ശെരിക്കും ആടുജീവിതം നേടിയത് എത്ര കോടി?; ഞെട്ടിക്കുന്ന കളക്ഷൻ റിപ്പോർട്ട് പുറത്ത്
1 min read

ശെരിക്കും ആടുജീവിതം നേടിയത് എത്ര കോടി?; ഞെട്ടിക്കുന്ന കളക്ഷൻ റിപ്പോർട്ട് പുറത്ത്

ലയാളത്തിന് അഭിനിമായിക്കാവുന്ന ഒരു വിസ്‍മയ ചിത്രമായി മാറിയിരിക്കുകയാണ് ബ്ലെസി- പൃഥ്വിരാജ് കൂട്ടുകെട്ടിലൊരുങ്ങിയ ആടുജീവിതം. ഈ ചിത്രം ആഗോളതലത്തിൽ ആകെ 155.95 കോടി രൂപ നേടിയിരിക്കുകയാണ്. കേരളത്തിൽ നിന്ന് മാത്രമായും മികച്ച കളക്ഷൻ ആടുജീവിതത്തിന് നേടാനായിട്ടുണ്ട്. കേരളത്തിൽ നിന്ന് ആടുജീവിതം 77.4 കോടി രൂപയിൽ അധികം നേടിയിട്ടുണ്ട് എന്നാണ് ബോക്സ് ഓഫീസ് റിപ്പോർട്ട്.

ആടുജീവിതം വിദേശത്ത് നിന്ന് 58.9 കോടി ക്ലബിൽ നേടിയിട്ടുണ്ട് എന്നാണ് കളക്ഷൻ കണക്കുകളിൽ നിന്ന് വ്യക്തമാക്കുന്നത്. പൃഥ്വിരാജിന്റെ എക്കാലത്തെയും വിജയ ചിത്രത്തിന്റെ സംവിധാനം ബ്ലസ്സിയാണ്. ഛായാഗ്രാഹണം സാനു കെ എസാണ്. നജീബായി നടൻ പൃഥ്വിരാജ് വേഷമിട്ടപ്പോൾ ചിത്രത്തിൽ നായകന്റെ ജോഡിയായത് അമലാ പോളാണ്.

ആഗോളതലത്തിൽ പൃഥ്വിരാജ് നായകനായ ആടുജീവിതത്തിന്റെ ആദ്യ ആഴ്‍ചത്തെ കണക്കുകളും മലയാളത്തിന്റെ റെക്കോർഡാണെന്നാണ് കളക്ഷൻ റിപ്പോർട്ടുകളിൽ നിന്ന് വ്യക്തമായിരുന്നത്. മലയാളത്തിൽ നിന്ന് വേഗത്തിൽ 50 കോടി ക്ലബിലെത്തി എന്ന റെക്കോർഡും ആടുജീവിതത്തിനാണെന്നത് ചിത്രത്തിന്റെ വമ്പൻ വിജയത്തെ സൂചിപ്പിക്കുന്നതാണ്. വേഗത്തിൽ മലയാളത്തിൽ നിന്ന് 100 കോടി ക്ലബിലെത്തിയതും പൃഥ്വിരാജ് നായകനായ ആടുജീവിതം സിനിമ ആണ്. കേരളത്തിൽ നിന്ന് മാത്രമായി മലയാള സിനിമ വേഗത്തിൽ ആകെ നേട്ടം 50 കോടി രൂപയിലെത്തിക്കുന്നതും പൃഥ്വിരാജിന്റെ ആടുജീവിതമാണ്.

ബെന്യാമിൻ എഴുതിയ ആടുജീവിതം നോവൽ സിനിമയാക്കുകയായിരുന്നു ബ്ലെസ്സി. നോവലിനും അപ്പുറമുള്ള ഒരു വിസ്‍മയിപ്പിക്കുന്ന സിനിമാ കാഴ്‍ചയാണ് പൃഥ്വിരാജിന്റെ ആടുജീവിതമെന്നാണ് റിപ്പോർട്ട്. പൃഥ്വിരാജ് നായകനായ ആടുജീവിതം 82 കോടി രൂപയുടെ ബജറ്റിലാണ് ഒരുക്കിയതെന്ന വെളിപ്പെടുത്തിയിരുന്നു. ഇത്രയും ബജറ്റിൽ ഒരുങ്ങിയ ചിത്രം കളക്ഷനിലും വൻ നേട്ടമുണ്ടാക്കുമ്പോൾ പൃഥ്വിരാജിന്റെ ആടുജീവിതത്തിന്റെ സംവിധായകൻ ബ്ലസിയെയും നിരവധി പേരാണ് പ്രശംസിക്കുന്നത്.