‘ദൈവമേ നീ ഇത്രയും ക്രൂരനായി പോകുന്നത് എന്താണ്’ നന്ദുവിന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ച് പ്രമുഖർ
‘അതിജീവനത്തിന്റെ രാജകുമാരൻ യാത്രയായി ഇന്ന് കറുത്ത ശനി. വേദനകൾ ഇല്ലാത്ത ലോകതേക്കു എന്റെ നന്ദുട്ടൻ പോയി (നന്ദുമഹാദേവ ).എന്റെ മോന്റെ അവസ്ഥ മോശമാണെന്ന് ഞാൻ അറിഞ്ഞിരുന്നു .ഈശ്വരന്റെ കാലുപിടിച്ചപേക്ഷിച്ചു അവന്റെ ജീവൻ തിരിച്ചു നൽകണേയെന്നു. പക്ഷെ, പുകയരുത്. ജ്വാലിക്കണം തീയായി ആളിപടരണം എന്നൊക്കെ പറഞ്ഞിട്ട്. മറ്റുള്ളവർക്കെല്ലാം ധൈര്യം കൊടുത്തിട്ട്. നീ എവിടെക്കാണ് പോയത്. ഞങ്ങളെയെല്ലാം ഒറ്റക്കാക്കിയിട്ടു. നന്ദുട്ടാ എനിക്ക് താങ്ങാൻ പറ്റുന്നില്ല മോനെ.നിന്നെ ഒരു നോക്ക് കാണാൻ പോലും പറ്റില്ലല്ലോ.എനിക്ക് വയ്യ എന്റെ ദൈവമേ നീ ഇത്രയും ക്രൂരനായി പോകുന്നത് എന്താണ്. എനിക്ക് വയ്യ.എന്റെ അക്ഷരങ്ങൾ കണ്ണുനീരിൽ കുതിരുന്നു.എന്നും യശോധയെ പോലെ എന്റെ കൂടെ ഉണ്ടാവണം എന്നു പറഞ്ഞിട്ട് എന്നെ തനിച്ചാക്കി നീ എങ്ങോട്ടാണ് പോയത്.” നടി സീമ ജി നായർ ഫേസ്ബുക്കിൽ പങ്കുവെച്ച് അനുശോചന കുറിപ്പാണിത്. ക്യാൻസർ രോഗത്തെ അതിജീവിക്കാൻ പോരാടിയ ഒരു സാധാരണ ജീവിതം അല്ലായിരുന്നു നന്ദു മഹാദേവൻ എന്ന ചെറുപ്പക്കാരൻ. ഏവർക്കും വലിയൊരു പ്രചോദനം തന്നെയായിരുന്നു ആ ജീവിതം. സിനിമാലോകത്തുനിന്നും മറ്റ് മേഖലയിൽ നിന്നും പല പ്രമുഖരും ഇതിനോടകം നന്ദുവിന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ചു കഴിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്റെ ഫെയ്സ്ബുക്കിലൂടെ അനുശോചനം അറിയിച്ചു കൊണ്ടുള്ള കുറിപ്പ് പങ്കുവയ്ക്കുകയും ചെയ്തു.
മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെ:, “അർബുദ രോഗത്തിനെതിരെ അതിജീവനത്തിൻ്റെ സന്ദേശം സമൂഹത്തിനു നൽകിയ തിരുവനന്തപുരം ഭരതന്നൂർ സ്വദേശി നന്ദു മഹാദേവൻ്റെ നി.ര്യാ.ണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. അസാമാന്യമായ ധീരതയോടെ തൻ്റെ രോഗാവസ്ഥയെ നേരിട്ട നന്ദു പ്രതിസന്ധികൾക്ക് മുൻപിൽ പതറാതെ, അവയെ നേരിടാനുള്ള ആത്മവിശ്വാസം ജനങ്ങളിലേയ്ക്ക് പകർന്നു. സ്നേഹത്തിലൂടെയും അനുകമ്പയിലൂടെയും മനുഷ്യരെ പ്രചോദിപ്പിച്ചു. നന്ദുവിൻ്റെ വിയോഗം നാടിൻ്റെ നഷ്ടമാണ്. കുടുംബത്തിൻ്റേയും സുഹൃത്തുക്കളുടേയും ദു:ഖത്തിൽ പങ്കു ചേരുന്നു. ആദരാഞ്ജലികൾ.” നടി മഞ്ജുവാര്യരും നന്ദുവിന് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് രംഗത്തുവരികയും ചെയ്തിരുന്നു.