മമ്മൂട്ടിയുടെ ‘ബസൂക്ക’യുടെ റിലീസ് വൈകുന്നത് എന്തുകൊണ്ട് ?? സൂചനകൾ പുറത്ത്
1 min read

മമ്മൂട്ടിയുടെ ‘ബസൂക്ക’യുടെ റിലീസ് വൈകുന്നത് എന്തുകൊണ്ട് ?? സൂചനകൾ പുറത്ത്

അടുത്തിടെയാണ് മലയാളത്തിന്റെ മമ്മൂട്ടി വേറിട്ട കഥാപാത്രങ്ങളാല്‍ ഞെട്ടിക്കുകയാണ്. അങ്ങനെ വ്യത്യസ്ഥമായ വേഷത്തിൽ മമ്മുട്ടി എത്തുന്ന ചിത്രമാണ് ബസൂക്ക. നവാഗതനായ ഡിനോ ഡെന്നിസ് തിരക്കഥ രചിച്ച മമ്മൂട്ടിയുടെ ബസൂക്ക ഒരു ത്രില്ലര്‍ ചിത്രമായിരിക്കും എന്നാണ് സൂചന. ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രമായ മമ്മൂട്ടിയുടെ ബസൂക്കയുടെ റിലീസ് വൈകിയേക്കും.

ഓണം റീലീസായി സെപ്റ്റംബറില്‍ മമ്മൂട്ടി ചിത്രം പ്രദര്‍ശനത്തിനെത്തിക്കാനായിരുന്നു ആലോചന. എന്നാല്‍ ഗൗതം വാസുദേവ് മേനോന്റെ ഭാഗം പൂര്‍ത്തിയാകാനുണ്ട് എന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. നിലവില്‍ മമ്മൂട്ടി നായകനാകുന്ന ചിത്രത്തിന്റെ സംവിധാനത്തിന്റെ തിരക്കിലാണ് ഗൗതം വാസുദേവ് മേനോൻ. ഗൗതം വാസുദേവ് മേനോന്റെ മമ്മൂട്ടി ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കിയിട്ടായിരിക്കും ഇനി ബസൂക്കയുടെ ഭാഗം ചിത്രീകരിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്.

മമ്മൂട്ടിക്കൊപ്പം ഗൗതം വാസുദേവ് മേനോൻ ആദ്യമായി വേഷമിടുന്നു എന്ന പ്രത്യേകത ബസൂക്കയ്‍ക്കുണ്ട്. ഛായാഗ്രാഹണം നിമേഷ് രവി നിര്‍വഹിക്കുന്ന ചിത്രത്തില്‍ സണ്ണി വെയ്ൻ, ജഗദീഷ്, ഷറഫുദ്ദിൻ സിദ്ധാർത്ഥ് ഭരതൻ, ഡീൻ ഡെന്നിസ്, സ്‍ഫടികം ജോർജ്, ദിവ്യാ പിള്ള എന്നിവരും ഷൈൻ ടോം ചാക്കോ എന്നിവരും പ്രധാന വേഷങ്ങളില്‍ ഉണ്ട്. തിയറ്റർ ഓഫ് ഡ്രീംസിന്റെ ബാനറിൽ പ്രശസ്ത തിരക്കഥാകൃത്ത് ജിനു വി. ഏബ്രഹാം , ഡോൾവിൻ കുര്യാക്കോസ് എന്നിവരാണ് ഈ ചിത്രം നിർമിക്കുന്നത്. നീട്ടിവളർത്തിയ മുടി പിന്നിൽക്കെട്ടി, അൽപ്പം താടിയും കൂളിഭ് ഗ്ളാസ്സും ജാക്കറ്റും ധരിച്ച് നിൽക്കുന്ന ലുക്കിലാണ് മമ്മൂട്ടി. വേഷത്തിലും രൂപത്തിലുമെല്ലാം ഏറെ വ്യത്യസ്ഥത പുലർത്തിക്കൊണ്ടാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്.