ഡേറ്റ് പുറത്ത്

മലയാള സിനിമയിലെ ഹിറ്റ് കോമ്പോയാണ് മോഹന്‍ലാലും സത്യന്‍ അന്തിക്കാടും. ഇരുവരും ഒരുമിച്ചപ്പോഴെല്ലാം ലഭിച്ചിട്ടുള്ളത് എന്നെന്നും ഓര്‍ത്തിരിക്കുന്ന സിനിമകളാണ്. ചിരിക്കാനും കരയിപ്പിക്കാനും ആ കോമ്പോയ്ക്ക് സാധിച്ചിട്ടുണ്ട്. പ്രേക്ഷകര്‍ എന്നും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളാണ് സത്യൻ അന്തിക്കാടിന്റേതായി. മോഹൻലാലാലാണ് നായകനായി എത്തുന്നതെങ്കില്‍ ആ ചിത്രത്തിനായുള്ള ആകാംക്ഷയും വര്‍ദ്ധിക്കും. സംവിധായകൻ സത്യൻ അന്തിക്കാടിന്റെതായി വരാനിരിക്കുന്ന ചിത്രത്തില്‍ നായകനാകുന്നതും മോഹൻലാലാണെന്ന പ്രഖ്യാപനം ചര്‍ച്ചയായിരുന്നു. ചിത്രത്തിന്റെ പുതിയൊരു അപ്‍ഡേറ്റാണ് ശ്രദ്ധയാകര്‍ഷിക്കുന്നത്.

ഹൃദയപൂര്‍വം എന്നാണ് സത്യൻ അന്തിക്കാട് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ഡിസംബറിലായിരിക്കും മോഹൻലാല്‍ നായകനായ ചിത്രം തുടങ്ങുക എന്ന പുതിയ അപ്‍ഡേറ്റാണ് ശ്രദ്ധയാകര്‍ഷിക്കുന്നത്. പാൻ ഇന്ത്യൻ ഒന്നുമില്ല ജീവിതഗന്ധിയായ കഥയായിരിക്കും മോഹൻലാലിനെ നായകനാക്കി ആലോചിക്കുന്നത് എന്ന് സംവിധായകൻ സത്യൻ അന്തിക്കാട് വെളിപ്പെടുത്തിയിരുന്നു. അടുത്തകാലത്ത് നേര് എന്ന ഒരു സിനിമ വൻ വിജയമായത് കാണിക്കുന്നത് നമ്മളില്‍ ഒരാളായി മോഹൻലാലിനെ കാണാൻ എല്ലാവരും ആഗ്രഹിക്കുന്നു എന്നതാണെന്നും സത്യൻ അന്തിക്കാട് ചൂണ്ടിക്കാട്ടി. ആന്റണി പെരുമ്പാവൂരാണ് ഹൃദയപൂര്‍വം നിര്‍മിക്കുന്നത്. എന്തായിരിക്കും പ്രമേയം എന്ന് പുറത്തുവിട്ടിട്ടില്ല. സത്യൻ അന്തിക്കാടും മോഹൻലാലും ഒന്നിക്കുമ്പോള്‍ ചിത്രം വൻ ഹിറ്റാകും എന്നാണ് പ്രതീക്ഷ.

എന്നും എപ്പോഴും എന്ന സിനിമയാണ് ഒടുവില്‍ മോഹൻലാലിനെ നായക വേഷത്തില്‍ എത്തിച്ച് സത്യൻ അന്തിക്കാട് സംവിധാനം ചെയ്‍തത്. സംവിധായകൻ സത്യൻ അന്തിക്കാടിന്റെ മോഹൻലാല്‍ ചിത്രത്തില്‍ മഞ്‍ജു വാര്യരായിരുന്നു നായികയായി എത്തിയത്. ഇന്നസെന്റും ഒരു പ്രധാന വേഷത്തില്‍ ചിത്രത്തില്‍ എത്തിയിരുന്നു. തിരക്കഥ രഞ്‍ജൻ പ്രമോദായിരുന്നു എഴുതിയിരുന്നത്. സംവിധായകൻ സത്യൻ അന്തിക്കാടിന്റേതായി ഒടുവിലെത്തിയ ചിത്രം മകള്‍ വൻ വിജയമായി മാറിയിരുന്നില്ല എന്നതിനാല്‍ മോഹൻലാലുമൊത്ത് എത്തുമ്പോള്‍ വലിയൊരു തിരിച്ചുവരവ് ലക്ഷ്യമിടുന്നു. മകളില്‍ ജയറാമായിരുന്നു നായകനായി വേഷമിട്ടത്. മീരാ ജാസ്‍മിൻ നായികയുമായി. മമ്മൂട്ടിയെ നായകനാക്കി ഒരു ചിത്രം സംവിധായകൻ സത്യൻ അന്തിക്കാട് ആലോചിച്ചിരുന്നുവെങ്കിലും ഉപേക്ഷിച്ചതായിട്ടാണ് മനസിലാകുന്നത്.