തിയേറ്ററുകളില്‍ സിനിമകളുടെ ആറാട്ട്; കേരളത്തിലെ തിയേറ്ററുകള്‍ വീണ്ടും സജീവം
കഴിഞ്ഞ കുറച്ച് കാലങ്ങളായി മലയാള സിനിമയ്ക്കകത്തെ തിയേറ്റര്‍ വ്യവസായം താരതമ്യേന മോശം അവസ്ഥയിലൂടെയാണ് കടന്നു പോകുന്നത്. അതിനെതിരെ തിയേറ്റര്‍ ഉടമകള്‍ പരാതിയുമായി രംഗത്ത് വരികയും ചെയ്തിരുന്നു. എന്നാല്‍ സിനിമയ്ക്കും, തിയേറ്റര്‍ വ്യവസാനത്തിനും പുത്തന്‍ ഉണര്‍വ് നല്‍കിക്കൊണ്ട് കേരളത്തിലെ തിയേറ്ററുകള്‍ വീണ്ടും സജീവമാകുന്ന കാഴ്ചയാണ് കാണാന്‍ സാധിക്കുന്നത്.
കഴിഞ്ഞ മൂന്ന് ആഴ്ചകളില്‍ ആയി പുറത്തു വന്ന ചിത്രങ്ങളെല്ലാം ഗംഭീര പ്രകടനം കാഴ്ച വെച്ചതോടെ തിയേറ്ററുകളിലേക്ക് വീണ്ടും പ്രേക്ഷകര്‍ എത്തി ക്കൊണ്ടിരിക്കുകയാണ്. അതില്‍ സുരേഷ് ഗോപി -ജോഷി കൂട്ടുകെട്ടില്‍ ഒരുങ്ങിയ പാപ്പനാണ് ആദ്യം തിയേറ്ററില്‍ എത്തിയത്. ഒരു ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപി- ജോഷി ടീം ഒന്നിച്ച പാപ്പന് മികച്ച ഇനിഷ്യല്‍ കളക്ഷന്‍ ആയിരുന്നു ലഭിച്ചിരുന്നത്. റിലീസ് ചെയ്ത് ചിത്രം 18 ദിവസങ്ങള്‍ ചിത്രം നേടിയത് 50 കോടി കളക്ഷനാണ്.
അതുപോലെ, ദുല്‍ഖറിന്റെ പാന്‍ ഇന്ത്യന്‍ സിനിമയായി എത്തിയ സീതാരാമം പൊളിയാണെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. എന്നാല്‍ ആദ്യദിനം വെറും 45 ലക്ഷം രൂപ മാത്രമാണ് കേരളത്തില്‍ നിന്ന് കളക്ട് ചെയ്തത്. എന്നാല്‍ ചിത്രം മൂന്നാം ദിവസം മാത്രമായി ഒരു കോടി രൂപയ്ക്ക് മുകളില്‍ കേരള ബോക്സ് ഓഫീസില്‍ നിന്നും നേടിയെടുത്തു. റിലീസ് ചെയ്ത ഒന്‍പത് ദിവസങ്ങള്‍ പിന്നീടുമ്പോള്‍ മലയാളത്തില്‍ നിന്ന് മാത്രം അഞ്ചു കൂടി 2 ലക്ഷം രൂപയാണ് ചിത്രം കളക്ട് ചെയ്തിരിക്കുന്നത്. പാന്‍ ഇന്ത്യന്‍ ചിത്രമായി പുറത്തിറങ്ങിയ സീതരാമം ഇതിനോടകം തന്നെ 40 കോടി ക്ലബ്ബില്‍ ഇടം നേടിയിരുന്നു.
അതുപോലെ, കുഞ്ചാക്കോ ബോബന് ചിത്രമായ ന്നാ താന്‍ കേസുകൊട് കഴിഞ്ഞ ദിവസമാണ് തിയേറ്ററില്‍ എത്തിയത്. പഴയ മമ്മൂട്ടി ചിത്രത്തിലെ ദേവദൂതര്‍ പാടി എന്ന ഗാനം റിലീസിന് മുന്നേ തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അതുകൊണ്ട് തന്നെ ചിത്രം ഏറെ പ്രേക്ഷക ശ്രദ്ധനേടിയ ഒന്നാണ്. കാസര്‍ഗോഡിന്റെ പശ്ചാത്തലത്തില്‍ ഒരു റിയലിസ്റ്റിക് എന്റര്‍ടൈനറായി ഒരുങ്ങിയ ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് തിയേറ്ററില്‍ എത്തിയ അന്ന് മുതല്‍ ലഭിച്ചു കൊണ്ടിരിക്കുന്നത്.
അതുപോലെ, ടോവിനോ തോമസിന്റെ തല്ലുമാലയും സൂപ്പര്‍ ആയിരുന്നു. ടോവിനോയുടെ കരിയറില്‍ തന്നെ വമ്പന്‍ ഓപ്പണിങ് ആണ് ചിത്രത്തിന് ലഭിച്ചത്. ആദ്യദിനം മാത്രമായി ചിത്രം 3 കോടി 45 ലക്ഷം രൂപയാണ് നേടിയത്. ചിത്രം റിലീസ് ചെയ്ത രണ്ടാം ദിവസത്തിലും കളക്ഷന്‍ വര്‍ദ്ധിച്ചിരുന്നു. രണ്ടുദിവസം കൊണ്ട് ചിത്രം നേടിയത് 7 കൂടി 5 ലക്ഷം രൂപയാണ്.