‘ഇന്ന് ഈ സിനിമ ചെയ്യാന്‍ ഇന്ത്യയില്‍ തന്നെ ധൈര്യമുള്ള ഒരു നടന്‍ അത് ഉണ്ണി മുകുന്ദന്‍ തന്നെ’ ; മാളികപ്പുറം കണ്ട പ്രേക്ഷകരുടെ അഭിപ്രായം
പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരുന്ന ചിത്രമാണ് ഉണ്ണിമുകുന്ദന്‍ നായകനായി എത്തിയ മാളികപ്പുറം. ഇന്ന് തിയേറ്ററുകളില്‍ എത്തിയിരിക്കുന്ന ചിത്രത്തിന് ഗംഭീര പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും കേള്‍ക്കുവാന്‍ സാധിക്കുന്നത്. ചിത്രത്തിന്റെ ആദ്യ ഷോ പൂര്‍ത്തിയാകുമ്പോള്‍ സമൂഹമാധ്യമങ്ങള്‍ നിറയെ ചിത്രത്തെ പ്രശംസിച്ചുകൊണ്ടുളള കുറിപ്പുകളാണ് ഉള്ളത്. എട്ടു വയസ്സുകാരി കല്യാണിയുടെയും അവളുടെ സൂപ്പര്‍ഹീറോ ആയ അയ്യപ്പന്റെയും കഥയാണ് മാളികപ്പുറം പറയുന്നത്.
‘സ്വാമി ശരണം … മാളികപ്പുറം പതിനെട്ടാം പടി കയറുമ്പോള്‍ കണ്ണ് നിറയും . മറ്റൊന്നും പറയാനില്ല . ശബരിമല പോയ അനുഭൂതി. ഉണ്ണിക്കും മാളികപ്പുറത്തിനും അഭിനന്ദനങ്ങള്‍. കാണണം കുടുംബ സമേതം.”ചിത്രം കണ്ട ശേഷം സന്ദീപ് ജി. വാരിയര്‍ കുറിച്ചത്. കൂടാതെ നിരവധി കമന്റുകളും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു.
ഇന്ന് ഈ സിനിമ ചെയ്യാന്‍ ഇന്ത്യയില്‍ തന്നെ ധൈര്യമുള്ള ഒരു നടന്‍ അത് ഉണ്ണി മുകുന്ദന്‍ തന്നെയായിരിക്കുമെന്നും, മാളികപ്പുറം നല്ലൊരു സിനിമയാണെന്നും, മനസ്സ് നിറഞ്ഞെന്നും കമന്റില്‍ ചിലര്‍ പറയുന്നു. അമിത പ്രതീക്ഷ ഇല്ലാതെയാണ് പടത്തിന് കയറിയത്. പക്ഷെ തീര്‍ത്തും ഞെട്ടിച്ചു. ഇത് ഒരു ചെറിയ സിനിമ ആണെന്ന് ഒരിക്കലും കരുതരുത്. നല്ല പൈസ ഇറക്കിയെടുത്ത പടമാണ്. അത് പടം കാണുമ്പോള്‍ തന്നെ നിങ്ങള്‍ക്ക് മനസിലാകും. ഇതിലെ കുട്ടികളുടെ അഭിനയം മനോഹരം നന്നായിട്ടുണ്ട്. അവര്‍ക്ക് നല്ല ഒരു തുടക്കം ഈ സിനിമ നേടികൊടുത്തിട്ടുണ്ട്.
കുട്ടികളുടെ ഇടയിലേക്ക് കയറിവരുന്ന ഒരു ‘സ്വാമി’ യായി വരുന്ന ഉണ്ണി മുകുന്ദനാണ് പിന്നീട് കഥ കൊണ്ടുപോകുന്നത്. ഉണ്ണിക്കും കുട്ടികള്‍ക്കും പിന്നീട് എന്താണ് സംഭവിക്കുത് എന്നാണ് സിനിമ പറയുന്നത്. ഇതില്‍ കാട്ടില്‍ കിടന്നുന്ന ഒരു അടിപൊളി fight ഉണ്ട്…. മാളികപ്പുറം ടീമിന് ഒരു കയ്യടി അര്‍ഹിക്കുന്നു. വൃശ്ചിക മാസം ഒരു മലയാളിക്ക് ലഭിക്കാവുന്ന ഏറ്റവും വിശിഷ്ട്ട സമ്മാനമാണ് ‘മാളികപ്പുറം’ എന്നിങ്ങനെ നീളുന്നു പ്രതികരണങ്ങള്‍.
ചിത്രത്തിന്റെ റിലീസിനു മുന്നേ ഉണ്ണി മുകുന്ദന്‍ സോഷ്യല്‍ മീഡിയയില്‍ ഒരു പോസ്റ്റ് ഇട്ടിരുന്നു. ‘എനിക്കിത് വെറുമൊരു സിനിമയായിരുന്നില്ല. അതിന്റെ കാരണമെന്തെന്ന് പറയാനുമാവില്ല. അക്കാരണം പിന്നീടെപ്പോഴെങ്കിലും നിങ്ങള്‍ തന്നെ കണ്ടെത്തുമായിരിക്കും എന്നും ഉണ്ണി പറയുന്നു. മനോഹരമായ ഒരു ചിത്രമാകും മാളികപ്പുറം അയ്യപ്പസ്വാമിയുടെ ഭക്തര്‍ ഓരോരുത്തര്‍ക്കും രോമാഞ്ചം പകരുന്ന സിനിമയായിരിക്കും ഇതെന്ന് താന്‍ ഗ്യാരന്റിയാണെന്നും നടന്‍ കുറിച്ചു’ . ഉണ്ണിമുകുന്ദന്‍ പ്രേക്ഷകര്‍ക്ക് കൊടുത്ത ഗ്യാരന്റി പോലെ സൂപ്പര്‍ ഹിറ്റ് ആയിരുന്നു ചിത്രം.
കല്യാണി എന്ന എട്ടു വയസ്സുകാരിയുടെയും അവളുടെ സൂപ്പര്‍ ഹീറോ ആയ അയ്യപ്പന്റെയും കഥ പറയുന്ന ചിത്രമാണ് മാളികപ്പുറം. നാരായം, കുഞ്ഞിക്കൂനന്‍, മിസ്റ്റര്‍ ബട്‌ലര്‍ തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകന്‍ ശശിശങ്കറിന്റെ മകനാണ് മാളികപ്പുറത്തിന്റെ സംവിധായകന്‍ വിഷ്ണു ശശിശങ്കര്‍. കാവ്യ ഫിലിം കമ്പനി, ആന്‍ മെഗാ മീഡിയ എന്നീ ബാനറുകളില്‍ പ്രിയ വേണു, നീത പിന്റോ എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാണം.സൈജു കുറുപ്പ്, ഇന്ദ്രന്‍സ്, മനോജ് കെ ജയന്‍, രമേശ് പിഷാരടി, സമ്പത്ത് റാം, ദേവനന്ദ, ശ്രീപദ് എന്നിവരും ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പ്രിയാ വേണുവും നീറ്റ പിന്റോയുമാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍.