“റോഡ് സൈഡിൽ  തൂക്കിയിടുന്ന ടീഷർട്ട്  ഇട്ടാൽ ഞാൻ നല്ല കംഫർട്ടാണ്,  ബ്രാൻഡഡ് ഇട്ടാൽ എനിക്ക് ചൊറിയും” – പ്രണവ് മോഹൻലാലിൻറെ രീതികളെ കുറിച്ച് മനോജ്‌ കെ ജയൻ
1 min read

“റോഡ് സൈഡിൽ തൂക്കിയിടുന്ന ടീഷർട്ട് ഇട്ടാൽ ഞാൻ നല്ല കംഫർട്ടാണ്, ബ്രാൻഡഡ് ഇട്ടാൽ എനിക്ക് ചൊറിയും” – പ്രണവ് മോഹൻലാലിൻറെ രീതികളെ കുറിച്ച് മനോജ്‌ കെ ജയൻ

മലയാള സിനിമയിൽ ഇന്ന് നിരവധി പ്രതീക്ഷയോടെ പ്രേക്ഷകർ നോക്കി കാണുന്ന ഒരു താര പുത്രനാണ് പ്രണവ് മോഹൻലാൽ. സിനിമയിലേക്ക് പ്രണവ് എത്തണമെന്ന് ആരാധകർ ഒരുപാട് ആഗ്രഹിക്കുന്നുണ്ട്. എങ്കിലും സിനിമയിൽ നിന്നും അകന്നുനിൽക്കുവാൻ ആണ് പ്രണവ് ആഗ്രഹിക്കുന്നത് എന്നതാണ് സത്യം. യാത്രകളോടാണ് എന്നും പ്രണവിന് താല്പര്യമുണ്ടായിരുന്നത്. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയം എന്ന ചിത്രത്തിലൂടെയാണ് പ്രണവിലെ മികച്ച നടനെ പ്രേക്ഷകർ തിരിച്ചറിയുന്നത്. ഇപ്പോഴാണ് ഒരു സെലിബ്രിറ്റി സ്റ്റാറ്റസ് പോലും പ്രണവിനെ ലഭിക്കുന്നത് എന്നതാണ് സത്യം.

 

ഇപ്പോൾ പ്രണവിനെ കുറിച്ച് മുൻപ് നടൻ മനോജ് കെ ജയൻ പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. പ്രണവിനെ പോലെ ഇത്രയും സിമ്പിൾ ആയ ഒരാൾ ഇല്ല എന്നാണ് മനോജ് കെ ജയൻ പറയുന്നത്. അതുപോലെ സിമ്പിൾ ആണ്. ഇത്രയും വലിയൊരു താരരാജാവിന്റെ മകനോ ഇതെന്ന് തോന്നുന്ന തരത്തിലാണ് പ്രണവിന്റെ ചില രീതികൾ. അത്രത്തോളം സിമ്പിൾ ആണ് പ്രണവ് എന്ന് ഈ അഭിമുഖത്തിൽ പറയുന്നു. ഈ അഭിമുഖത്തിൽ എത്തിയത് പ്രണവായിരുന്നുവെങ്കിൽ അയാൾ ചോദിക്കുക നമുക്ക് ഈ കസേര ഒക്കെ വേണോ? ഒരു തെങ്ങിന്റെ ചുവട്ടിൽ ഇരുന്നാൽ പോരെയെന്ന് ആകുമെന്നും മനോജ് കെ ജയൻ പറയുന്നുണ്ടായിരുന്നു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ഞാൻ പ്രണവിന്റെ അച്ഛനായി അഭിനയിച്ചിട്ടുണ്ട്. ലൊക്കേഷനിൽ ഏതെങ്കിലും മൂലയിൽ മതിലും ചാരി നിന്ന് ഷോട്ട് റെഡി എന്ന് പറഞ്ഞു വിളിക്കുമ്പോൾ അഭിനയിക്കും.

സിനിമയുടെ പോപ്പുലാരിറ്റി തീരെ ഇഷ്ടമില്ലാത്ത ഒരാളാണ് പ്രണവ് എന്നും മനോജ് പറയുന്നുണ്ട്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഷൂട്ട് കഴിഞ്ഞപ്പോൾ പ്രണവിനോട്‌ ഇനി എന്താണ് പരിപാടി എന്ന് ഞാൻ ചോദിച്ചിരുന്നു. ഞാൻ ആകെ ടെൻഷനിലാണ് ഈ സിനിമ ഇറങ്ങും. ഇനി എന്നെ കൂടുതൽ പേരറിയും. ഒരുപാട് പേരെന്നെ കാണും തിരിച്ചറിയും എന്നായിരുന്നു അവൻ മറുപടിയായി പറഞ്ഞത്. ടീഷർട്ട് ഒക്കെ ഏതു ബ്രാൻഡ് ആണ് ഉപയോഗിക്കുന്നത് എന്ന് ഞാൻ ഒരിക്കൽ ചോദിച്ചിരുന്നു. ഞാൻ ബ്രാൻഡുകൾ ഒന്നും ഉപയോഗിക്കാറില്ല എനിക്കിഷ്ടമല്ല. റോഡ് സൈഡിൽ ഇങ്ങനെ തൂക്കിയിടില്ലേ അത് ഇട്ടാൽ ഞാൻ നല്ല കംഫർട്ടാണ് ബ്രാൻഡഡ് ഇട്ടാൽ എനിക്ക് ചൊറിയും എന്നാണ് പ്രണവ് പറഞ്ഞത് എന്നും മനോജ് കെ ജയൻ പറയുന്നുണ്ട്. ലാലേട്ടന് കിട്ടിയ ഏറ്റവും വലിയ സൗഭാഗ്യമാണ് പ്രണവെന്നും മനോജ് കെ ജയൻ കൂട്ടിച്ചേർത്തിരുന്നു.