“വാക്കുകൾക്കതീതമായ വിസ്മയം ആണ് തേന്മാവിൻ കൊമ്പത്ത്…”
1 min read

“വാക്കുകൾക്കതീതമായ വിസ്മയം ആണ് തേന്മാവിൻ കൊമ്പത്ത്…”

മുദ്ദുഗൗ ചോദിച്ച കാർത്തുമ്പിയേയും അത് തേടിപ്പോയ മാണിക്യനേയും പ്രേക്ഷകർക്ക് അത്രവേഗം മറക്കാൻ കഴിയില്ല. കാർത്തുമ്പിയും തമ്പുരാൻ ചേട്ടനും അപ്പുകാളയുമെല്ലാം പ്രേക്ഷകരുടെ മുന്നിൽ എത്തിയിട്ട് 30 വർഷം പിന്നിട്ടു കഴിഞ്ഞു. ചില ചിത്രങ്ങൾ കാലത്തിനൊപ്പം സഞ്ചരിക്കും. അത്തരത്തിൽ തലമുറ വ്യത്യാസമില്ലാതെ പ്രേക്ഷകർ നെഞ്ചിലേറ്റിയ ചിത്രമായിരുന്നു പ്രിയദർശൻ സംവിധാനം ചെയ്ത തേന്മാവിൻ കൊമ്പത്ത്. 1994 മെയ് 13നായിരുന്നു മോഹന്‍ലാല്‍- പ്രിയദര്‍ശന്‍ കൂട്ടുകെട്ടിലെ ഹിറ്റ് ചിത്രം പുറത്തിറങ്ങിയിരുന്നത്. മോഹന്‍ലാലിന്റെ കരിയറിലെ വലിയ ഹിറ്റുകളിലൊന്നായി മാറിയ സിനിമ കൂടിയായിരുന്നു തേന്മാവിന്‍ കൊമ്പത്ത്. ഒരു പ്രിയദർശൻ മോഹൻലാൽ ചിത്രം എന്നതിൽ ഉപരി പ്രേക്ഷകർക്ക് ആഘോഷിക്കാൻ നിരവധി ഘടകങ്ങൾ ചിത്രത്തിലുണ്ടായിരുന്നു. മലയാളി പ്രേക്ഷകരെ കിടുകുടെ ചിരിപ്പിച്ച മോഹൻലാൽ-ശ്രീനിവാസൻ-നെടുമുടി വേണു കൂട്ടക്കെട്ട് ചിത്രത്തെ പ്രേക്ഷകരിലേയ്ക്ക് അടുപ്പിച്ച ഒരു ഘടകമായിരുന്നു 90 കളിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികളായിരുന്നു മോഹൻലാൽ-ശോഭ. ഇപ്പോഴിതാ ചിത്രത്തെ കുറിച് പങ്കുവെച്ച കുറിപ്പ് വായിക്കാം

കുറിപ്പിൻ്റെ പൂർണരൂപം

 

പഴകും തോറും വീര്യം കൂടുന്ന ഐറ്റം..

30 വർഷങ്ങൾ കഴിഞ്ഞു പോയിരിക്കുന്നു പ്രിയദർശൻ എന്ന പ്രതിഭ നമുക്ക് സമ്മാനിച്ച തേന്മാവിൻ കൊമ്പത്ത് എന്ന മോഹൻലാൽ സിനിമ

എല്ലാ മേഖലയിലും മികവ് പുലർത്തിയ അപൂർവങ്ങളിൽ അപൂർവമായ സിനിമ.. അഭിനയിച്ചവരെല്ലാം അവിസ്മരണീയമാക്കിയ ചിത്രം.

മറ്റൊരു മലയാള സിനിമയിലും കാണാത്ത അത്രത്തോളം മനോഹര ദൃശ്യങ്ങളാൽ സമൃദ്ധമായ സിനിമ..

പാട്ടെന്നൊക്കെ പറഞ്ഞാൽ ഏതൊരാളുടെയും മനസിൽ എന്നും വരുന്ന പാട്ടുകൾ…

പ്രിയദർശൻ സിനിമകളിലെ മറ്റൊരു പ്രത്യേകത സൗണ്ട് ആണ്.. അതിപ്പോ രണ്ടാൾ നിന്ന് സംസാരിക്കുന്ന സീൻ ആണെങ്കിൽ പോലും അപ്പുറത്തെ കടയിലെ മിട്ടായി ഭരണി തുറക്കുന്ന സൗണ്ട് മുതൽ നടന്നു പോകുന്നവർ സംസാരിക്കുന്ന ശബ്ദം പോലും ആ സീനിൽ കാണാം എന്നതാണ്.. തേന്മാവിൻ കൊമ്പത്തിൽ കാളവണ്ടിയുടെ ശബ്ദത്തിന് പുറമെ അതിലെ റാന്തൽ ആടുന്ന ശബ്ദം പോലും മനോഹരമാക്കി എടുത്ത് വെച്ചിട്ടുണ്ട്… ആ കുടം വീഴുന്ന സീൻ ഒക്കെ🔥..

വാക്കുകൾക്കതീതമായ വിസ്മയം ആണ് തേന്മാവിൻ കൊമ്പത്ത്…

KV ആനന്ദ് 🙏🏽(ച്ഛായാഗ്രഹണം)

ബേർണി ഇഗ്നെഷിയസ് 🙏🏽(ഗാനങ്ങൾ )

SP വെങ്കിടേഷ് 🙏🏽(സ്കോർ )

N. ഗോപാലകൃഷ്ണൻ (എഡിറ്റർ )

ശങ്കരാടി – നെടുമുടി വേണു – KPAC ലളിത – പപ്പു – മോഹൻലാൽ -ശ്രീനിവാസൻ – ശോഭന ✅