‘അടിമുടി മാസ് ആയ ഒരു കഥാപാത്രത്തിന്റെ ഇമോഷണല്‍ വേര്‍ഷന്‍ ഗംഭീരം’; ബിഗ് ബിയിലെ ഡൈനിങ് സീനിനെകുറിച്ച് കുറിപ്പ്
മലയാളത്തിലെ എക്കാലത്തേയും മികച്ച സ്റ്റൈലിഷ് ചിത്രമാണ് മമ്മൂട്ടിയുടെ ബിഗ് ബി. അതിലെ ഓരോ ഡയലോഗുകളും സിനിമാപ്രേമികളും ആരാധകര്‍ക്കും മന:പാഠമാണ്. 2007ലാണ് ബിഗ് ബി പുറത്തിറങ്ങിയത്. അമല്‍ നീരദിന്റെ ആദ്യ സംവിധാന സംരംഭം ആയിരുന്നു അത്. മലയാള സിനിമ കണ്ടുശീലിച്ച ആക്ഷന്‍ സിനിമകളില്‍ നിന്നും തികച്ചും വ്യത്യസ്തതയോടെയായിരുന്നു ബിഗ് ബി ഒരുക്കിയത്. മമ്മൂട്ടിയുടെ ബിലാല്‍ ജോണ്‍ കുരിശിങ്കല്‍ ഇന്നും യുവാക്കളുടെ ഹരമാണ്. വര്‍ഷങ്ങള്‍ക്കിപ്പുറവും ഒരു സിനിമയുടെ അല്ലെങ്കില്‍ ഒരു കഥാപാത്രത്തിന്റെ രണ്ടാം ഭാഗത്തിനായി പ്രേക്ഷകര്‍ കാത്തിരിക്കുന്നുണ്ടെങ്കില്‍ അത് മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ‘ബിലാല്‍’ എന്ന കഥാപാത്രത്തിനായാണ്. ഇപ്പോഴിതാ ബിഗ് ബി ചിത്രത്തിലെ സീനിനെക്കുറിച്ച് മോനു വി സുദര്ശന് പങ്കുവെച്ച കുറിപ്പ് വായിക്കാം.
കുറിപ്പിന്റെ പൂര്‍ണരൂപം
ഒരു ഇമോഷണല്‍ സീന്‍ ഏറ്റവും മിനിമലിസ്റ്റിക്കായി എങ്ങനെ ബില്‍ഡ് ചെയ്യണമെന്നും കാഴ്ചകരുമായി കഥാപാത്രങ്ങള്‍ എങ്ങനെ ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ ലോക്ക് ആക്കപെടണമെന്നതിനും ഉള്ള ഏറ്റവും പ്രിയപ്പെട്ട ഉദാഹരണങ്ങളില്‍ ഒന്നാണ് ബിഗ് ബിയിലെ ഡൈനിങ് സീന്‍..
‘വിടപറയുകയാണോ ‘ എന്ന ഐക്കണിക് ഗാനത്തിലൂടെ തുടങ്ങുന്ന ആ സീക്വന്‍സ് അമ്മയ്ക്ക് വേണ്ടി ക്രിസ്മസ് ലഞ്ച് ഒന്നിചായ്ക്കൂടെ എന്ന എഡ്ഢിയുടെ ചോദ്യത്തിലൂടെ കടന്ന് ഇടയിലുള്ള മണിയന്‍പിള്ള രാജുവിന്റെ എന്‍ട്രി സീനും കഴിഞ്ഞാണ് ഡൈനിങ് രംഗത്തിലേക്ക് പ്രവേശിക്കുന്നത്.. ആ സമയമത്രയും ആവര്‍ത്തിക്കപ്പെടുന്ന മേരി ടീച്ചര്‍ എന്ന പേര് കാണികളുമായി അത്രയും സിങ്ക് ആയതിനു ശേഷമാണ് ബിലാലിന്റെ തോന്നല്‍ എന്ന പോലെ മേരി ടീച്ചര്‍ സ്ക്രീനിലേക്ക് കടന്ന് വരുന്നത്..
അത്രമേല്‍ ആഴമുള്ള വിഷാദം മുറ്റിയ കണ്ണുകളുമായാണ് അയാള്‍ അവരെ നോക്കുന്നത്.. ബിജോയുടെ പാചകത്തെ പറ്റി പറഞ്ഞു തുടങ്ങുന്ന മേരി ടീച്ചറുടെ മോണോലോഗ് ആ മൂന്ന് മക്കളെയും കൃത്യമായി മൂന്നോ നാലോ വാചകങ്ങളിലൂടെ അടയാളപ്പെടുത്തുന്നുണ്ട്..തീരെ vulnerable ആയ ബിജോയും, ജീവിതം കരുപിടിപ്പിക്കാന്‍ ഓടുന്ന എഡ്ഢിയെയും, കാള കളിച്ചു നടക്കുന്ന മുരുകനെയും കൃത്യമായി ഡിഫൈന്‍ ചെയ്തതിന് ശേഷമാണ് മേരി ടീച്ചര്‍ ബിലാലിലേക്ക് തിരിയുന്നത്..
ഒറ്റ വരിയിലാണ് ബിലാലിനെ അവര്‍ അടയാളപ്പെടുത്തുന്നത്.. ‘ഇവരെക്കളൊക്കെ മുന്‍പേ എന്റെ അടുത്ത് വന്നത് നീയാ… എന്റെ ആദ്യത്തെ പുത്രന്…!’
അത് കേട്ടുകൊണ്ട് അവരെ നോക്കുന്ന ബിലാല്‍.. അവരിരുവരുടെയും കണ്ണുകള്‍ നിറഞ്ഞിട്ടുണ്ട്.. കൂടെ വിടപറയുകയാണൊയുടെ ബിജിഎം കൂടിയാവുമ്പോള്‍ ഒരുപക്ഷെ ബിഗ് ബിയിലെ തന്നെ ഏറ്റവും റിപീറ്റ് അടിച്ചു കണ്ട രംഗം അവിടെ ജനിക്കുകയാണ്.. ബിലാല്‍ എങ്ങനെ ബിഗ് ബ്രദര്‍ ആവുന്നു എന്നും അയാള്‍ അവര്‍ക്ക് ആരായിരുന്നു എന്നും ഇതിലും ഭംഗിയായി എങ്ങനെ പറഞ്ഞുവയ്ക്കാനാണ്.
അടിമുടി മാസ് ആയ ഒരു കഥാപാത്രത്തിന്റെ ഇമോഷണല്‍ വേര്‍ഷന്‍ അത്രയും ഗംഭീരമായി രജിസ്റ്റര്‍ ചെയ്യപ്പെടുന്നുണ്ടിവിടെ.. ഒരൊറ്റ രംഗം അയാളെ എത്ര അടുപ്പിക്കുന്നുണ്ട് പ്രേക്ഷകരെ എന്ന് കൂടി ശ്രദ്ധിക്കുക.. ഒരുപക്ഷെ ആ മൊമന്റില്‍ ബിലാല്‍ അത്രയും പ്രിയപെട്ടവനായി മാറിക്കഴിഞ്ഞിരിക്കണം.
ബിലാല്‍ ജോണ്‍ കുരിശിങ്കല്‍.!
•
Written By:- @monu.v.sudarsan