“വനിതാ കമ്മീഷൻ മാപ്പുപറഞ്ഞ് സ്ഥാനമൊഴിയണം, അധ്യക്ഷ ക്രൂരയായ ജയിൽ വാർഡനെ ഓർമിപ്പിക്കുന്നു.” ആഷിക് അബു, കൃഷ്ണ പ്രഭ എന്നിവർ പ്രതികരിക്കുന്നു
“ഭർത്താവ് നിങ്ങളെ ഉപ.ദ്രവിക്കാറുണ്ടോ ?””ഉണ്ട്” “അമ്മായിയമ്മ?”ഭർത്താവും അമ്മായിയമ്മയും ചേർന്നാണ്..””എന്നിട്ട് നിങ്ങൾ എന്തുകൊണ്ട് പോലീസിൽ പരാതിപ്പെട്ടില്ല” “ഞാൻ.. ആരെയും അറിയിച്ചില്ലായിരുന്നു. “ആ.. എന്നാ അനുഭവിച്ചോ” – പരാതി അറിയിക്കാൻ വിളിച്ച ഒരു സ്ത്രീയുമായി കേരള വനിത കമ്മീഷൻ അധ്യക്ഷ നടത്തിയ ഒരു സംഭാഷണമാണിത്!! ഒരു സ്ത്രീയുടെ പരാതി കേൾക്കാൻ പോലും ക്ഷമയില്ലാത്ത, സഹാനുഭൂതി പ്രകടിപ്പിക്കാത്ത കേരള വനിതാ കമ്മീഷൻ അധ്യക്ഷ ശ്രീമതി എം.സി ജോസഫൈന്റെ വളരെ മോശമായ പെരുമാറ്റം വലിയ പ്രതിഷേധങ്ങൾക്ക് ആണ് വഴി വെച്ചിരിക്കുന്നത്. സമൂഹത്തിലെ രാഷ്ട്രീയ നേതാക്കളും മറ്റ് ചലച്ചിത്രപ്രവർത്തകരും എല്ലാ സാധാരണക്കാരും വളരെ ഗൗരവകരമായി ജോസഫൈന്റെ പെരുമാറ്റത്തെ വിമർശിച്ചുകൊണ്ട് ഇതിനോടകം രംഗത്തുവന്നു കഴിഞ്ഞു. നടി കൃഷ്ണപ്രഭ ഫേസ്ബുക്കിൽ തന്റെ പ്രതിഷേധം അറിയിച്ചുകൊണ്ടുള്ള കുറുപ്പ് പങ്കുവെച്ചു. കുറുപ്പിനെ പൂർണ്ണരൂപം ഇങ്ങനെ: “എന്നാ പിന്നെ അനുഭവിച്ചോ..’ഒരുപാട് അനുഭവിച്ചിട്ടുണ്ടായിരിക്കും മാഡം ആ സ്ത്രീ.. അതുകൊണ്ടായിരിക്കാം മാഡത്തെ വിളിച്ചിട്ടുണ്ടാവുക.. പൊലീസിൽ പരാതിപ്പെട്ട എല്ലാവർക്കും അവിടെ നീതി ഉറപ്പാക്കുമെന്ന് തോന്നുന്നുണ്ടോ? പേടിച്ചിട്ടായിരിക്കും മാഡം നിങ്ങളെ വിളിച്ചത്. ആ അവരോട് കുറച്ചുകൂടി മാന്യമായി മറുപടി നൽകേണ്ട കടമ നിങ്ങൾ ഇരിക്കുന്ന സ്ഥാനത്തിനുണ്ടെന്ന് ഓർക്കുന്നത് നല്ലതാണ്. കുറച്ചുകൂടി മനുഷ്യത്വവും, സഹിഷ്ണുതയുമുള്ള ഒരാളെ വനിതാ കമ്മീഷൻ അധ്യക്ഷ സ്ഥാനത്ത് കണ്ടെത്താൻ സർക്കാരിന് സാധിക്കട്ടെ. ഇതിലും ഭേദം തന്റെ അമ്മായിയമ്മ തന്നെയാണെന്ന് ആ സ്ത്രീക്ക് തോന്നിപോകുന്ന അസുലഭമായ നിമിഷം സമ്മാനിച്ച മാഡത്തിന് നന്ദി.”
പ്രശസ്ത ചലച്ചിത്രകാരൻ ആഷിക് അബു വളരെ രൂക്ഷമായ ഭാഷയിലാണ് വനിതാ കമ്മീഷൻ അധ്യക്ഷയെ വിമർശിച്ചത്. ജോസഫൈൻ മാപ്പുപറയുകയും രാജിവയ്ക്കുകയും ചെയ്യണമെന്ന് ആഷിക് അബു ഫേസ്ബുക്കിലൂടെ തുറന്ന് എഴുതുകയും ചെയ്തു. ആഷിക് അബു ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെ:,”വനിതാ കമ്മീഷൻ അധ്യക്ഷ ക്രൂ.രയായ ജയിൽ വാർഡനെ ഓർമിപ്പിക്കുന്നു. പരാതിക്കാരിയോടും പൊതുസമൂഹത്തോടും മാപ്പുപറഞ് സ്ഥാനമൊഴിയണം.”. സെലിബ്രിറ്റികൾ അടക്കം നിരവധി പ്രമുഖർ ഇതിനോടകം ഈ വിഷയത്തിൽ ശക്തമായ പ്രതിഷേധങ്ങൾ അറിയിച്ചതോടെ മുഖ്യധാരയിൽ വളരെ വലിയ പ്രാധാന്യമാണ് ഈ വിഷയത്തിന് ലഭിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ സർക്കാരിന്റെ ഭാഗത്തുനിന്നും തുടർന്നുള്ള നടപടിക്രമങ്ങൾ എന്തെല്ലാമാണെന്ന് ഏവരും ഉറ്റുനോക്കുകയാണ്.