“ഒരു വ്യക്തി എന്ന നിലയിൽ മമ്മൂട്ടിയെ കുറിച്ച് ഒരുപാട് പഠിക്കാനുണ്ട്” – മെഗാസ്റ്റാറിനെ കുറിച്ച് ജയറാം
മിമിക്രിയിൽ നിന്നും സിനിമയിലേക്ക് എത്തി സിനിമാലോകത്ത് തന്റേതായ സാന്നിധ്യം ഉറപ്പിക്കാൻ സാധിച്ച കലാകാരനാണ് ജയറാം. ഒരു തുടക്കക്കാരന് ലഭിക്കുന്ന ഏറ്റവും മികച്ച തുടക്കമായിരുന്നു ജയറാമിനെ തേടിയെത്തിയത്. പത്മരാജൻ ചിത്രത്തിലൂടെ ഒരു തുടക്കം സിനിമയിൽ ലഭിക്കുകയെന്നത് അന്നത്തെ സിനിമ മോഹികളായ ചെറുപ്പക്കാരുടെ ഏറ്റവും വലിയ സ്വപ്നമായിരുന്നു. ആ ഭാഗ്യം ആയിരുന്നു ജയറാമിനെ തേടി എത്തിയിരുന്നത്. ഒരു സമയത്ത് കുടുംബ ചിത്രങ്ങളുടെയും കോമഡി ചിത്രങ്ങളുടെയും ഒക്കെ ഭാഗമായി മാറിയ ജയറാം കുടുംബ പ്രേക്ഷകരുടെ സ്വന്തം നടൻ എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്. ഇന്ന് മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലും ഒക്കെ ശ്രദ്ധയെ സാന്നിധ്യം കൂടിയാണ് ജയറാം.
സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത മകൾ എന്ന ചിത്രത്തിലൂടെ വലിയൊരു ഇടവേളയ്ക്കു ശേഷം മലയാള സിനിമയിലേക്ക് തിരികെ എത്തുകയും ചെയ്തിരുന്നു. മണിരത്നം ഒരുക്കിയ പൊന്നിയൻ സെൽവന്റെ ആദ്യ ഭാഗത്തിൽ ജയറാമിന്റെ കഥാപാത്രം വളരെയധികം ശ്രദ്ധ നേടിയതായിരുന്നു. ഒരുപാട് പ്രശംസകള് ആയിരുന്നു ഈ ഒരു കഥാപാത്രം ഏറ്റുവാങ്ങിയിരുന്നത്. ഇപ്പോൾ ഇതാ മലയാള സിനിമയിലെ അഭിനയകുലപതിയായ മമ്മൂട്ടിയെ കുറിച്ച് ജയറാം പറയുന്ന വാക്കുകളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഒരു വ്യക്തി എന്ന നിലയിൽ മമ്മൂട്ടിയെ കുറിച്ച് ഒരുപാട് പഠിക്കാനുണ്ട്. ഇന്ന് വൈകിട്ട് ഇപ്പോൾ ഒരു പരിപാടിക്ക് പോകാനുണ്ടെങ്കിൽ രാവിലെ മുതൽ തന്നെ ആ പരിപാടിക്ക് ധരിക്കേണ്ട ഡ്രസ്സിനെക്കുറിച്ചും അവിടെ പെരുമാറേണ്ട രീതികളെ കുറിച്ചും ഒക്കെ അദ്ദേഹം ബോധവാനായിരിക്കും.
പുള്ളിക്ക് എതിരാളി അല്ലാതെ വേറൊരു നടന്റെ സിനിമ വന്നാൽ പോലും ആ സംവിധായകനെ വിളിച്ച് ആ സിനിമയുടെ കഥ പറയാൻ അദ്ദേഹം പറയും. എന്റെ സിനിമയാണ് ഇറങ്ങുന്നത് എങ്കിൽ എന്നെ വിളിച്ച് കഥ ചോദിക്കും. എന്നാണ് എപ്പോഴാണ് ഇറങ്ങുകയെന്ന മുഴുവൻ കാര്യങ്ങളും അദ്ദേഹം ചോദിക്കും. സിനിമ അദ്ദേഹത്തിന്റെ ചോരയിൽ ഉള്ളതാണ്
സിനിമയിൽ എന്തൊക്കെ നേടാൻ സാധിക്കുമോ അതൊക്കെ നേടുകയെന്നതാണ് അദ്ദേഹത്തിന്റെ ആഗ്രഹം. ഇങ്ങനെയായിരുന്നു മമ്മൂട്ടിയെ കുറിച്ച് ജയറാം പറഞ്ഞിരുന്നത്. ഈ വാക്കുകൾ വളരെ പെട്ടെന്ന് തന്നെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. മമ്മൂട്ടിയുമായി വളരെ അടുത്ത സൗഹൃദമാണ് ജയറാം പുലർത്തുന്നത് എന്ന് പല അഭിമുഖങ്ങളിലൂടെയും ആളുകൾക്ക് മനസ്സിലാക്കാൻ സാധിച്ചിട്ടുണ്ട്.