“സോഷ്യൽ മീഡിയയിൽ ആരെയെങ്കിലുമൊക്കെ കുറ്റം പറഞ്ഞ് റീച്ചുണ്ടാക്കാൻ നടക്കുന്ന ബുദ്ധിജീവികൂട്ടങ്ങൾക്ക് ഇതിലും വലിയൊരടി വേറെ കിട്ടാനില്ല”
വനിത ഫിലിം അവാർഡ് വേദിയില്‍ അവതരിപ്പിച്ച കോമഡി സ്കിറ്റിന് പിന്നാലെ വലിയ രീതിയിലുള്ള സൈബർ ആക്രമണമാണ് ടിനി ടോം നേരിട്ടുകൊണ്ടിരിക്കുന്നത്. മമ്മൂട്ടി ചിത്രം ഭ്രമയുഗത്തിന്റെ സ്പൂഫ് ആയി ചെയ്ത സ്കിറ്റില്‍ ടിനി ടോമിന് പുറമെ, ബിജു കുട്ടന്, ഹരീഷ് പേരടി എന്നിവരും കഥാപാത്രങ്ങളായി എത്തിയിരുന്നു. മമ്മൂട്ടിയുടെ കൊടുമണ്‍ പോറ്റിയുടെ സ്ഥാനത്താനത്ത് ‘പെടുമണ്‍ പോറ്റി’യെ ടിനി ടോം അവതരിപ്പിച്ച സ്കിറ്റ് സദസ്സില്‍ ചിരി പടർത്തുകയും ചെയ്തു. എന്നാല്‍ ഇതിന് പിന്നാലെയാണ് സമൂഹ്യ മാധ്യമങ്ങളില്‍ നിന്നും വലിയ രീതിയിലുള്ള സൈബർ ആക്രമണം ടിനി ടോമിനെതിരെ നടക്കുന്നത്. ടിനി ടോമിന്റെ പ്രകടനത്തെ മമ്മൂട്ടിയടക്കം അസംതൃപ്തിയോടെ നോക്കിക്കാണുന്ന രീതിയിലുള്ള ട്രോളുകളും സജീവമാണ്. ഇപ്പോഴിതാ ടിനി ടോമിന് പിന്തുണ നൽകി ഒരു ആരാധകൻ പങ്കുവെച്ച കുറിപ്പ് വായിക്കാം.
കുറിപ്പിൻ്റെ പൂർണരൂപം
ടിനി ടോം അവതരിപ്പിച്ച ഭ്രമയുഗം സ്പൂഫ് സ്കിറ്റിന്റെ വീഡിയോ പുറത്തുവന്നത് മുതൽ സോഷ്യൽ മീഡിയയിലെ കുറെ ബുദ്ധിജീവികൾ ട്രോളുകളിറക്കിയും ടിനി ചേട്ടനെ പരിഹസിച്ചും പുളകം കൊള്ളുകയാണ്.
നിങ്ങളെത്ര വേണമെങ്കിലും ട്രോളിക്കോളൂ.
മതിയാവോളം പരിഹസിച്ചോളൂ.
എന്നാൽ ഒരു കാര്യവുമില്ലാതെ ഒരാളെ വാക്കുകൾ കൊണ്ട് തേജോവധം ചെയ്യുമ്പോൾ നിങ്ങളൊന്നോർക്കണം
അഖിൽ മാരാർ പറഞ്ഞത് പോലെ കൂക്കു വിളികളും കളിയാക്കലുകളും കയ്യടികളായി മാറുന്ന ഒരു സമയമുണ്ടാവും.
ആ സമയമാണ് ഇപ്പോൾ വന്നെത്തിയിരിക്കുന്നത്.
ട്രോളുകൾക്കും കളിയാക്കലുകൾക്കും വിട..
ഭ്രമയുഗം സ്കിറ്റ് കണ്ട് പ്രോഗ്രാമിന് ശേഷം സാക്ഷാൽ മമ്മൂക്ക തന്നെ ടിനി ടോമിനെയും ടീമിനെയും അഭിനന്ദിച്ചിരിക്കുന്നു.
ഇതിലും വലിയ എന്ത് അംഗീകാരമാണ് അയാൾക്കിനി ലഭിക്കാനുള്ളത്… ?
- സോഷ്യൽ മീഡിയയിൽ ആരെയെങ്കിലുമൊക്കെ കുറ്റം പറഞ്ഞ് റീച്ചുണ്ടാക്കാൻ നടക്കുന്ന ബുദ്ധിജീവികൂട്ടങ്ങൾക്ക് ഇതിലും വലിയൊരടി വേറെ കിട്ടാനില്ല 😂🔥