“പേനയും കടലാസുമെടുത്തു വെച്ച് മൂഡ് തോന്നുമ്പോൾ എഴുതുന്ന രീതിയൊന്നുമല്ല, ആവിശ്യം വരുമ്പോൾ ഞാൻ തന്നെ എഴുതും” മറുപടിയുമായി ദുൽഖർ സൽമാൻ
2012 ൽ ആയിരുന്നു മലയാള ചിത്രത്തിലേക്കുള്ള ദുൽഖർ സൽമാൻ അരങ്ങേറ്റം കുറിച്ചത്. നവാഗതനായ ശ്രീനാഥ് രാജേന്ദ്രന്റെ ‘സെക്കന്റ് ഷോ’ എന്ന ചിത്രത്തിലൂടെ ആണ് ചലചിത്ര രംഗത്തു ശ്രദ്ധിക്കപെടാൻ കാരണമായത്. പിന്നീട് വഴിത്തിരിവായി മാറിയ ഒരു ചിത്രമയിരുന്നു അൻവർ റഷീദിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ‘ഉസ്താദ് ഹോട്ടൽ ‘ മികച്ച ജനപ്രിയ ചലചിത്രത്തിനുള്ള ദേശിയ ചലച്ചിത്ര അവാർഡ് ലഭിക്കുകയും ബോക്സോഫീസ് ഹിറ്റ് ആവുകയും ചെയ്തു. ഫൈസി എന്ന കഥാപാത്രം അത്രയധികം ഇടം നേടിയിരുന്നു ആരതകർക്കിടയിൽ. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപെട്ടിരിക്കുന്നത് ദുൽഖർ സൽമാന്റെ എഴുത്തിനെ കുറിച്ചാണ്. ഫ്ലാഷ് മൂവീസിൽ നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയതിനെ തുടർന്നാണ്. എന്നെങ്കിലും ഒരു സിനിമ സംവിധാനം ചെയ്യുന്നുണ്ടെങ്കിൽ അത് സ്വന്തം കഥയിലെ ചെയ്യൂ എന്ന് മുൻപ് പറഞ്ഞിട്ടുണ്ട്. എന്തെങ്കിലും എഴുതുന്ന ശീലം ഇപ്പോഴുമുണ്ടോ…? എന്ന ചോദ്യത്തിന് മറുപടി ഇങ്ങനെ ആയിരുന്നു, സോഷ്യൽ മീഡിയയിൽ ചെയ്യുന്ന പോസ്റ്റുകൾ മാത്രമേ എഴുതാറോള്ളു എന്നായിരുന്നു.അത്തരം എഴുത്തുകൾ സ്വന്തമായി തന്നെ എഴുതുന്നതാണ്. മറ്റാരെയും സമ്മദിക്കാറില്ല.എഴുതാൻ ഇഷ്ടമാണ് ഒരു പേനയും കടലാസുമെടുത്തു വെച്ചു മൂഡ് തോന്നുമ്പോൾ എഴുതുന്ന രീതിയൊന്നുമല്ല.
എഴുതേണ്ട ആവിശ്യം വരുമ്പോൾ ഞാൻ തന്നെ എഴുതും.ആ എഴുത്തുകൾ കണ്ട് പലരും തന്നോട് എഴുതിക്കൂടെ എന്ന് ചോദിക്കാറുണ്ടെന്നും ദുൽഖർ സൽമാൻ പറഞ്ഞു. ചെയ്യുന്ന കാര്യങ്ങൾ മികച്ചതായിരിക്കണം എന്നാഗ്രഹിക്കാറുണ്ട്, എത് കാര്യമായാലും ഭംഗിയായിരിക്കണം എന്നുണ്ട്. അഭിനയമായാലും നിർമാണമായാലും, വിതരണമായാലും ഭംഗിയായിരിക്കണം എന്നാഗ്രഹമുണ്ട് എന്നാണ് പറഞ്ഞത്. തന്റെ എഴുത്തിനെയും ആ ഭംഗിയിൽ കൊണ്ടു പോകും എന്നതും കൂടെ ഉണ്ട് ഇതിൽ. കൂടാതെ എപ്പോഴേങ്കിലും താനും ഒരു സിനിമ ചെയ്തെന്നും വരാം എന്നാണ്. മമ്മുട്ടിയുടെ കൂടെ അഭിനയത്തിലേക്ക് വരുമോ എന്ന ചോദ്യത്തിന്റെ മറുപടി, വാപ്പച്ചിയുടെ ഏതെങ്കിലും ഒരു സിനിമയിൽ ഞാൻ ചുമ്മാ ഒന്ന് വന്നു പൊയ്ക്കോട്ടേ ഇടക്ക് ഞാൻ ചോദിക്കാറുണ്ട് എന്നായിരുന്നു മറുപടി.എനിക്ക് നിന്റെയൊന്നും സഹായം വേണ്ടാന്നാണ് മറുപടി പറയാറുള്ളതെന്നും വ്യക്തമാക്കി. ദുൽഖർ സൽമാൻ, മമ്മുട്ടി ഒന്നിക്കുന്ന ഒരു ചിത്രം കാണാനായി കാത്തിരിക്കുകയാണ്.ദുൽഖർ സൽമാനും ആരാതകരും ഒരുപോലെ ആഗ്രഹിക്കുന്ന ഒന്നാണത്.