‘പ്രണവ് ടൂറൊക്കെ കഴിഞ്ഞ് വന്നതേയുള്ളൂ, അടുത്ത മാസം മുതല്‍ കഥകള്‍ കേട്ട് തുടങ്ങും’ : വിശാഖ് സുബ്രഹ്മണ്യം പറയുന്നു
1 min read

‘പ്രണവ് ടൂറൊക്കെ കഴിഞ്ഞ് വന്നതേയുള്ളൂ, അടുത്ത മാസം മുതല്‍ കഥകള്‍ കേട്ട് തുടങ്ങും’ : വിശാഖ് സുബ്രഹ്മണ്യം പറയുന്നു

ലയാള സിനിമയില്‍ സിനിമകളില്‍ സജീവമല്ലാതിരുന്നിട്ടും ഏറെ ആരാധകരുള്ള താരമാണ് പ്രണവ് മോഹന്‍ലാല്‍. വിരലിലെണ്ണാവുന്ന സിനിമകള്‍മാത്രമാണ് പ്രണവ് ചെയ്തിരിക്കുന്നത്. അതില്‍ വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ഹൃദയം എന്ന ഒറ്റ ഹിറ്റ് മാത്രമാണ് പ്രണവിനുള്ളത്. സിനിമ ലോകവുമായി അടുത്ത ബന്ധമോ സൗഹൃദമോ താരത്തിന് ഇല്ല. ഇങ്ങനെയൊക്കെ ആണെങ്കിലും പ്രണവ് മോഹന്‍ലാലിന് ആരാധകരുടെ എണ്ണത്തില്‍ കുറവൊന്നുമില്ല. സിനിമകള്‍ക്കപ്പുറം പ്രണവിന്റെ വ്യക്തി ജീവിതത്തിലെ സ്വഭാവങ്ങളും ആരാധകരെ ആകര്‍ഷിക്കാറുണ്ട്. മലയാളത്തിന്റെ സ്വന്തം മോഹന്‍ലാല്‍ എന്ന സൂപ്പര്‍ സ്റ്റാറിന്റെ മകന്‍ ആണെങ്കിലും പ്രണവിന് അതിന്റെ ഒരു താരപരിവേഷവും ഇല്ലെന്നാണ് പലപ്പോഴും ആരാധകരും പ്രേക്ഷകരും പറയാറുള്ളത്.

യാത്രകളെ വലിയ രീതിയില്‍ ഇഷ്ടപ്പെടുന്ന പ്രണവ് ഇതിന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെക്കാറുണ്ട്. പ്രണവിനെ ‘റിയല്‍ ലൈഫ് ചാര്‍ളി, മല്ലു സുപ്പര്‍മാന്‍’ എന്നിങ്ങനെയാണ് ആരാധകര്‍ വിശേഷിപ്പിക്കുന്നത്. പ്രണവിന്റെ യാത്രയുമായി ബന്ധപ്പെട്ട് വരുന്ന ഫോട്ടോകളെല്ലാം ഞൊടിയിട കൊണ്ടാണ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടുന്നത്. പ്രണവ് ഏറ്റവും ഒഠുവില്‍ അഭിനയിച്ച ചിത്രം ഹൃദയം ആണ്. കഴിഞ്ഞ വര്‍ഷം കൊവിഡ് പ്രതിസന്ധികള്‍ക്ക് ശേഷം മലയാളത്തിന്റെ തീയറ്ററുകള്‍ നിറച്ച സിനിമയാണ് ഹൃദയം. ഹൃദയത്തിന്റെ വന്‍ വിജയത്തിന് ശേഷം അടുത്തഘട്ടം ചിത്രങ്ങളുടെ ആലോചനയിലാണ് ഹൃദയത്തിന്റെ നിര്‍മ്മാതാവയ വിശാഖ് സുബ്രഹ്മണ്യം. ഹൃദയത്തിന് ശേഷം പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന ഒരു ചിത്രം ഈ വര്‍ഷം ഉണ്ടാകുമെന്നും വിശാഖ് പറയുന്നു. പ്രണവ് ടൂറൊക്കെ കഴിഞ്ഞ് വന്നതേയുള്ളൂ. അടുത്തമാസം മുതല്‍ അവന്‍ കഥയൊക്കെ കേട്ട് തുടങ്ങും. പ്രണവിന്റെ ഒരു സിനിമയുടെ പ്രഖ്യാപനവും ഈ വര്‍ഷം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് വിശാഖ് വ്യക്തമാക്കുന്നു.

അതേസമയം താന്‍ സിനിമ നിര്‍മ്മിക്കുന്ന ബാനറിന് കീഴില്‍ കൂടുതല്‍ ചിത്രങ്ങളുടെ പ്രഖ്യാപനം ഈ വര്‍ഷം ഉണ്ടാകുമെന്നും ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ധ്യാന്‍ ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ചിത്രം 2024 ല്‍ നിര്‍മ്മിക്കും എന്നും വിശാഖ് പറയുന്നു. ഫണ്‍സ്റ്റാറ്റിക് ഫിലിംസ് ബാനറിലായിരിക്കും ധ്യാനിന്റെ ചിത്രം നിര്‍മ്മിക്കുക അത് 2024 ആയിരിക്കും. പത്തോളം ചിത്രങ്ങളില്‍ ധ്യാനിന് അഭിനയിക്കാനുണ്ട് ഇത് തീര്‍ന്ന ശേഷമായിരിക്കും പുതിയ സിനിമ. മെറിലാന്റ്, ഫണ്‍സ്റ്റാറ്റിക് എന്നീ ബാനറുകളുടെ കീഴില്‍ ഒരോ ചിത്രം പ്രഖ്യാപിക്കും. എന്നാല്‍ തിരക്കിട്ട് ഇവയുണ്ടാകില്ലെന്ന് വിശാഖ് പറയുന്നു. ഇവയുടെ സ്‌ക്രിപ്റ്റ് ജോലികള്‍ പുരോഗമിക്കുകയാണ്. പ്രഖ്യാപനത്തിന് മൂന്ന് മാസമെങ്കിലും എടുക്കും. ഈ വര്‍ഷം പകുതിയാകുമ്പോള്‍ പ്രഖ്യാപനം ഉണ്ടാകുമെന്നും വി്ശാഖ് കൂട്ടിച്ചേര്‍ത്തു.