‘കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്കായി മമ്മൂട്ടി സ്വയം നടത്തിയ ശ്രമങ്ങളിലൊന്നായിരുന്നു ക്രോണിക് ബാച്ചിലറിലെ ഹെയര്‍സ്റ്റൈല്‍’
2003 ലിറങ്ങിയ സൂപ്പര്‍ ഹിറ്റ് സിനിമയാണ് ക്രോണിക് ബാച്ചിലര്‍. മമ്മൂട്ടി, മുകേഷ്, ഇന്നസെന്റ്, ലാലു അലക്സ്, ഭാവന, രംഭ, കെപിഎസി ലളിത, ഇന്ദ്രജ, ബിജു മേനോന് തുടങ്ങി വന്‍ താരനിര അണിനിരന്ന ക്രോണിക് ബാച്ചിലര്‍ ടെലിവിഷനില്‍ ഇന്നും കാഴ്ച്ചക്കാരേറെയുള്ള സിനിമയാണ്. കോമഡിയും വൈകാരികതയും ഒരുപോലെ മികച്ച് നിന്ന സിനിമയില്‍ മമ്മൂട്ടിയുടെ തകര്‍പ്പന്‍ പ്രകടനവും ആയിരുന്നു കണ്ടത്. സ്നേഹ സമ്പന്നനായ ഒരു ജേഷ്ഠന്റെ വേഷത്തിലാണ് മമ്മൂട്ടി സിനിമയിലെത്തുന്നത്. ഹിറ്റ്ലര്‍ എന്ന ചിത്രത്തിന്റെ വന്‍ വിജയത്തിന്ശേഷം സിദ്ദിഖും മമ്മൂട്ടിയും ഒന്നിച്ച ചിത്രംകൂടിയായിരുന്നു ഇത്. ഈ ചിത്രത്തിലെ ഹെയര്‍സ്റ്റൈല്‍ മമ്മൂക്കയുടെ സജഷനായിരുന്നുവെന്ന് ഒരിക്കല്‍ സിദ്ദിഖ് പറഞ്ഞിരുന്നു. ഒരു ക്രിയേറ്റര്‍ ഒരു കഥാപാത്രത്തെ ഉണ്ടാക്കിക്കഴിഞ്ഞാല്‍ ഒരു ആക്ടര്‍ എന്താണ് അതിനകത്തേക്ക് കോണ്ട്രിബ്യൂട്ട് ചെയ്യുന്നത് എന്നതിന് ഏറ്റവും വലിയ ഉദാഹരണം ആണ് ക്രോണിക് ബാച്ചിലറിലെ മമ്മൂക്കയുടെ ആ ഗെറ്റപ്പും പെര്‍ഫോമന്‍സിന്റെ മിതത്വവും എന്നായിരുന്നു സിദ്ദിഖ് പറഞ്ഞത്. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ചുള്ള ഒരു കുറിപ്പ് വായിക്കാം.
