“വിശാൽ കൃഷ്ണമൂർത്തിയുടെ മുഖത്തു വരുന്ന  ഭാവങ്ങൾ, ലക്ഷത്തിലെന്നല്ല ശത കോടിയിൽ പോലും കാണില്ല ഇതുപോലൊരു ഐറ്റം”
1 min read

“വിശാൽ കൃഷ്ണമൂർത്തിയുടെ മുഖത്തു വരുന്ന ഭാവങ്ങൾ, ലക്ഷത്തിലെന്നല്ല ശത കോടിയിൽ പോലും കാണില്ല ഇതുപോലൊരു ഐറ്റം”

തലമുറകൾ പലതും മാറിവന്നു. എന്നാലും മലയാളികളുടെ ആഘോഷമാണ് നടൻ മോഹൻലാൽ. കുസൃതി നിറഞ്ഞ, നിഷ്കളങ്കമായ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ മലയാളികളുടെ മനസ്സിൽ ചേക്കേറിയിട്ട് വർഷങ്ങൾ ഏറെ കഴിഞ്ഞിരിക്കുന്നു. ചിരിപ്പിച്ചും ചിന്തിപ്പിച്ചും കരയിച്ചും അത്ഭുതപ്പെടുത്തിയും മോഹൻലാൽ എന്ന നടവിസ്മയം തിരശ്ശീലയിൽ ആടിത്തീർത്തത് ഒട്ടനവധി കഥാപാത്രങ്ങൾ. മലയാളത്തിന് പുറമെ ഇതര ഭാഷാ ചിത്രങ്ങളിലും മോഹൻലാൽ നിറഞ്ഞാടി. ഇനി വരാനിരിക്കുന്നത് അതിലേറെ മികച്ച വേഷങ്ങൾ. ഇപ്പോഴിതാ ഒരിക്കല്‍ പരാജയപ്പെട്ട ആ മോഹൻലാല്‍ ചിത്രം ദേവദൂതൻ വീണ്ടും എത്തിയപ്പോള്‍ ആവേശമുണ്ടാക്കിയിരിക്കുകയാണ്. കേരളത്തില്‍ മാത്രമല്ല ഗള്‍ഫിലടക്കം ദേവദൂതൻ സിനിമ പ്രദര്‍ശനത്തിനെത്തിച്ചിട്ടുണ്ട്. മികച്ച പ്രതികരണമാണ് ദേവദൂതന് ലഭിക്കുന്നതും. സോഷ്യൽ മീഡിയകളിൽ ആഘോഷമാക്കിയിരിക്കുകയാണ്. മോഹൻലാലിനെ കുറിച്ച് എഴുതിയ ഒരു ചെറിയ കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

 

“മോഹൻലാൽ എല്ലാ സിനിമയിലും മോഹൻലാൽ ആണേ… കഥാപാത്രം ആയി മാറുന്നില്ലേ എന്ന് പറയുന്നവരോട്….. ഇതുപോലൊരു expression അദ്ദേഹത്തിന്റെ വേറെ ഏതേലും സിനിമയിൽ ഉണ്ടോ. അഭൗമമായ ഒരു സാന്നിധ്യത്തെ തിരിച്ചറിയുമ്പോൾ.. അത് വിവരിക്കുമ്പോൾ വിശാൽ കൃഷ്ണമൂർത്തിയുടെ മുഖത്തു വരുന്ന ഭാവങ്ങൾ. ലക്ഷത്തിലെന്നല്ല ശത കോടിയിൽ പോലും കാണില്ല ഇതുപോലൊരു ഐറ്റം ” എന്നായിരുന്നു കുറിപ്പിൽ പറഞ്ഞത്.

അതേസമയം മോഹൻലാലിന്റെ ദേവദൂതൻ കേരളത്തില്‍ 1.20 കോടിയില്‍ അധികം നേടിയിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്. റീ റിലീസ് ആകെ 56 തിയറ്ററുകളില്‍ ആയിരുന്നുവെങ്കിലും നിരവധി പ്രേക്ഷകരാണ് കാണാനെത്തിയത്. പ്രേക്ഷകരുടെ അഭ്യര്‍ഥന മാനിച്ച് 100 തിയറ്ററുകളില്‍ ദേവദൂതൻ പ്രദര്‍ശിപ്പിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്. കേരളത്തില്‍ മാത്രമല്ല ഗള്‍ഫിലടക്കം ദേവദൂതൻ സിനിമ പ്രദര്‍ശനത്തിനെത്തിച്ചിട്ടുണ്ട്. മോഹൻലാല്‍ നായകനായ ദേവദൂതൻ 24 വര്‍ഷങ്ങള്‍ കഴിയാനാകുമ്പോള്‍ വീണ്ടും എത്തി ഹിറ്റാകുകയാണ്.