സിനിമകൾ പലത് വന്നിട്ടും തകരാതെ ദുൽഖറിന്റെ ആ റെക്കോർഡ്…!! ആര് തകർക്കും ??
തെന്നിന്ത്യയിൽ നിന്നും ബോളിവുഡിൽ പോയി ആരാധകരെ സൃഷ്ടിക്കുക എന്നത് ചുരുക്കം ചിലർക്ക് മാത്രം സാധ്യമായൊരു കാരണമാണ്. അത്തരത്തിൽ ഇന്ത്യയൊട്ടാകെ ആരാധകരെ സൃഷ്ടിച്ച് താരമൂല്യം ഉയർത്തി മുന്നേറുന്ന നടനാണ് ദുൽഖർ സൽമാൻ. മലയാളത്തിന്റെ കുഞ്ഞിക്കയെ അറിയാത്ത നോർത്ത് ഇന്ത്യക്കാർ കുറവായിരിക്കും. സീതാരാമം, ചുപ് തുടങ്ങിയ സിനിമകൾ ഇറങ്ങിയശേഷമാണ് ദുൽഖറിന് നോർത്ത് ഇന്ത്യയിലും ആരാധകർ വർധിച്ചത്. മമ്മൂട്ടിയുടെ പേര് കളയാനാണോ സിനിമയിലേക്ക് വന്നതെന്ന ചോദ്യത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് കരിയർ പടുത്തുയർത്തി സ്വന്തമായി ഒരു പേരും സ്ഥാനവും ഇന്ത്യൻ സിനിമയിൽ ദുൽഖർ നേടി കഴിഞ്ഞു. കാലങ്ങളായുള്ള അഭിനയ ജീവിതത്തിൽ ഒട്ടനവധി മികച്ച സിനിമകളാണ് അദ്ദേഹം പ്രേക്ഷകന് സമ്മാനിച്ചത്.ദുൽഖറിന്റേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത മലയാള ചിത്രം കിംഗ് ഓഫ് കൊത്തയാണ്. ഈ ചിത്രത്തിലെ ദുൽഖർ ചില റെക്കോർഡുകൾ ഇട്ടിരുന്നു. സിനിമ റിലീസ് ചെയ്ത് ഒരു വർഷം പിന്നിട്ടെങ്കിലും ആ റെക്കോർഡ് തകർക്കാൻ ഇതുവരെ ഒരു സിനിമയ്ക്കും സാധിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്. അതും മികച്ച ബോക്സ് ഓഫീസ് കളക്ഷനുകൾ നേടി മുന്നേറുന്ന മോളിവുഡിന്റെ സുവർണ കാലഘട്ടത്തിലും.
മോഷൻ പോസ്റ്റർ, ഒഫീഷ്യൽ ടീസർ, ട്രെയിലർ എന്നിവയിലാണ് കിംഗ് ഓഫ് കൊത്ത റെക്കോർഡ് ഇട്ടിരിക്കുന്നത്. റിലീസ് ചെയ്ത ഇരുപത്തി നാല് മണിക്കൂറിൽ 8 മില്യൺ കാഴ്ചക്കാരെ സ്വന്തമാക്കാൻ കിംഗ് ഓഫ് കൊത്തയ്ക്ക് സാധിച്ചു. 9 മില്യൺ വ്യൂസ് ആണ് ടീസറിന് ലഭിച്ചത്. 12.5 മില്യൺ ആണ് ഇരുപത്തി നാല് മണിക്കൂറിനിടെ ട്രെയിൽ സ്വന്തമാക്കിയത്. ഈ റെക്കോർഡുകൾ മറികടക്കാൻ ഇതുവരെ റിലീസ് ചെയ്ത മറ്റൊരു സിനിമയ്ക്കും സാധിച്ചില്ല എന്നത് ഏറെ ശ്രദ്ധേയമാണ്. ഏത് സിനിമയാകും? ഏത് താരമാകും ഈ റെക്കോർഡുകൾ മറികടക്കുക എന്നറിയാൻ കാത്തിരിക്കുകയാണ് മലയാള സിനിമാസ്വാദകരും.
2023 ഓഗസ്റ്റിൽ ആണ് കിംഗ് ഓഫ് കൊത്ത റിലീസ് ചെയ്തത്. വൻ ഹൈപ്പിൽ എത്തിയ ചിത്രം സംവിധാനം ചെയ്തത് ജോഷിയുടെ മകൻ അഭിലാഷ് ആയിരുന്നു. ഇദ്ദേഹം ആദ്യമായി സംവിധാനം ചെയ്ത സിനിമ എന്ന പ്രത്യേകതയും കിംഗ് ഓഫ് കൊത്തയ്ക്ക് ഉണ്ട്. ആക്ഷൻ ത്രില്ലർ ഗണത്തിൽ ഒരുങ്ങിയ ചിത്രത്തിൽ ബീർ കല്ലറക്കൽ, പ്രസന്ന, ഗോകുൽ സുരേഷ്, ഐശ്വര്യ ലക്ഷ്മി, നൈല ഉഷ, ഷമ്മി തിലകൻ, ചെമ്പൻ വിനോദ്, തുടങ്ങി ഒട്ടനവധി താരങ്ങൾ അണിനിരന്നിരുന്നു. വൻ ഹൈപ്പിലാണ് റിലീസ് ചെയ്തത് എങ്കിലും ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് പ്രേക്ഷക ഭാഗത്തു നിന്നും ലഭിച്ചിരുന്നത്.