“പെപെ അപ്പൊ നല്ല റൊമാന്റിക്കാല്ലേ?” ; ചെത്ത് കോളേജ് പയ്യനായി ആന്റണി വർഗീസ് ; മിന്നിച്ച് ‘ഓഹ് മേരി ലൈല’ ടീസർ
കരിയറില്‍ ഏറ്റവും കൂടുതല്‍ ആക്ഷന്‍ പശ്ചാത്തലമുള്ള ചിത്രങ്ങളില്‍ അഭിനയിച്ച താരമാണ് ആന്റണി വര്‍ഗീസ്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ അരങ്ങേറിയ ആന്റണിക്ക് വന്‍ ബ്രേക്കുമായിരുന്നു ആ ചിത്രം. ചിത്രത്തില്‍ അവതരിപ്പിച്ച പെപ്പെ എന്ന കഥാപാത്രത്തിന്റെ പേരിലാണ് ആന്റണിയെ പല പ്രേക്ഷകരും സംബോധന ചെയ്യാറ്. ആക്ഷന്‍ പ്രാധാന്യമുള്ള സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍, ജല്ലിക്കട്ട്, അജഗജാന്തരം തുടങ്ങിയവയാണ് ആന്റണിയുടെ മറ്റു ചിത്രങ്ങള്‍. ഇവയെല്ലാം തന്നെ ബോക്സ്ഓഫീസില്‍ വന്‍ ഹിറ്റുമായിരുന്നു.
ഇപ്പോഴിതാ ആന്റണി വര്‍ഗീസ് നായകനായെത്തുന്ന പുതിയ ചിത്രമാണ് ഓ മേരി ലൈല. സഹപാഠിയായ അഭിഷേക് കെ എസ് സംവിധാനം ചെയ്യുന്ന ചിത്രം ‘ഓ മേരി ലൈല’ യുടെ ടീസര്‍ പുറത്തിറങ്ങി. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ പരിചയപ്പെടുത്തി കൊണ്ടാണ് ടീസര്‍ തയ്യാറാക്കിയിരിക്കുന്നത്. ഒപ്പം കൗതുകവും ടീസര്‍ പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്നു. ടീസറിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. വെയില് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായ സോന ഓലിക്കല്‍ ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ പോസ്റ്ററിന് ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചത്.
ക്യാമ്പസ് പശ്ചാത്തലത്തില്‍ കഥ പറയുന്ന ഈ ചിത്രം നിര്‍മിച്ചിരിക്കുന്നത് ഡോ.പോള്‍സ് എന്റര്ടെയ്ന്മെന്റ്സിന്റെ ബാറനില്‍ ഡോ. പോള്‍ വര്‍ഗ്ഗീസ് ആണ്. ഡ്രീം ബിഗ് ഫിലിംസ് ആണ് ചിത്രം തീയേറ്ററുകളില്‍ എത്തിക്കുന്നത്. നവാഗതനായ അനുരാജ് ഒ.ബിയുടേതാണ് കഥയും തിരക്കഥയും സംഭാഷണവും. ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് ബബ്ലു അജുവാണ്. ബിഗ് ബഡ്ജറ്റ് മൂവി ആയിട്ടാണ് ഇത് ഒരുക്കിയിരിക്കുന്നത്. ബാലചന്ദ്രന് ചുള്ളിക്കാട്, നന്ദു, സെന്തില്‍ കൃഷ്ണ, ബ്രിട്ടോ ഡേവിസ്, സോന ഒലിക്കല്‍, നന്ദന രാജന്, ശിവകാമി, ശ്രീജ നായര്‍ തുടങ്ങി നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു.
പശ്ചാത്തലസംഗീതം ഒരുക്കിയിരിക്കുന്നത് ഗോപി സുന്ദറാണ്. എഡിറ്റര്‍ കിരണ്‍ ദാസ്, സംഗീതം അങ്കിത്ത് മേനോന്, വരികള്‍ ശബരീഷ് വര്‍മ്മ, വിനായക് ശശികുമാര്‍, കലാസംവിധാനം സജി ജോസഫ്, വസ്ത്രാലങ്കാരം സൂര്യ രവീന്ദ്രന്, മേക്കപ്പ് റഹിം കൊടുങ്ങല്ലൂര്‍, സംഘട്ടനം ബില്ല ജഗന്, അഷറഫ് ഗുരുക്കള്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ കിരണ്‍ റാഫേല്‍, പ്രൊഡക്ഷന്‍ കണ്ട്രോളര് ജാവേദ് ചെമ്പ്, ഫിനാന്‍സ് കണ്ട്രോളര് അനില്‍ ആമ്പല്ലൂര്‍, പ്രൊഡക്ഷന്‍ മാനേജര്‍ സോബര്‍ മാര്ട്ടിന്, പിആര്‍ഒ ശബരി, വിഎഫ്എക്സ് എക്സല്‍ മീര്‍ിയ, ഡിജിറ്റര്‍ പി ആര് ജിഷ്ണു ശിവന്, സ്റ്റില്‍സ് എസ് ആര് കെ, ഡിസൈന്‍സ് യെല്ലോ ടൂത്ത്സ്.