കുറിപ്പിന്റെ പൂര്‍ണരൂപം
ക്രോണിക് ബാച്ചിലര്‍ – most eligible bachilor
ഹിറ്റ്ലെറിന്റെ വന്‍ വിജയത്തിന് ശേഷം മമ്മൂട്ടിയും സിദ്ദിക്കും ഒന്നിച്ച ചിത്രമാണ് ക്രോണിക് ബാച്ചിലര്‍. ഒരുപാട് പ്രതിസന്ധിയില്‍ കൂടിയാണ് സിനിമയുടെ ചിത്രികരണം പൂര്‍ത്തിയായത് എന്ന് കേട്ടിട്ടുണ്ട്. നായികമാരും പ്രോഡക്ഷനും മാറി മാറി വന്ന സിനിമ. ഈ സിനിമ ആദ്യം annouce ചെയ്തപ്പോള്‍ പ്രൊഡ്യൂസര്‍ ഇന്‍ ഹരിഹര്‍ നാഗറും പപ്പയുടെ സ്വന്തം അപ്പൂസും ഓക്കേ നിര്‍മിച്ച ഖയസ് ആയിരുന്നുയ പിന്നിട് സ്വര്‍ഗ്ഗ ചിത്ര അപ്പച്ചന് നിര്‍മ്മാതാവായി വന്നു. എന്നാല്‍ പുള്ളിക്ക് മറ്റൊരു സിനിമ ഉള്ള കാരണം പിന്മാറേണ്ടി വന്നു. പിന്നീട് ലിബേര്‍ട്ടി ബഷീര്‍ സിനിമ ഏറ്റെടുത്തു. പക്ഷെ ബജറ്റിന്റെ കാര്യത്തില്‍ സിദ്ദിക്കും ബഷീറും തര്‍ക്കത്തില്‍ ആയി പുള്ളി സിനിമയില്‍ നിന്ന് പിന്മാറി. അവസാനം ശീഷ്യന്റെ പടം ഏറ്റെടുക്കാന്‍ ഗുരുവായ ഫാസില്‍ വന്നു, അങ്ങനെ അമ്മു മൂവീസ് ഇന്റര്‍നാഷണല്‍ന്റെ ബാനറില്‍ സിനിമ പൂര്‍ത്തിയാക്കി. സിനിമ അനൗണ്‍സ് ചെയ്ത സമയത്തു നായികയായി സംയുക്ത വര്‍മ ആയിരുന്നു എന്ന് കേട്ടിട്ടുണ്ട്. പിന്നീട് ജ്യോതിക, ലൈല എന്നിവരുടെ പേരുകളും വന്നു അവസാനം നായികയായി വന്നത് രംഭ ആയിരുന്നു.
സഹോദരിയുടെ വേഷത്തില്‍ ആദ്യം പരികണിച്ചത് കാവേരി, കാവ്യ മാധവന് എന്നിവരെ ആയിരുന്നു അവസാനം ഭാവനയെ റീപ്ലേയ്സ് ചെയ്തു. ചിത്രത്തിലെ പ്രാധാന്യമുള്ള ഭവാനി എന്നാ കഥാപാത്രം ചെയ്യാന്‍ ഗൗതമി, ഐശ്വര്യ (നരസിംഹം ഫെയിം ) എന്നിവരെ പരികണിച്ചതായി കേട്ടിട്ടുണ്ട്. ഐശ്വര്യയെ വെച്ചു കുറച്ചു scenes shoot വരെ ചെയ്തിട്ടുണ്ട് എന്ന് കേട്ടിട്ടുണ്ട് സത്യം ആണോ എന്ന് അറിയില്ല അവസാനം ആ കഥാപാത്രം ഇന്ത്രജയില് എത്തി അത് അവരുടെ കരിയറിലെ മികച്ച കഥാപാത്രം എന്ന് തന്നെ പറയാം. 2003 വിഷുവിനു റിലീസ് ആയ ഈ സിനിമയിലൂടെ ദീപക് ദേവ് ആദ്യമായി ഒരു സിനിമക്ക് സംഗീതം നല്കി. അദ്യ സിനിമയിലെ എല്ലാ ഗാനങ്ങളും സൂപ്പര്‍ ഹിറ്റ് ആക്കാന്‍ ഭാഗ്യം ലഭിച്ച സംഗീത സംവിധായകനാണ് ദീപക് ദേവ്. ഈ സിനിമയെ പറ്റി ഓര്‍ക്കുമ്പോള്‍ ആദ്യം ഓര്മ വരുന്നത് ഇതിലെ മനോഹരമായ ഗാനങ്ങളാണ്. ഒപ്പം മുകേഷ്, ഇന്നസെന്റ്, ഹരിശ്രീ അശോകന് എന്നിവരുടെ കോമഡി രംഗങ്ങളും സിനിമയുടെ പ്ലസ് പോയിന്റ് ആണ്. 2001, 2002 സമയത്തു പടങ്ങള്‍ കുറഞ്ഞ മമ്മൂട്ടിക്ക് വലിയ ഒരു തിരിച്ചു വരവ് നല്കിയ സിനിമയാണ് ക്രോണിക് ബാച്ചിലര്‍.