ശത്രുതയ്ക്ക് യാതൊരു കുറവുമില്ല, റോബിനെ കളിയാക്കുന്ന വീഡിയോയുമായി ജാസ്മിൻ
1 min read

ശത്രുതയ്ക്ക് യാതൊരു കുറവുമില്ല, റോബിനെ കളിയാക്കുന്ന വീഡിയോയുമായി ജാസ്മിൻ

കേരളത്തിലെ ഏറ്റവും കൂടുതൽ വിവാദങ്ങൾ സൃഷ്ടിച്ച റിയാലിറ്റി ഷോയാണ്. ബിഗ് ബോസിന്റെ മലയാളം സീസണ്‍ 4 കഴിഞ്ഞിട്ട് ഏറെ നാളുകളായി എങ്കിലും നാലാം സീസണ്‍ തുടങ്ങി വച്ച കാട്ടുതീ ഇപ്പോഴും ആളി കത്തുകയാണ്. സോഷ്യല്‍ മീഡിയയില്‍ ഇതുമായി സംബന്ധിച്ച   ചര്‍ച്ചകളും വിവാദങ്ങളും തുടരുകയാണ്. ബിഗ് ബോസ് ഹൗസിൽ നിന്നും ശത്രുക്കൾ ആയിരുന്ന റോബിനും ജാസ്മിനും അവിടെ നിന്ന് പുറത്തായതിനു ശേഷവും ഇപ്പോഴും തങ്ങളുടെ ശത്രുത മാറിയിട്ടില്ല എന്ന് സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന വീഡിയോയിലൂടെ ആരാധകരെ അറിയിക്കുകയാണ്. ഇപ്പോഴിതാ തന്റെ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ റോബിനെതിരെയുള്ള തുറന്നു പറച്ചിൽ വിവാദങ്ങളും കൊടുമ്പിരി കൊള്ളുന്ന സാഹചര്യത്തിൽ റോബിനെതിരെ ജാസ്മിനുമെത്തിയിരിക്കുകയാണ്.

റോബിൻ ഒപ്പം ബിഗ് ബോസ് ഹൗസിൽ ഉള്ള ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചുകൊണ്ട് ഒരു കൊട്ട് കൊടുത്തിരിക്കുകയാണ് ജാസ്മിൻ. ജാസ്മിന്റെ പ്രായം ചോദിക്കുകയും തനിക്ക് 32 വയസ്സാണെന്ന് റോബിൻ പറയുകയും ചെയ്യുന്നതാണ് വീഡിയോ. അതുകൊണ്ട് തന്നെ പോടാ വാടാ എന്നൊന്നും വിളിക്കരുത് എന്നും എന്നാൽ അങ്ങുന്നേ എന്ന് വിളിക്കാം എന്ന് ജാസ്മിൻ പറഞ്ഞു കളിയാക്കുന്നതുമാണ് വീഡിയോയുടെ കണ്ടന്റ്.  നിന്നെക്കാൾ ആരോ ഓണം താൻ കൂടുതൽ ഉണ്ടിട്ടുണ്ട് എന്ന് തന്നെ ഡോക്ടർ റോബിൻ എന്ന്  വിളിച്ചാൽ മതി എന്നുമാണ് വീഡിയോയിൽ റോബിൻ പറയുന്നത്. എന്നാൽ അങ്ങനെ വിളിക്കാൻ തനിക്ക് സൗകര്യമില്ല എന്ന് പറഞ്ഞ് റോബിന്റെ വായടപ്പിക്കുന്നതാണ് വീഡിയോ.

എന്നെ ബഹുമാനിക്കൂ എന്നു പറഞ്ഞുകൊണ്ട് ഒരാൾ സോഷ്യൽ മീഡിയയിൽ ഈ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. വന്നുവന്ന് ഇയാളുടെ പേര് പോലും വിളിക്കാൻ തോന്നാത്ത പോലെയായി എന്നാണ് ജാസ്മിൻ കമന്റ് നൽകിയിരിക്കുന്നത്. ചിലര്‍ ജാസ്മിനനെ സപ്പോർട്ട് ചെയ്യുമ്പോൾ മറ്റുപലരും വിമർശിക്കുകയാണ്. അയാൾ നിന്റെ പുറകിൽ വരുന്നില്ലല്ലോ നീ അയാളുടെ പുറകെ പോകുകയല്ലേ എന്നാണ് ചിലർ കമന്റ് പറയുന്നത്.
അതേ സമയം തൽക്കാലം വിവാദങ്ങളിൽ പെടാതെ വീട്ടുനിൽക്കാനുള്ള ഒരുക്കത്തിലാണ് റോബിൻ താൻ ഒരു വേൾഡ് ടൂറിന് പോവുകയാണ് എന്നും പ്രതിശ്രുത വധുവായ ആരതി കൂടെയില്ല എന്നും താരം പങ്കുവെച്ചിരുന്നു.