ശ്രീലങ്കയില്‍ നിന്നുള്ള തന്റെ ആരാധകരെ കണ്ട് വണ്ടറടിച്ച് ദുല്‍ഖര്‍ സല്മാന്!
മലയാളത്തിന് പുറമെ തമിഴ്, തെളുങ്ക്, ഹിന്ദി ചിത്രങ്ങളിലെല്ലാം തന്റെ പ്രതിഭ തെളിയിച്ച് മുന്നേറുകയാണ് മലയാളത്തിന്റെ യുവതാരമായ ദുല്‍ഖര്‍ സല്മാന്. മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മകന് എന്ന നിലയില്‍ ആണ് അദ്ദേഹം സിനിമാ രംഗത്ത് അരങ്ങേറ്റം കുറിച്ചതെങ്കിലും, ഇപ്പോള്‍ തന്റേതായ സ്ഥാനം നേടിയെടുക്കാന്‍ ദുല്‍ഖറിന് സാധിച്ചിട്ടുണ്ട്. മലയാളത്തിന് പുറമെ മറ്റുഭാഷകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ടെന്ന് മാത്രമല്ല, അവിടങ്ങളിലും ആരാധകരെ നേടിയെടുത്തിട്ടുണ്ട് താരം.
എന്നാല്‍ ശ്രീലങ്കില്‍ പോലും ആരാധകരെ നേടിയിരിക്കുകയാണ് താരം. സംഭവം എന്താണെന്ന് വെച്ചാല്‍, ശ്രീലങ്കയിലുള്ള ദമ്പതികള്‍ ദുല്ഖറിനോടുള്ള ആരാധന മൂത്ത് അവരുടെ കുഞ്ഞിന് പേരിട്ടിരിക്കുകയാണ് ദുല്‍ഖര്‍ സല്മാന് എന്ന്. സത്യം പറഞ്ഞാല്‍ സംഭവം അറിഞ്ഞ ദുല്‍ഖര്‍ തന്നെ അതിശയപ്പെട്ടുപോയി.
ശ്രീലങ്കയില്‍ നിന്നും ഒരു ആരാധിക പറഞ്ഞ വാക്കുകളാണിത്.’ ഞാന്‍ നിങ്ങളുടെ വലിയ ആരാധികയാണെന്നും, മലയാളം അറിയില്ലെങ്കില്‍ കൂടിയും താങ്കളുടെ എല്ലാ സിനിമകളും കണ്ടിട്ടുണ്ടെന്നും, നിങ്ങള്‍ ഉള്ളത് കൊണ്ട് മാത്രമാണ് സിനിമകള്‍ കാണുന്നതെന്നുമാണ് പറഞ്ഞത്. അതുപോലെ, ഇനിയും ഒരുപാട് സിനിമകള്‍ ചെയ്യണമെന്നും, ഇനി ചെയ്യുന്ന എല്ലാ സിനിമകള്‍ക്കും ആശംസയും നേരുന്നുണ്ട് ആ ആരാധിക.
അടുത്തത് ദുല്‍ഖറിന്റെ മറ്റൊരു ശ്രീലങ്കന്‍ ആരാധകര്‍ ആണ്. അമര്‍, ശ്യാമള എന്ന ദമ്പതിമാര്‍ ആണ് അവര്‍. തമിഴില്‍ ആയാലും തെലുങ്കില്‍ ആയാലും നിങ്ങളുടെ ഒരു സിനിമ പോലും മിസ് ചെയ്യില്ല എന്നാണ് ആ ദമ്പതികള്‍ പറയുന്നത്. ഉസ്താദ് ഹോട്ടല്‍ മുതല്‍ ഞങ്ങള്‍ നിങ്ങളുടെ വലിയ ആരാധകര്‍ ആണെന്നും അവര്‍ പറയുന്നു. മാത്രമല്ല, ദുല്ഖറിനോടുള്ള ആരാധന മൂത്ത് തങ്ങളുടെ മകന് ദുല്‍ഖര്‍ സല്മാന് എന്ന് പേരിടുകയും ചെയ്തു.