” പഴശ്ശിരാജ പോലൊരു സിനിമ നടക്കണമെങ്കിൽ അതിന് ഗോകുലം ഗോപാലൻ സാർ തന്നെ വിചാരിക്കണം, 45 കോടി മുടക്കാൻ കേരളത്തിൽ ഒരാൾ തയ്യാറാവുക എന്ന് പറയുന്നത് ചെറിയ കാര്യമല്ല “-ടിനി ടോം
മലയാള സിനിമയിൽ നിരവധി ആരാധകരുള്ള ഒരു ഹാസ്യ താരം തന്നെയാണ് ടിനി ടോം. മലയാളികളിലേക്ക് ടിനി ടോം എത്തുന്നത് മമ്മൂട്ടിയുടെ ശബ്ദം അനുകരിച്ചുകൊണ്ട് ആണ്. ഇപ്പോൾ അഭിനയിച്ച ഏറ്റവും പുതിയ ചിത്രമാണ് പത്തൊമ്പതാം നൂറ്റാണ്ട്. ചിത്രം വിജയകരമായി പ്രദർശനം തുടരുകയാണ്. വിനയൻ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ നായകനായി എത്തുന്നത് സിജു വിൽസൺ. ശ്രീ ഗോകുലം മൂവീസ് ബാനറിൽ ഗോകുലം ഗോപാലനാണ് ചിത്രം നിർമ്മിക്കുന്നത്. ഒരു ബിഗ് ബജറ്റ് ചിത്രം തന്നെയാണ് ഇത് എന്ന് എടുത്ത് പറയേണ്ടിയിരിക്കുന്നു.
ഇപ്പോൾ ചിത്രത്തിന്റെ പ്രമോഷൻ സംബന്ധമായി എത്തിയപ്പോൾ ടിനി ടോം പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ” ഗോകുലം ഗോപാലൻ സാർ ചെയ്യുന്ന സിനിമ എന്നൊക്കെ പറഞ്ഞാൽ പഴശ്ശിരാജ പോലൊരു പടം വരണമെങ്കിൽ അത്രയും ഇൻവെസ്റ്റ് ചെയ്യാൻ തയ്യാറായിരിക്കണം. ലാഭവും നഷ്ടവും നോക്കിയല്ല, ഒരു കലാസൃഷ്ടി വരണമെന്ന ചിന്ത കൊണ്ടാണ്. ഇപ്പോഴും പുള്ളി പഴയ ആള് തന്നെയാണ്. ചിട്ടിയിൽ ചേരാൻ ആണ് എന്റെ അടുത്ത് പറയുന്നത്. കോടീശ്വരനായത് ഒന്നും പുള്ളി ഇപ്പോഴും അറിഞ്ഞിട്ടില്ല. 116 ബിസിനസ് ചെയ്യുന്നുണ്ട്. ടിനി ഗോകുലം ചിട്ടിയിൽ ഉണ്ടോ എന്നാണ് അടുത്തിരിക്കുന്ന സമയത്ത് ചോദിക്കുക. പുള്ളി നേരിട്ട് തന്നെയാണ് ചെക്ക് എല്ലാം സൈൻ ചെയ്യുന്നതും. ഇവരുടെയൊക്കെ വിജയത്തിന്റെ കാരണമെന്നത് ഇതു തന്നെയാണ്.
കലാകാരനായ ഒരു കോടീശ്വരനാണ്. അതുകൊണ്ടാണ് ഈ കലാസൃഷ്ടിക്ക് വേണ്ടി അതിന്റെ കോളിറ്റിക്ക് വേണ്ടി ഇൻവെസ്റ്റ് ചെയ്യാൻ അദ്ദേഹത്തിന് മടിയില്ലാത്തത്. 45 കോടി മുടക്കാൻ കേരളത്തിൽ ഒരാൾ ഉണ്ടാക്കുക എന്ന് പറഞ്ഞാൽ അതിന്റെ വരുവരായ്കകൾ ഒന്നും തന്നെ നോക്കാതെ ചെയ്തതാണ് എന്ന് എടുത്തു പറയണം. പാപ്പാൻ എന്ന സിനിമയിലെ ഇദ്ദേഹത്തിന്റെ പ്രൊഡക്ഷൻ തന്നെയാണ്. ഇദ്ദേഹത്തിന്റെ കാശ് കൊണ്ടാണ് ഇപ്പോൾ രണ്ടു മൂന്നു വർഷമായി ഞാൻ ജീവിക്കുന്നത് എന്നും രസകരമായി പറയുന്നുണ്ട്. അദ്ദേഹത്തിന്റെ ചാനലിലാണ് ഞാൻ വർക്ക് ചെയ്യുന്നത്. ഈ കൊറോണ സമയത്തൊക്കെ എന്റെ വീട്ടിൽ കാര്യങ്ങൾ നടന്നു പോയത് ഗോകുലം ഗോപാലന്റെ കാശുകൊണ്ട് ആണ് എന്നും ടിനി ടോം പറയുന്നുണ്ടായിരുന്നു. ചെമ്പൻ വിനോദ്, ഹണി റോസ്, അനൂപ് മേനോൻ, സുരേഷ് കൃഷ്ണ, തുടങ്ങി നിരവധി താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.