തമിഴില്‍ വീണ്ടും സുരേഷ് ഗോപി! വിജയ് ആന്റണിയുടെ ‘തമിഴരശന്‍’ തിയേറ്ററുകളിലേക്ക്
പല കാരണങ്ങളാല്‍ റിലീസ് നീണ്ടുപോയ തമിഴ് ചിത്രമാണ് തമിഴരശന്‍. എന്നാല്‍ ഇപ്പോള്‍ ചിത്രം ഡിസംബര്‍ 30ന് തിയേറ്ററുകളിലേക്ക് എത്തുകയാണ്. നീണ്ട ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപി തന്റെ മടങ്ങി വരവ് അറിയിച്ച സിനിമയായിരുന്നു’തമിഴരശന്‍’. ഈ സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടായിരുന്നു ഇടവേളയ്ക്ക് വിരാമമിട്ടുകൊണ്ട് സിനിമകളില്‍ സജീവമാകാന്‍ ഒരുങ്ങുന്നതായി സുരേഷ് ഗോപി അറിയിച്ചത്.
വിജയ് ആന്റണി നായകനായി എത്തുന്ന ചിത്രത്തില്‍, മലയാളികളുടെ പ്രിയപ്പെട്ട താരം സുരേഷ് ഗോപിയും പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ചിത്രത്തില്‍ ഡോക്ടറുടെ വേഷത്തിലാണ് സുരേഷ് ഗോപി എത്തുന്നത്. കൂടാതെ, മലയാളത്തില്‍ നിന്ന് രമ്യാ നമ്പീശനും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ബാബു യോഗേശ്വരന്‍ ആണ് ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്. ആര്‍ ഡി രാജശേഖര്‍ ഐഎസ്‌സിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ഇളയരാജയാണ് സംഗീത സംവിധായകന്‍. എസ് കൗസല്യ റാണിയാണ് ചിത്രം നിര്‍മിക്കുന്നത്. രവീന്ദര്‍ ആണ് വിജയ് ആന്റണി ചിത്രത്തിന്റെ എക്‌സിക്യുട്ടീവ് പ്രൊഡ്യൂര്‍. വി വിശ്വനാഥനാണ് പ്രൊഡക്ഷന്‍ എക്‌സിക്യുട്ടീവ്. എസ്എന്‍എസ് മൂവീസാണ് ചിത്രത്തിന്റെ ബാനര്‍.
അതേസമയം, സുരേഷ് ഗോപി പ്രധാനകഥാപാത്രമായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രമാണ് ‘മേ ഹൂം മൂസ’. ജിബു ജേക്കബാണ് സുരേഷ് ഗോപി ചിത്രം സംവിധാനം ചെയ്തത്. മികച്ച പ്രതികരണം ചിത്രം സ്വന്തമാക്കിയിരുന്നു. സുരേഷ് ഗോപിയെ കൂടാതെ, സൈജു കുറുപ്പ് ,ഹരീഷ് കണാരന്‍, ജോണി ആന്റണി, മേജര്‍ രവി, പുനം ബജ്‌വ ,അശ്വിനി റെഡ്ഡി, മിഥുന്‍ രമേശ്, ശശാങ്കന്‍ മയ്യനാട്, ശരണ്‍, സ്രിന്ദ, എന്നിവരും പ്രധാന വേഷങ്ങളെ അവതരിപ്പിച്ചിരുന്നു.
കോണ്‍ഫിഡന്റ് ഗ്രൂപ്പ്, ആന്റ് തോമസ് തിരുവല്ലാ ഫിലിംസിന്റെ ബാനറില്‍ ഡോ. സി ജെ റോയ്, തോമസ് തിരുവല്ല എന്നിവരാണ് ചിത്രം നിര്‍മിച്ചത്. വിഷ്ണുനാരായണന്‍ ഛായാഗ്രഹണം. കലാസംവിധാനം -സജിത് ശിവഗംഗ . മേക്കപ്പ് – പ്രദീപ് രംഗന്‍, കോസ്റ്റ്യൂ – ഡിസൈന്‍ – നിസ്സാര്‍ റഹ്മത്ത്. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ -രാജേഷ് ഭാസ്‌കര്‍. അസ്സോസ്സിയേറ്റ് ഡയറക്ടേഴ്‌സ് – ഷബില്‍, സിന്റെ, പ്രൊഡക്ഷന്‍ എക്‌സിക്യുട്ടീവ് – സഫി ആയൂര്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സജീവ് ചന്തിരൂര്‍ എന്നിവരുമായിരുന്നു.