“മോഹൻലാൽ ആരാധകരിൽ പലരും ഈ സിനിമ കണ്ടോ എന്നു പോലും സംശയമാണ്”
1 min read

“മോഹൻലാൽ ആരാധകരിൽ പലരും ഈ സിനിമ കണ്ടോ എന്നു പോലും സംശയമാണ്”

ജോൺ പോളിൻറെ രചനയിൽ ഭരത് ഗോപി സംവിധാനം ചെയ്ത് 1988 ൽ പുറത്തിറങ്ങിയ ഒരു ഇന്ത്യൻ മലയാളചലച്ചിത്രമാണ് ഉൽസവപ്പിറ്റേന്ന്. ചിത്രത്തിൽ മോഹൻലാൽ, പാർവതി ജയറാം, ജയറാം, സുകുമാരൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജി. ദേവരാജനാണ് ചിത്രത്തിൻറെ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. ബോക്സോഫീസിൽ ഒരു വാണിജ്യ വിജയമായിരുന്നു ചിത്രം. ചിത്രത്തിലെ അഭിനയത്തിന് മോഹൻലാൽ കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് – പ്രത്യേക ജൂറി അവാർഡ് നേടി. കാവാലം ആണ് ചിത്രത്തിന് ഗാനങ്ങളെഴുതിയത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് ഒരു കുറിപ്പ് വായിക്കാം.

കുറിപ്പിൻ്റെ പൂർണരൂപം

 

മോഹൻലാലിൻ്റെ മികച്ച സിനിമകൾ ചോദിച്ചാൽ പലരും പറയാത്തതോ മറന്ന് പോകുന്നതോ ആയ ഒന്നാണ് ജോൺ പോളിൻറെ രചനയിൽ നടനും സംവിധായകനുമായ ഭരത് ഗോപി സംവിധാനം ചെയ്ത് മോഹൻലാൽ നായകനായി 1988 ൽ പുറത്തിറങ്ങിയ ഉൽസവപ്പിറ്റേന്ന് എന്ന സിനിമ .

 

മനുഷ്യർക്ക് എത്രമാത്രം നിഷ്കളങ്കനാകാൻ സാധിക്കും അതിൻ്റെ ഉത്തരമായിരിക്കും മോഹൻലാൽ അവതരിപ്പിച്ച അനിയൻ തമ്പുരാൻ എന്ന കഥാപാത്രം .സിനിമയുടെ അവസാനം നായകനെ പോലെ തന്നെ കാണുന്ന പ്രേക്ഷകനും തകർന്നു പോകുന്ന അവസ്ഥ , സിനിമ തീരുമ്പോൾ അവസാനരംഗങ്ങൾ നിങ്ങളെ കുറേ നേരം വേട്ടയാടുമെന്നുറപ്പാണ്.

സിനിമകളിൽ നിഷ്കളങ്കരായ കഥാപാത്രങ്ങൾ കുറേയധികം വന്നിട്ടുണ്ടെങ്കിലും അനിയൻ തമ്പുരാൻ എന്ന കഥാപാത്രത്തിൻ്റെ തട്ട് താണ് തന്നെയിരിക്കും. എതിരാളികൾക്ക് പോലും ഈ കഥാപാത്രത്തിൻ്റെ എന്തെങ്കിലും പോരായ്മകൾ കണ്ടു പിടിക്കാൻ സാധിക്കുമോ എന്നു പോലും സംശയമാണ്.

മോഹൻലാൽ അരാധകരിൽ പലരും ഈ സിനിമ കണ്ടോ എന്നു പോലും സംശയമാണ് .

സിനിമയിൽ മോഹൻലാൽ, പാർവതി സുകുമാരൻ, ശങ്കരാടി, ദേവൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജി. ദേവരാജനാണ് ചിത്രത്തിൻറെ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് “പുലരി പൂ മഞ്ഞ് തുള്ളിയിൽ ” എന്ന മനോഹരഗാനം ഗാനം ഇ സിനിമയിലാണ്.

#Bibinjoyvettilappara

#ഉത്സവപിറ്റേന്ന്