“ലിജോ ജോസ് പെല്ലിശ്ശേരി ചെയ്തത് കൊണ്ട് എല്ലാം പൊക്കിപിടിക്കണോ?” ; നന്‍ പകല്‍ നേരത്ത് മയക്കം റിവ്യൂ
പ്രേക്ഷകര്‍ ഏറെ കാത്തിരുന്ന ചിത്രമാണ് മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘നന്‍പകല്‍ നേരത്ത് മയക്കം’. ഇന്ന് റിലീസ് ചെയ്ത ചിത്രം മുന്‍ ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തതയുമായാണ് ലിജോ ‘നന്‍പകല്‍ നേരത്ത് മയക്കം’. ഒരുക്കിയിരിക്കുന്നത്. അതുപോലെ മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ വ്യത്യസ്തമായ കഥാപാത്രമായാണ് ചിത്രത്തില്‍ മെഗാസ്റ്റാര്‍ എത്തുന്നത്.
ചിത്രത്തിന്റെ ആദ്യ ഷോകള്‍ പിന്നിടുമ്പോള്‍ സിനിമയ്ക്ക് എല്ലാ കോണുകളില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മമ്മൂട്ടി എന്ന മഹാനടന്റെ മറ്റൊരു വിസ്മയിപ്പിക്കുന്ന പ്രകടനം സിനിമയില്‍ കാണാം എന്ന് പ്രേക്ഷകര്‍ ഒന്നടങ്കം അഭിപ്രായപ്പെടുന്നു. പതിവ് തെറ്റിക്കാതെ വ്യത്യസ്തമായ ഒരു കഥയെ അതിമനോഹരമായി ലിജോ സ്‌ക്രീനിലെത്തിച്ചു. തേനി ഈശ്വറിന്റെ ക്യാമറയ്ക്കും മികച്ച പ്രതികരണം ലഭിക്കുന്നുണ്ട്. സിനിമയിലുടനീളമുള്ള തമിഴ് ഗാനങ്ങളുടെ അകമ്പടിക്കും കയ്യടി.
അതേസമയം, സിനിമ കണ്ട ഒരു പ്രേക്ഷകന്റെ വ്യത്യസ്തമായ അഭിപ്രായമാണ് വൈറലാവുന്നത്. എല്ലാവരും മികച്ച ചിത്രമെന്ന് പറഞ്ഞ ഈ സിനിമയെ, അത്ര മികച്ച സിനിമയല്ലെന്നാണ് ഈ പ്രേക്ഷകന്‍ പറയുന്നത്. ‘ഒരു ഷോര്‍ട് ഫിലിം ആയിട്ട് ചെയ്യേണ്ട സബ്‌ജെക്ട് കുറേ ബ്രില്യന്‍സ് നിറച്ച് ഫീച്ചര്‍ ഫിലിം ആക്കി എലാബൊറേറ്റ് ചെയ്ത് ബോര്‍ / ലാഗ് എന്ന് സാധാരണ പ്രേക്ഷകന്‍ നിസ്സംശയം പറയുന്ന വിധം ആക്കി വച്ചിരിക്കുന്നുവെന്നാണ് ചിത്രത്തെ കുറിച്ച് ആ പ്രേക്ഷകന്റെ കുറിപ്പ്. അതുപോലെ, ഭൂതക്കണ്ണാടിയിലെ മമ്മൂട്ടിയെ പോലെ തനിക്കും മമ്മൂട്ടി ഉപയോഗിക്കണം എന്ന് പറഞ്ഞ് ചെയ്ത ഈ സിനിമയില്‍ അങ്ങനെ ഒരു പ്രകടനമോ സിനിമാ അനുഭവമോ ഭൂതക്കണ്ണാടി വെച്ച് നോക്കിയാല്‍ പോലും പ്രേക്ഷകര്‍ക്ക് കാണാന്‍ സാധിക്കില്ലെന്നും കുറിപ്പില്‍ പറയുന്നു.
പ്രേക്ഷകന്റെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം…
നന്‍പകല്‍ നേരത്ത് മയക്കം (2023)
1 മണിക്കൂര്‍ 45 മിനുട്ടില്‍ നല്ലൊരു ത്രെഡ് മെഗാ ലാഗ് പടമായി വളരെ ഫോഴ്‌സ്ഡ് അവാര്‍ഡ് ഓറിയെന്റഡ് (റിയലസ്റ്റിക് lpg ആശാന്‍ മാജിക് / ബ്രില്യന്‍സ് എന്ന് അണികള്‍ക്ക് തോന്നിപ്പിക്കും വിധം) രീതിയില്‍ കണ്ണില്‍ പൊടി ഇടുന്ന ടൈപ്പ് അവതരിപ്പിച്ച lpgയെ ആദ്യമേ ഞാന്‍ വിനീതമായി സ്മരിച്ചുകൊള്ളട്ടെ..
