“ആ കുട്ടിക്ക് വിളിച്ചു കൂടായിരുന്നോ..?? ‘മുത്തലാക്ക്’ പോലുള്ള ഒരു നിയമം വരുന്നതിന് ശക്തമായ എതിർപ്പുകളെ എല്ലാം അവഗണിച്ചുകൊണ്ട് നടപ്പിലാക്കിയ ഒരു രാജ്യമാണ്…” സുരേഷ് ഗോപി പറയുന്നു
നടൻ സുരേഷ് ഗോപിയുടെ ശക്തമായ വാക്കുകളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലും മലയാളികൾക്കിടയിലും വലിയ രീതിയിൽ ചർച്ചാവിഷയമായിരിക്കുന്നത്. സ്ത്രീധനത്തിന്റെ പേരിൽ വേട്ടയാടപ്പെട്ട വിസ്മയയുടെ വിയോഗത്തിൽ പ്രതികരിച്ച സുരേഷ് ഗോപി മനോരമ ന്യൂസ് ചാനൽ നടത്തിയ ചർച്ചയിൽ പങ്കെടുക്കവേയാണ് ശക്തമായ അഭിപ്രായം തുറന്നു പറഞ്ഞു. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ:, “വിസ്മയയുടെ പോസ്റ്റു.മാർട്ടം നടക്കുന്ന സമയത്ത് ഫോൺ ചെയ്ത് സംസാരിക്കുമ്പോഴും ഞാൻ വിജിത്തിനോട് ചോദിച്ചത് ആ കുട്ടിക്ക് തലേദിവസം രാത്രി എന്നെ വിളിച്ചു കൂടായിരുന്നോ!! ആരൊക്കെയോ വിളിക്കുന്നു എവിടുന്നൊക്കെയോ നമ്പർ തപ്പിയെടുത്ത്. ഒന്ന് വിളിച്ചു കൂടായിരുന്നോ? ഇത്രയും ഒരു സിവിയർ സിറ്റുവേഷൻ ആണെങ്കിൽ, ഒരുപക്ഷേ വണ്ടി എടുത്തു കൊണ്ടുപോയി ഒന്ന് കുത്തിനു പിടിച്ച് അവനിട്ട് രണ്ട് കൊടുത്ത് അതിന്റെ വരും വരായ്ക ഒന്നും നോക്കാതെ.., സത്യം പറഞ്ഞാൽ അത്രയും മോഹിച്ചു പോയി. പക്ഷേ നമ്മൾ ഈ ദുരവസ്ഥ എന്ന് പറയുന്നത് അത് ഏറ്റുവാങ്ങുന്ന ഒരു ലംബ് ആയിട്ട് ഇങ്ങനെ അവശേഷിക്കേണ്ടി വരുന്നു ഒരു നിയമനിർമാണ സഭയിലെ അല്ലെങ്കിൽ ഒരു നിയമം നിർമ്മിച്ച് വരുന്നതിന്, ഇപ്പോൾ മുത്തലാക്ക് പോലുള്ള ഒരു നിയമം വരുന്നതിന് ശക്തമായ എതിർപ്പുകളെ എല്ലാം അവഗണിച്ചുകൊണ്ട് നടപ്പിലാക്കിയ ഒരു രാജ്യമാണ് എന്തുകൊണ്ട് ഇത് സാധിക്കുന്നില്ല എന്ന് എനിക്ക് തന്നെ ചോദിക്കേണ്ട ഒരു അവസ്ഥ തന്നെ വരുന്നു.
ശ്രീമതി ജോസഫൈൻ ഇന്ന് അറ്റൻഡ് ചെയ്ത കോളുകളിൽ നിന്ന് ഒരു 99% കോളുകളിൽ വ്യക്തമായത്, ഒരു കംപ്ലൈന്റ് ആയി പോലീസ് സ്റ്റേഷനിൽ ചെല്ലുമ്പോൾ അവിടെ പുരുഷാധിപത്യത്തിന്റെ ശക്തി ഈ സ്ത്രീകൾ നേരിടേണ്ടി വരുന്നുണ്ടെങ്കിൽ നമുക്ക് പോലീസുകാരുടെ കാക്കയുടെ നിറം മാറ്റേണ്ടിവരും. ഇവരാണ് ഇതിനകത്ത് പാതകികൾ എന്ന് നമുക്ക് പറയേണ്ടിവരും. എന്തുകൊണ്ട് ശക്തമായ നടപടി എടുക്കാൻ സാധിക്കുന്നില്ല? ഇവരെ പ്രൊട്ടക്റ്റ് ചെയ്യാൻ സാധിക്കുന്നില്ല? ഇല്ല പെണ്ണുങ്ങളുടെ വശത്തും തെറ്റുണ്ട് എന്നുള്ള ഭാഷ്യമാണ് നിയമപാലകരുടെത് എങ്കിൽ.., ഒരു പുരുഷനെയും കൊ.ന്നൊടു.ക്കി വളരെ വിരളം അല്ലേ വേറെ എന്തെങ്കിലും ഒരു മോട്ടിവിന്റെ പുറത്താണ് ഒരു വരനെ കൊ.ന്നി.ട്ട് കാമുകന്റെ കൂടെ പോകുന്നത് വളരെ വിരളമാണ്. പക്ഷേ സാമ്പത്തികമായ ബാധ്യത ഒരു ജീവിതത്തെ ഒടുക്കുന്ന തരത്തിൽ ഒരു വശത്തേക്ക്, സ്ത്രീ പക്ഷത്തേക്ക് അതിന്റെ ഭാരം ചാരുന്ന ഒരു പുരുഷമേധാവിത്വവും തോലപ്പിക്കപെടേണ്ടത് തന്നെയാണ്. ഞാൻ ചോദിക്കുന്നത് ഇങ്ങനെയുള്ള പല ചർച്ചകളും സോഷ്യൽ മീഡിയകളിൽ ഉയർന്നുവരും.”