‘ടാലന്റിനപ്പുറത്ത് ആള്‍ക്കാരോടുള്ള പെരുമാറ്റം, ഡെഡിക്കേഷന്‍ എന്നിവയെല്ലാമാണ് ഇപ്പോഴും മമ്മൂട്ടി ഇന്‍ഡസ്ട്രിയില്‍ നില്‍ക്കുന്നത്’ ; അനുമോള്‍
1 min read

‘ടാലന്റിനപ്പുറത്ത് ആള്‍ക്കാരോടുള്ള പെരുമാറ്റം, ഡെഡിക്കേഷന്‍ എന്നിവയെല്ലാമാണ് ഇപ്പോഴും മമ്മൂട്ടി ഇന്‍ഡസ്ട്രിയില്‍ നില്‍ക്കുന്നത്’ ; അനുമോള്‍

പാരലല്‍ സിനിമകളില്‍ കൂടുതലും കാണുന്ന നടിയാണ് അനുമോള്‍. ഞാന്‍, അകം, ഇവന്‍ മേഘരൂപന്‍, ചായില്യം, തുടങ്ങി നിരവധി സിനിമകളില്‍ അനുമോള്‍ ശ്രദ്ധേയ വേഷം ചെയ്തു. വെടിവഴിപാട് എന്ന സിനിമയില്‍ ചെയ്ത വേഷത്തിലൂടെയാണ് നടി കൂടുതലും ശ്രദ്ധിക്കപ്പെടുന്നത്. വാരി വലിച്ച് സിനിമകള്‍ ചെയ്യാതെ കഥാപാത്രങ്ങള്‍ നോക്കി സിനിമ ചെയ്യുന്ന അനുമോളുടെ കരിയറില്‍ സിനിമകളുടെ എണ്ണം കുറവാണെങ്കിലും ഇവയില്‍ മിക്ക സിനിമകളും ശ്രദ്ധിക്കപ്പെട്ടിട്ടിണ്ട്. മലയാളത്തിന് പുറമെ തമിഴിലും നടി അഭിനയിക്കുന്നുണ്ട്. ഇപ്പോഴിതാ മമ്മൂട്ടിയെക്കുറിച്ച് അനുമോള്‍ പറയുന്ന വാക്കുകളാണ് സോഷ്യല്‍ മീഡിയകളില്‍ വൈറലാവുന്നത്. കാന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരം മമ്മൂട്ടിയെക്കുറിച്ച് തുറന്ന് സംസാരിച്ചിരിക്കുന്നത്.

മമ്മൂട്ടിയോടൊപ്പം അഭിനയിച്ചതിന്റെ അനുഭവങ്ങളും നടി പങ്കുവെച്ചു. മമ്മൂക്കയെ നമ്മള്‍ കൂടുതലും സ്‌ക്രീനില്‍ അല്ലേ കണ്ടിട്ടുള്ളൂ. അതുകൊണ്ട് അദ്ദേഹത്തെ കാണാന്‍ ഞാന്‍ വളരെ ആകാംഷയായിരുന്നു. അദ്ദേഹം നമ്മളെക്കാളുമൊക്കെ എത്രയോ സീനിയര്‍ ആണ്, നമ്മളെയൊക്കെ ഷോട്ടായെന്ന് പറഞ്ഞ് വിളിക്കുമ്പോള്‍ മടിച്ച് ആയിരിക്കും എഴുനേല്‍ക്കുക. എന്നാല്‍ മമ്മൂക്ക വളരെ പ്ലസന്റായി ഹാപ്പിയായിട്ട് വരുന്നതുകൊണ്ടെല്ലാമായിരിക്കാം ഇപ്പോഴും സൂപ്പര്‍ സ്റ്റാറായി അദ്ദേഹം നില്‍ക്കുന്നത്. മമ്മൂക്ക അഭിനയിക്കുന്നത് ഞാന്‍ നോക്കി നിന്നിട്ടുണ്ട്. മമ്മൂക്ക റീ ടേക്കുകള്‍ എടുക്കുമോ. സംവിധായകന്‍ നിര്‍ദ്ദേശം പറയുമ്പോള്‍ എങ്ങനെയാണ് അത് കൈകാര്യം ചെയ്യുന്നത് എന്നൊക്കെ നോക്കി. അദ്ദേഹത്തിന്റെ കാലിന്റെ വരെ ഫോട്ടോ എടുത്ത് വെച്ചിട്ടുണ്ട്. ടാലന്റിനപ്പുറത്ത് ബാക്കിയുള്ള ആള്‍ക്കാരോടുള്ള പെരുമാറ്റം, ഡെഡിക്കേഷനുമാെക്കെ കൊണ്ടാണ് ഇത്രയും കാലം ഇന്‍ഡസ്ട്രിയില്‍ നില്‍ക്കുന്നത്. മമ്മൂക്കയെ പോലെ ഒരാള്‍ക്ക് ഷോട്ട് കഴിഞ്ഞാല്‍ കാരവാനിലിരിക്കാവുന്നതേ ഉള്ളൂ. പക്ഷെ അവിടെ തന്നെ നില്‍ക്കുമെന്നും അനുമോള്‍ പറയുന്നു.

റോഷാക്ക് ആണ് മമ്മൂട്ടിയുടേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. രണ്ടാം വാരത്തിലേക്ക് കടന്നിരിക്കുന്ന ചിത്രത്തിന് മികച്ച പ്രേക്ഷകപ്രശസയാണ് ലഭിക്കുന്നത്. ലൂക്ക് ആന്റണി എന്ന നിഗൂഢതകളുള്ള ഒരു കഥാപാത്രത്തെയാണ് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്നത്. നടപ്പിലും എടുപ്പിലുമൊക്കെ മമ്മൂട്ടി ഇതുവരെ അവതരിപ്പിക്കാത്ത തരത്തിലുള്ള കഥാപാത്രമാണ് അത്. ബിന്ദു പണിക്കര്‍, ഷറഫുദ്ദീന്‍, കോട്ടയം നസീര്‍, ജഗദീഷ് തുടങ്ങിയവരൊക്കെ പ്രകടനം കൊണ്ട് ശ്രദ്ധിക്കപ്പെടുന്നുണ്ട് ചിത്രത്തില്‍. കെട്ട്യോളാണ് എന്റെ മാലാഖ എന്ന ചിത്രത്തിനു ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് സമീര്‍ അബ്ദുള്‍ ആണ്.