ഭൂതക്കണ്ണാടിയിലെ മമ്മൂട്ടിയെ പോലെ തനിക്കും മമ്മൂട്ടി ഉപയോഗിക്കണം എന്ന് പറഞ്ഞ് ചെയ്ത ഈ സിനിമയില്‍ അങ്ങനെ ഒരു പ്രകടനമോ സിനിമാ അനുഭവമോ ഭൂതക്കണ്ണാടി വെച്ച് നോക്കിയാല്‍ പോലും പ്രേക്ഷകര്‍ക്ക് കാണാന്‍ സാധിക്കില്ല..
ഒരു ഷോര്‍ട് ഫിലിം ആയിട്ട് ചെയ്യേണ്ട സബ്‌ജെക്ട് കുറേ ബ്രില്യന്‍സ് നിറച്ച് ഫീച്ചര്‍ ഫിലിം ആക്കി എലാബൊറേറ്റ് ചെയ്ത് ബോര്‍ / ലാഗ് എന്ന് സാധാരണ പ്രേക്ഷകന്‍ നിസ്സംശയം പറയുന്ന വിധം ആക്കി വച്ചിരിക്കുന്നു.. വീട്ടില്‍ പോയി പലവട്ടം ചിന്തിച്ചാല്‍ മാത്രമേ LJP സിനിമകള്‍ അദ്ദേഹം ഉദ്ദേശിച്ച പോലെ മനസ്സിലാകൂ എന്നൊക്കെയുള്ള തള്ളുകളുമായി വരണ്ട.. അങ്ങനെ വീട്ടില്‍ പോയി ചിന്തിച്ച് കാട് കയറാനുള്ള ഒന്നും ഈ സിനിമയിലില്ല..
വലിയ ബഡ്ജറ്റ് ഒന്നും മുടക്കാതെ വളരെ ഈസി ആയിട്ട് മമ്മൂട്ടിക്ക് പ്രൊഡ്യൂസ് ചെയ്യാന്‍ സാധിച്ച ഒരു സിനിമ.. ആകെ ചിലവ് വരാന്‍ സാധ്യത പശ്ചാത്തല സംഗീതത്തിന്റെ കടപ്പാടുകള്‍ക്കാവും.. കാരണം സംഗീതം എന്ന വിഭാഗം ഇല്ലാത്തത് കൊണ്ട് തന്നെ പഴയ തമിഴ് സിനിമാ ഗാനങ്ങളെ, സംഭാഷങ്ങളെ സീനിന് ഇണങ്ങുന്ന അല്ലെങ്കില്‍ സ്വാഭാവികം എന്ന് തോന്നിക്കും വിധം അവിടേം ഇവിടേം കുത്തികേറ്റി ആദ്യമൊക്കെ സഹിക്കാം എങ്കിലും പോകെ പോകെ അരോചകം എന്ന രീതിക്ക് ഉപയോഗിച്ചിരിക്കുന്നു.. അത് ബ്രില്യന്‍സ് എന്ന് പറഞ്ഞു അനാവശ്യമായി ഘഖജയെ പ്രോത്സാഹിപ്പിച്ച് അങ്ങനെ വളം വച്ചുകൊടുക്കാന്‍ എന്റെ മനസാക്ഷി തീരെ അനുവദിക്കുന്നില്ല..
പ്രോത്സാഹനം കൊടുക്കാന്‍ തോന്നിയത്.. ക്ലോസപ്പ് ഷോട്‌സ് ഒന്നോ രണ്ടോ ഇടങ്ങളില്‍ ഒള്ളൂ എങ്കിലും മാസ്റ്റര്‍ ഷോട്‌സ് ചിലയിടങ്ങളിലുള്ളതില്‍ മമ്മൂട്ടിയിലെ അഭിനേതാവിനെ അത് മികച്ച രീതിക്ക് ഉപയോഗിച്ചിട്ടുണ്ട്.. പക്ഷെ നല്ലൊരു സ്‌ക്രീന്‍ പ്ലേ തയ്യാറാക്കുന്നതില്‍ നന്‍ പകല്‍ നേരത്ത് മയക്കം തികഞ്ഞ പരാജയമാണ്.. ഘഖജ എന്ന ബ്രാന്‍ഡ് ചെയ്തത് കൊണ്ട് എല്ലാം പൊക്കി പിടിച്ചു ബുദ്ധി ജീവി ചമഞ്ഞു കൊണ്ടാടണം എന്നൊന്നും നിയമമില്ലല്ലോ.. കഎഎഗ വേദിയില്‍ കുറേ പേര് അത്ഭുതപ്പെട്ടത് എന്ത് കണ്ടിട്ടാണ് എന്നൊന്ന് പറഞ്ഞുതരണം? ഇനി ഞാന്‍ കണ്ടത് വേറെ പടമാണോ? അതോ ഇതൊക്കെ ആസ്വദിക്കാന്‍ എനിക്ക് നിലവാരം ഇല്ലാത്തതുകൊണ്ടാണോ?
വാട്ട് എവര്‍ ഇറ്റ് ഈസ്..
ഐ നീഡ് ടു ഫിഗര്‍ ഔട്ട് ദാറ്റ്..
ദാറ്റ്സ് ഓള്‍. നന്ദി.