തല അജിത്തിന്റെ പുതിയ ചിത്രം വലിമൈ ടീസർ; സമൂഹമാധ്യമങ്ങളിൽ ട്രോളുകളും വിമർശനങ്ങളും നിറയുന്നു
ഇന്ത്യൻ ചലച്ചിത്ര രംഗത്തെ മാസ്മരം കൊള്ളിച്ച അഭിനേതാവാണ് തല എന്ന് വിളിപ്പേരുള്ള അജിത് കുമാർ. തമിഴ് ചിത്രങ്ങളിൽ മാത്രമല്ല ഹിന്ദി,തെലുങ്ക് എന്നീ ഭാഷകളിലും അജിത്ത് അഭിനയിച്ചിട്ടുണ്ട്. “കാതൽ കോട്ടൈ”എന്ന തമിഴ് ചിത്രത്തിലൂടെയാണ് അജിത് ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. നായകനായും വില്ലനായും ഇരട്ടവേഷത്തിലും നിരവധി ചലച്ചിത്രങ്ങളിൽ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. എന്നാൽ അജിത്ത് ആരാധകർ ഏറെ പ്രധീക്ഷയോടെ കാത്തിരുന്ന ‘തല’യുടെ ചിത്രത്തിന്റെ റിലീസ് ഇന്നലെയാണ് പ്രഖ്യാപിക്കപ്പെട്ടത്. 2019 ൽ ‘നേർകൊണ്ട പാർവൈ’ക്കു ശേഷം അജിത്ത് നായകനായെത്തുന്ന ചിത്രമാണ് വലിമൈ. ആക്ഷൻ ത്രില്ലർ ചിത്രമായ വലിമൈ സംവിധാനം എച്ച് വിനോദ് ആണ് നിർവഹിച്ചിരിക്കുന്നത്. പോലീസ് വേഷത്തിലാണ് അജിത്ത് സിനിമയിലെത്തുന്നത്. അത് 2015 ൽ പുറത്തിറങ്ങിയ ‘യെന്നൈ അറിൻതാൽ’എന്ന ചലച്ചിത്രത്തിൽ തല പോലീസ് വേഷത്തിൽ അവതരിപ്പിച്ചിട്ടുണ്ട്.
കാർക്കശ്യകാരനായ ഒരു പോലീസ് ഓഫീസറായി എത്തുന്ന വലിമൈയുടെ ടീസർ പുറത്തുവന്നതോടെ അജിത് ആരാധകർ ഏറെ ആവേശത്തോടെയാണ് ചിത്രത്തെ നോക്കിക്കാണുന്നത്. ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തിൽ ബൈക്ക് സ്റ്റാൻഡ് രംഗങ്ങളും ഏറെ ചർച്ച ചെയ്യപ്പെട്ടവയാണ്. ആരാധകർ വലിയ ആവേശത്തോടെയാണ് ടീസർ വരവേറ്റ് എങ്കിലും വലിയ തോതിലുള്ള വിമർശനവും ചിത്രത്തിന്റെ ആദ്യ ടീസർ നേരിടുന്നുണ്ട്. ഫാൻ ഫൈറ്റിന്റെ ഭാഗമായും അല്ലാതെയും വ്യാപകമായിത്തന്നെ ചിത്രത്തിലെ ടീസർനെതിരെ വിമർശനങ്ങൾ ഉയരുന്നുണ്ട്. ബൈക്കിന്റെ പരസ്യമാണ് എന്ന തരത്തിലും ഹോളിവുഡ് സിനിമകളെ കോപ്പി അടിച്ചാൽ ഈ നിലവാരമേ ഉണ്ടാവുകയുള്ളൂ എന്നും ആക്ഷൻ രംഗങ്ങൾ ഓവർ ആയിപ്പോയി എന്നുമുള്ള നിരവധി വിമർശനങ്ങളാണ് സോഷ്യൽ മീഡിയയിലൂടെ ഉയർന്ന് കേൾക്കുന്നത്. എന്നാൽ തല അജിത്ത് ആരാധകർ എല്ലാ വിമർശനത്തെയും പ്രതിരോധിക്കാനും ശ്രമിക്കുന്നുണ്ട്. ഹോളിവുഡ് നിലവാരത്തിലുള്ള ചിത്രങ്ങൾ ഇവിടെ ഇല്ല എന്ന പരാതി പറയുകയും ചെയ്യും എന്നാൽ അത്തരത്തിൽ ഒരു ചിത്രം എടുക്കാൻ ശ്രമിച്ചാൽ വിമർശിക്കുകയും ചെയ്യും ഈ രീതി ഒട്ടും ശരിയല്ല എന്നാണ് ആരാധകരുടെ പക്ഷം. ചിത്രത്തിന്റെ ഹൈപ്പ് വളരെ കൂടുതലാണെന്നും ഈ അമിത പ്രതീക്ഷ ചിത്രത്തിന്റെ പരാജയത്തിന്റെ പോലും ചിലപ്പോൾ കാരണമായേക്കാമെന്നും അതുകൊണ്ട് മനപ്പൂർവമാണ് ഇത്തരത്തിലൊരു ടീസർ അണിയറപ്രവർത്തകർ പുറത്തുവിട്ടതെന്നും ആരാധകർ കൂട്ടം പറയുന്നു. എന്തൊക്കെ വാദപ്രതിവാദങ്ങൾ ഉണ്ടായാലും ചിത്രം റിലീസ് ചെയ്യുമ്പോൾ മാത്രമേ കൃത്യമായ ഒരു വിമർശനം ഉന്നയിക്കാൻ കഴിയുകയുള്ളൂ. ബെവ്യൂ പ്രൊജക്റ്റ്സിൽ എൽഎൽപി യുടെ ബാനറിൽ ബോണി കപൂറും സീ സ്റ്റുഡിയോയും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്.2022 പൊങ്കൽ റിലിസ് ആയിട്ടാണ് ചിത്രം എത്തുക. ഇതിൽ യുവൻ ശങ്കർ രാജ സംഗീത സംവിധാനം നിർവഹിക്കുന്നുണ്ട്. യാമി ഗൗതം, ഇല്യാന ഡിക്രൂസ് , ഹുമ ഖുറേഷി, രാജ അയ്യപ്പ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.