പാലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഡി.വൈ.എഫ്.ഐ
നൂറ്റാണ്ടുകളായി തർക്കം നിലനിൽക്കുന്ന ഇസ്രായേൽ-പാലസ്തീൻ സം.ഘർഷം രൂക്ഷമായി കൊണ്ടിരുക്കുന്ന ഈ സാഹചര്യത്തിൽ പാലസ്തീൻ ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ.എ റഹിം ഫേസ്ബുക് പോസ്റ്റിലൂടെയാണ് അദ്ദേഹം പാലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചിരിക്കുന്നത്. കിഴക്കൻ ജറുസലേമിലെ പാലസ്തീനുകാർക്ക് ഇസ്രായേൽ നടത്തുന്ന ആക്ര.മണം അപലപനീയമാണെന്ന് അദ്ദേഹം കുറിപ്പിൽ പറയുന്നു. തുടർച്ചയായ ആ.ക്രമ.ണങ്ങൾ ആശങ്കയുളവാക്കുന്നതാണ് എന്നും, നിരവധി മനുഷ്യരാണ് പാലസ്തീനിൽ കൊ.ല്ലപ്പെട്ടതെന്നും അദ്ദേഹം കുറിപ്പിൽ വ്യക്തമാക്കുന്നു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ : “കിഴക്കൻ ജറുസലേമിലെ പാലസ്തീൻകാർക്ക് നേരെ ഇസ്രായേൽ നടത്തുന്ന ആ.ക്രമണം അപലപനീയമാണ്. ഇസ്രായേലിനെ അ.തിക്രമ.ങ്ങൾക്കെതിരെ പോരാടുന്ന പാലസ്തീൻകാർക്ക് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു. തുടർച്ചയായ ആക്ര.മണങ്ങൾ ആശങ്കയുളവാക്കുന്നതാണ്. നിരവധി മനുഷ്യരാണ് പാലസ്തീനിൽ കൊ.ല്ല.പ്പെട്ടത്. നൂറുകണക്കിന് മനുഷ്യർക്ക് പരിക്കേൽക്കുകയും ചെയ്തു. അൽ അഖ്സ മുസ്ലിം പള്ളിക്ക് സമീപം ഇസ്രായേൽ സേന നടക്കുന്ന ആക്ര.മണത്തിലും നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്.
ജൂത കുടിയേറ്റത്തിന് വഴി ഒരുക്കുന്നതിനായി ഷെയ്ഖ് ജെറായിലെ താമസക്കാരെ ബലമായി ഒഴിപ്പിക്കുന്നതിനെതിരെ പ്രതിഷേധിക്കുന്ന പാലസ്തീനുക്കാരെയാണ് ഇസ്രായേൽ സൈന്യം ആക്ര.മിക്കുന്നത്. ഒരു രാജ്യത്തെ ജനങ്ങളുടെ മനുഷ്യാവകാശങ്ങളെ മുഴുവൻ ലംഘിക്കുന്ന അതി.ക്രമങ്ങൾ അവസാനിപ്പിച്ചേ മതിയാവൂ, അധിനിവേശം നടത്തുന്നതിന് നൂറ്റാണ്ടുകളായി ഇസ്രായേൽ തുടരുന്ന അതി.ക്രമങ്ങൾക്ക് അറുതി വരുത്തേണ്ടത് ഉണ്ട്. ഇസ്രായേൽ തിരഞ്ഞെടുപ്പിൽ ജന പിന്തുണ നേടുന്നതിൽ ആവർത്തിച്ചു പരാജയപ്പെട്ട നെതന്യാഹു രാഷ്രീയ നേട്ടങ്ങൾക്ക് വേണ്ടി കൂടിയാണ് പാലസ്തീൻ എതിരെ ആ.ക്രമ.ണം ആരംഭിച്ചത്. കോവിഡിനെ നേരിടുന്നതിൽ സർക്കാരിന്റെ പരാജയം മറച്ചുവെക്കുക എന്നതിന് കൂടി ആക്ര.മണത്തെ ഉപയോഗിക്കുകയാണ്. പാലസ്തീൻ കാരുടെ അഭിപ്രായസ്വാതന്ത്ര്യവും, ഒത്തുചേരാനുള്ള അവകാശവും ഇസ്രായേൽ മാനിക്കണം. ഒരു ജനതയ്ക്കു മേൽ ഉള്ള കടന്നുകയറ്റത്തിൽ കേന്ദ്ര സർക്കാരിന് ഇസ്രായേലിനെ തള്ളിപ്പറയാനും പാലസ്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കനും തയ്യാറാകണം. മാനവികത ഉയർത്തിപ്പിടിക്കുന്ന എല്ലാവരും പലസ്തീൻ ജനതയ്ക്ക് പിന്തുണ അർപ്പിക്കണം എന്നും ഡി.വൈ.എഫ്.ഐ സംസ്ഥാനം സെക്രട്ടറിയറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു”