“ഐ ഹേ,റ്റ് പ്രിഥ്വിരാജ്..”ഫേസ്ബുക്ക് ഉപയോഗിക്കാൻ അറിയും മുമ്പ് അംഗമായ ഗ്രൂപ്പാണത് ‘; കുറിപ്പ് വൈറൽ
അഭിനയത്തിലൂടെ മാത്രമല്ല കൃതമായ നിലപാടിലൂടെയും തുറന്ന് പറിച്ചലുകളിലൂടെയും മലയാളികൾക്ക് പ്രിയങ്കരനായ താരമാണ് പൃഥ്വിരാജ് സുകുമാരൻ.ഹേമ കമ്മിറ്റി റിപ്പോർട്ടിൽ മാത്രമല്ല മുൻപ് പല വിഷയങ്ങളിലും തൻ്റെ പ്രതികരണം വ്യക്തമാക്കിയിട്ടുണ്ട് താരം.അഭിപ്രായങ്ങൾ വെട്ടിത്തുറന്ന് പറയുന്നതുകൊണ്ട് അഹങ്കാരിയെന്നും ജാഡക്കാരനെന്നുമൊക്കെയുള്ള പഴികളും പൃഥ്വിരാജിന് കേൾക്കേണ്ടി വന്നിട്ടുണ്ട്.കുറ്റം ചെയ്തവൻ ആരായാലും ശിക്ഷിക്കപ്പെടണമെന്നും താര സംഘടനക്ക് പിഴവുകൾ സംഭവിച്ചിട്ടുണ്ടെന്നും തുറന്ന് പറയാൻ അദ്ദേഹം മടി കാണിച്ചില്ല. ഇപോഴിതാ പൃഥ്വിരാജിനെ കുറിച്ച് ഫെയ്സ്ബുക്കിൽ വന്ന കുറിപ്പ് വായിക്കാം
കുറിപ്പിൻ്റെ പൂർണരൂപം
“ഐ ഹേ,റ്റ് പ്രിഥ്വിരാജ്..”
ഫേസ്ബുക്ക് ഉപയോഗിക്കാൻ അറിയും മുമ്പ് അംഗമായ ഗ്രൂപ്പാണത്.. ഒന്നും രണ്ടുമല്ല ഒരു ലക്ഷത്തിലധികമായിരുന്നു മെമ്പർമാർ..
അന്ന് പ്രിഥ്വിരാജല്ല , രാജപ്പനാണ്..
ടിൻറുമോൻ കോമഡി പോലെ സർദാർജി കോമഡി പോലെ രാജപ്പൻ കോമഡികൾ.. പൊതുബോധം അയാളെ കളിയാക്കിയത് , അയാളെ വെച്ച് ട്രോളുകൾ ആസ്വദിച്ചത് എന്തിനാണെന്നറിയുമോ..
അയാൾക്ക് സ്വന്തമായി അഭിപ്രായം ഉണ്ടായിപ്പോയി..
സൂപ്പർ സ്റ്റാറുകളെ ഭ,യക്കാതെ , സൂപ്പർ സംവിധായകരെ ഭ,യക്കാതെ..
മലയാള സിനിമയിലെ ദൈവങ്ങളെയോ , വിലക്കിനെയോ ഭയക്കാതെ അയാൾ നിലപാടുകൾ വിളിച്ചു പറഞ്ഞു..
വിമർശനാധീതരായി വിണ്ണിൽ ജീവിക്കുന്ന താരങ്ങളുടെ മണ്ണിൽ ജീവിക്കുന്ന ഫാൻസിന് ഉൾക്കൊള്ളാവുന്നതിലധികമായിരുന്നു പ്രിഥ്വിരാജിന്റെ തന്റേടം..
പത്ത് പതിനഞ്ച് വർഷങ്ങൾക്ക് മുമ്പ് അയാൾ എന്ത് സംസാരിച്ചുവോ അത് തന്നെ അയാൾ ഇന്നും സംസാരിക്കുന്നു..
അന്നയാളെ അ, ഹങ്കാരിയെന്ന് വിളിച്ച ആൾക്കൂട്ടം ഇന്ന് അയാൾക്കായി കയ്യടിക്കുന്നു..
അയാൾ അന്ന് പങ്കുവെച്ച സ്വപ്നങ്ങളെല്ലാം യാഥാർത്ഥ്യമാക്കി..
“സംവിധായകനാവണം , ഇന്ത്യൻ സിനിമയിലെ മലയാളിയെ പ്രതിനിധീകരിക്കുന്ന നടനാവണം , സിനിമ പ്രൊഡ്യൂസ് ചെയ്യണം..“
അയാൾ പറഞ്ഞ ഓരോന്നും അയാൾ നേടിയെടുത്തു..
ഇരുപത്തി രണ്ടാമത്തെ വയസ്സിൽ മലയാള സിനിമ ഭരിക്കുന്ന തമ്പുരാക്കന്മാരുടെ വിലക്കിനെ മറികടന്ന് സിനിമയിൽ അഭിനയിച്ച നായകനാണയാൾ..
അതിജീവിതയായ നടിയെ കരിയറിൽ ഒറ്റപ്പെടുത്തിയ കാലത്ത് സ്വന്തം സിനിമയിൽ അഭിനയിപ്പിച്ച നായകനാണയാൾ..
ഹേമ കമ്മീഷൻ റിപ്പോർട്ടിലും ജനം അയാളെ പ്രതീക്ഷിച്ചത് നേരിന്റെ പക്ഷത്താണ്..
അയാൾ നിൽക്കുന്ന പക്ഷം നേരുണ്ടാവുമെന്ന് ജനത്തിനറിയാം..
നേരിന്റെ പക്ഷം അയാൾ ഇന്നും ധൈര്യപൂർവ്വം വിളിച്ചു പറഞ്ഞിട്ടുണ്ട്..
“സൂപ്പർ താരങ്ങൾക്ക് എങ്ങനെ ബാധിക്കണമോ അങ്ങനെ തന്നെ ബാധിക്കണം..
പവർ ഗ്രൂപ്പില്ലെന്ന് പറയാൻ എനിക്ക് കഴിയില്ല..
അമ്മയ്ക്ക് തെറ്റ് പറ്റിയിട്ടുണ്ട്..“
ആൾക്കൂട്ടത്തെ കണ്ട് നിലപാട് പറഞ്ഞു കയ്യടിവാങ്ങിയ ആളല്ല അയാൾ..
നിലപാട് കൊണ്ട്, തന്റേടം കൊണ്ട് അയാൾ ആൾക്കൂട്ടം സൃഷ്ടിക്കുകയായിരുന്നു..
Credits ; ഇർഷാദ് ലാവണ്ടർ