‘മോഹന്‍ലാല്‍ ഗ്രേറ്റ് ആക്ടറാണ്, ഓരോ മിനിറ്റും ജീവിതം വളരെ എന്ജോയ് ചെയ്ത് ജീവിക്കുന്ന ഒരാളാണ്’; അനൂപ് മേനോന് പറയുന്നു- പ്രത്യേക അഭിമുഖം കാണാം
തിരനോട്ടത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച്, പിന്നീട് മലയാളത്തിന്റെ അതിര്‍വരമ്പുകള്‍ക്കപ്പുറം വളര്‍ന്ന് ഇന്ത്യന്‍ സിനിമയ്ക്ക് തന്നെ സുപരിചിതനായി മാറുകയായിരുന്നു മോഹന്‍ലാല്‍. രണ്ടു തവണ മികച്ച നടനുള്ളതടക്കം നാല് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ നേടിയ മോഹന്‍ലാല്‍ മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി, തെലുഗു, കന്നഡ തുടങ്ങിയ ഭാഷാചിത്രങ്ങളിലും തന്റെ പ്രതിഭ രേഖപ്പെടുത്തി. പതിറ്റാണ്ടിലേറെയായി മലയാളികളുടെ സിനിമാ സങ്കല്പ്പങ്ങളില് നിന്ന് മാറ്റി നിര്‍ത്താനാകാത്ത അഭിനയ യാത്രയുമായി മോഹന്‍ലാല്‍ സിനിമാ ജീവിതം തുടരുകയാണ്. താരത്തെക്കുറിച്ച് കൂടെ അഭിനയിക്കുന്ന സഹതാരങ്ങളോട് ചോദിച്ചാല്‍ വാക്കുകള്‍ നിറഞ്ഞൊഴുകാറുണ്ട്. ഇപ്പോഴിതാ നടന് അനൂപ് മേനോനുമായി ഓണ്‍ലൈന്‍ പീപ്സിലെ അവതാരകന് അക്ഷയ് ദീപ് നടത്തിയ അഭിമുഖത്തില്‍ മോഹന്‍ലാലിനെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
“മോഹന്‍ലാല്‍ ഗ്രേറ്റ് ആക്ടറാണ്. എന്നാല്‍ പേഴ്സണലി ഓരോ മിനിറ്റും ജീവിതം വളരെ എന്ജോയ് ചെയ്ത് ജീവിക്കുന്ന ഒരാളാണ് മോഹന്‍ലാല്‍” എന്നായിരുന്നു അനൂപ് മേനോന് പറഞ്ഞത്. മോഹന്‍ലാലിന്റെ സാമ്യത ഉള്ളതുകൊണ്ടാണോ എന്നറിയില്ല, സോഷ്യല്‍ മീഡിയകളില്‍ നിരവധി ട്രോളുകള്‍ വരാറുണ്ട് അനൂപ് മേനോനെക്കുറിച്ച്. BA മോഹന്‍ലാലിന് പഠിക്കുന്ന നടനാണോ അനൂപ് മേനോന് എന്ന ട്രോളിനോട് എങ്ങനെയാണ് പ്രതികരിക്കുക എന്ന അവതാരകന്റെ ചോദ്യത്തിനും അനൂപ് മറുപടി നല്കി. ‘ട്രോളുകള്‍ ഒരുപാട് വരാറുണ്ട്. അത് എല്ലാവരേയും കുറിച്ച് വരാറുണ്ട്. ഞാന്‍ അതിന് ഒന്നും റിയാക്ട് ചെയ്യാറില്ല. അങ്ങനത്തെ ഒരു ട്രോളുകളും ഞാന്‍ വായിക്കാറില്ല. ഞാന്‍ എന്തിന് ഇതിനെല്ലാം കമന്റ് ചെയ്യണം.’ എന്നും അനൂപ് വ്യക്തമാക്കുന്നു.
അതേസമയം മോഹന്‍ലാലിന്റേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം വൈശാഖ് സംവിധാനം ചെയ്ത മോണ്‍സ്റ്റര്‍ ആണ്. കഴിഞ്ഞ ആഴ്ച്ച പുറത്തിറങ്ങിയ മോണ്‍സ്റ്ററിന് സമ്മിശ്രപ്രതികരണമായിരുന്നു ലഭിച്ചത്. ഉദയകൃഷ്ണയുടെ തിരക്കഥയില്‍ വൈശാഖ് സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനാവുന്ന ചിത്രം മികച്ച സ്ക്രീന്‍ കൊണ്ടോടെയാണ് ലോകമാകെ പ്രദര്‍ശനത്തിന് എത്തിയത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിച്ചത്. മോഹന്‍ലാലിന്റേതായി പുറത്ത് വരാനിരിക്കുന്ന നിരവധി ചിത്രങ്ങളാണുള്ളത്. മലയാളത്തിന്റെ ഹിറ്റ് ഫിലിം മേക്കര്‍ ലിജോ ജോസ് പെല്ലിശ്ശേരിയും മോഹന്‍ലാലും ആദ്യമായി ഒന്നിക്കുന്നുവന്ന വാര്‍ത്തകള്‍ പ്രചരിക്കുകയും മോഹന്‍ലാല്‍ കഴിഞ്ഞ ദിവസം ആ വാര്‍ത്ത സത്യമാണെന്ന് പറഞ്ഞ് രംഗത്തെത്തുകയും ചെയ്തിരുന്നു. കൂടാതെ മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്ത ബറോസ്, ഷാജി കൈലാസിന്റെ എലോണ്‍, ജീത്തുജോസഫിന്റെ റാം എന്നിവയാണ് റിലീസിന് കാത്തിരിക്കുന്ന സിനിമകള്‍.