“കോവിഡ് സമയത്ത് ഏറ്റവും കൂടുതൽ സിനിമകൾ ചെയ്ത വ്യക്തി ഞാനാണ്..”; മോഹൻലാൽ.
മലയാള സിനിമയിൽ മികച്ച നടൻ എന്നതിന് പര്യായമാണ് മോഹൻലാൽ എന്ന് തന്നെ പറയണം. അതുകൊണ്ട് തന്നെയാണ് നടനവിസ്മയം എന്ന് അദ്ദേഹത്തെ വിളിക്കുന്നത്. ഓരോ സിനിമയിലും തന്റെതായ കയ്യൊപ്പ് കൊണ്ടുവരുവാൻ ശ്രമിക്കുന്ന കലാകാരനാണ് അദ്ദേഹം. ഇപ്പോഴിതാ അദ്ദേഹം തന്റെ ഏറ്റവും പുതിയ ചിത്രമായ ബറോസിന്റെ പണിപ്പുരയിലാണ്. ഒരു നായകൻ എന്നതിലുപരി ഒരു സംവിധായകനായി എങ്ങനെയാണ് മികച്ചത് ആയി മാറുന്നത് എന്ന് തെളിയിക്കുവാൻ ഉള്ള ഒരു ശ്രമമാണ് ബറോസ്. 400 വർഷങ്ങൾക്ക് മുമ്പുള്ള കാലഘട്ടത്തിന്റെ കഥയാണ് പറയുന്നത്. വാസ്കോഡാ ഗാമയുടെ നിധി സൂക്ഷിപ്പുകാരനായ ഒരു ഭൂതത്തിന്റെ കഥയാണ് ബറോസ്.
ഇന്ത്യയിലെ എല്ലാ ഭാഷകളിലും ആയി ഇത് പുറത്തു വരുമെന്നാണ് ഇപ്പോൾ അദ്ദേഹം പറഞ്ഞിരിക്കുന്നത്. കഴിഞ്ഞ ദിവസം ദുബായിൽ പുതിയ ഓഫീസ് തുറന്നു പ്രവർത്തിച്ച വേളയിലായിരുന്നു അദ്ദേഹം ഇതിനെക്കുറിച്ച് തുറന്നു സംസാരിച്ചത്. സിനിമ മാറിത്തുടങ്ങി, ആ മാറ്റങ്ങൾക്കൊപ്പം ഞങ്ങൾ നില്ക്കുവാൻ വേണ്ടി തുടങ്ങിയതാണ്. അതാണ് ഈ ഓഫീസ് എന്നായിരുന്നു ഇക്കാര്യത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞത്. ഓടിടിയിൽ സിനിമ നൽകുന്നതിനെക്കുറിച്ച് അദ്ദേഹം പറഞ്ഞു. ദൃശ്യം സിനിമ ഓടിട്ടിയിൽ നൽകിയത് അത്രയും ബുദ്ധിമുട്ടേറിയ ഒരു കാലഘട്ടത്തിലായിരുന്നു. കോവിഡ് വളരെയധികം രൂക്ഷമായി നിൽക്കുകയായിരുന്നു ആ സമയത്ത്.
കോവിഡ് സമയത്ത് ഏറ്റവും കൂടുതൽ സിനിമകൾ ചെയ്ത വ്യക്തി ഞാനാണ്. സിനിമകൾ ചെയ്യുമ്പോൾ ഞാൻ മാത്രമാണ് മാസ്ക് ഇല്ലാതെ അഭിനയിക്കുന്നത്. ബാക്കി എല്ലാവരും മാസ്ക്ക് വച്ചുകൊണ്ട് നിൽക്കുകയായിരുന്നു. കോവിഡിന്റെ ഏറ്റവും മൂർദ്ധന്യമായ അവസ്ഥയിൽ പുറത്തു വന്ന ചിത്രമായിരുന്നു ദൃശ്യം. അന്നത്തെ സാഹചര്യം അതായിരുന്നു. അതുകൊണ്ടാണ് ദൃശ്യം 2 ആ രീതിയിൽ വന്നത്. ബറോസ് വലിയൊരു പ്ലാറ്റ്ഫോമിൽ തന്നെ കൊണ്ടുവരാനാണ് തീരുമാനം. ഏതായാലും ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും ബാറോസ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബറോസിൽ അഭിനയിക്കുന്ന എല്ലാവരും വിദേശ രാജ്യങ്ങളിൽ നിന്നുള്ളവരാണ്. ഈജിപ്തിൽ നിന്നുള്ള ആളുകൾ വരെയാണ് ബറോസിൽ അഭിനയിക്കുന്നത്. ഷൂട്ടിംഗ് എല്ലാം കഴിഞ്ഞിരിക്കുകയാണ്.
സെൻസറിങ്ങ് കൂടി കഴിഞ്ഞാൽ മാർച്ചിലേക്ക് ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇനി ചെയ്യാൻ പോകുന്ന സിനിമകളെല്ലാം തന്നെ വലിയ ക്യാൻവാസിൽ ചെയ്യാനാണ് ഉദ്ദേശിക്കുന്നത് എന്ന് ആണ് മോഹൻലാൽ പറഞ്ഞത്. അതിന്റെ തുടക്കമാണ് ദുബായിലെ ഓഫീസ് എന്ന് അദ്ദേഹം പറയുന്നു. ഇനി എത്താൻ ഇരിക്കുന്ന എംപുരാൻ ആണെങ്കിലും വലിയ ക്യാൻവാസിൽ ആണ് ചെയ്യുന്നത്. ഇപ്പോൾ നിരവധി സിനിമകൾ ഇങ്ങനെയാണ് വന്നുകൊണ്ടിരിക്കുന്നത്. നരസിംഹം മുതലിങ്ങോട്ട് തുടങ്ങിയതാണ് ഞങ്ങളുടെ ചിത്രങ്ങളുടെ വിജയം എന്നും അദ്ദേഹം ഓർമിച്ചു പറയുന്നു.