‘വമ്പൻ അന്യഭാഷാ സിനിമകളെ പേടിച്ച് മലയാളസിനിമകൾ തിയറ്ററിൽ ഇറങ്ങിയില്ല’ ; ചരിത്രത്തിലാദ്യമായി വിഷുവിന് മലയാളസിനിമകൾ റിലീസ് ചെയ്തില്ലെന്ന് ധ്യാൻ ശ്രീനിവാസൻ
മലയാള സിനിമയിലെ യുവതാരങ്ങള്‍ക്കിടയില്‍ ഏറെ ശ്രദ്ധ നേടിയ താരസഹോദരന്മാരാണ് വിനീത് ശ്രീനിവാസനും ധ്യാന്‍ ശ്രീനിവാസനും. ശ്രീനിവാസന്റെ മക്കള്‍ എന്ന മേല്‍വിലാസത്തില്‍ നിക്കാതെ ഇരുവരും തങ്ങളുടേതായ തട്ടകങ്ങളില്‍ എത്തികഴിഞ്ഞു. അഭിനയത്തിന് പുറമേ സംവിധാനത്തിലും നിര്‍മ്മാണരംഗത്തുമെല്ലാം ധ്യാന്‍ ഇപ്പോള്‍ സജീവമാണ്. ഇപ്പോഴിതാ ധ്യാന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. മലയാള സിനിമ പ്രതിസന്ധി ഘട്ടത്തിലൂടെയാണ് കടന്നു പോകുന്നതെന്നും മലയാള സിനിമയുടെ ചരിത്രത്തിലാദ്യമായി മലയാളം സിനിമ റിലീസ് ഇല്ലാതിരുന്ന ആദ്യത്തെ വിഷുവായിരുന്നു ഇതെന്നും ധ്യാന്‍ പറയുന്നു.
കെ.ജി.എഫിനേയും ബീസ്റ്റിനേയും പേടിച്ച് ഈ വിഷുവിന് മലയാളം സിനിമകളൊന്നും റിലീസ് ചെയ്തില്ല. മലയാള സിനിമയുടെ ചരിത്രത്തിലാദ്യമായി മലയാളം സിനിമ റിലീസ് ഇല്ലാതിരുന്ന ആദ്യത്തെ വിഷുവായിരുന്നു ഇത്. ഒന്നാമത്തെ കാരണം തിയേറ്ററുകള്‍ ഇല്ലെന്നതും രണ്ടാമത്തെ കാരണം ഈ സിനിമകള്‍ ഡിസട്രിബ്യൂട്ട് ചെയ്യുന്നത് ലിസ്റ്റിനും രാജുവേട്ടനും ആയിരുന്നു. അവരും ഇവിടുത്തെ മെയിന്‍സ്ട്രീം പ്രൊഡ്യൂസേഴ്സ് ആണ്. അതുകൊണ്ട് തന്നെ എല്ലാവരും ഒന്ന് മലയാള സിനിമ ഇറക്കാന്‍ ഭയപ്പെട്ടു. നാളെ ഓണത്തിന് ഇതുപോലെ കെ.ജി.എഫ് മൂന്നാം ഭാഗമോ അല്ലെങ്കില്‍ കെ.ജി.എഫ് പോലെയൊരു സിനിമയോ വന്നാല്‍ മലയാള സിനിമ റിലീസ് ഇല്ലാത്ത അവസ്ഥ വരും ഭാവിയില്‍ എന്നും ധ്യാന്‍ പറയുന്നു.
നമ്മുടെ ഓഡിയന്‍സ് എല്ലാ സിനിമയും കാണുന്നവരാണ്. ഇതേ സ്വീകാര്യത മലയാള സിനിമക്ക് തമിഴ് സിനിമയില്‍ അനുവദിക്കില്ല. അവിടുത്തെ ഒരു ഡിസ്ട്രിബ്യൂട്ടര്‍ ഇതുപോലെ ഒരു മലയാളം സിനിമ പ്രൊമോട്ട് ചെയ്ത് റിലീസ് ചെയ്യാന്‍ അവര്‍ സമ്മതിക്കില്ല. പക്ഷേ ഇവിടെ ആര്‍ക്ക് വേണമെങ്കിലും സിനിമ ഡിസ്ട്രിബ്യൂട്ട് ചെയ്യാം. ഇവിടുത്തെ ഓഡിയന്‍സും ആ രീതിയില്‍ ഓപ്പണാണ്. ഇവിടത്തെ ഓഡിയന്‍സിനെ സംബന്ധിച്ചിടത്തോളം തിയേറ്ററില്‍ വരുന്ന സിനിമയില്‍ എന്തെങ്കിലും ഒരു വൗ ഫാക്ടറില്ലെങ്കില്‍ എക്സൈറ്റ് ചെയ്യിപ്പിക്കുന്ന ഒരു സംഭവം ഇല്ലെങ്കില്‍ തിയേറ്ററില്‍ ആളുകള്‍ പോകുന്നില്ല. ബോസിക്കലി വലിയ സിനിമകള്‍ക്ക് മാത്രമേ ആളുകള്‍ ഉള്ളൂ. വലിയ സിനിമകള്‍ എന്ന് പറഞ്ഞാല്‍ വലിയ കാന്‍വാസിലെടുക്കുന്ന തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി സിനിമകള്‍ക്ക് മാത്രമേ മലയാളി ഓഡിയന്‍സ് അടക്കം പോവുന്നുള്ളൂ. അതാണ് സത്യാവസ്ഥയെന്നും ധ്യാന്‍ കൂട്ടിച്ചേര്‍ത്തു.
കൊറോണയ്ക്ക് ശേഷം ഒരാഴ്ച്ചയുടെ വ്യത്യാസത്തില്‍ മൂന്നും നാലും അഞ്ചും സിനിമകളാണ് റിലീസ് ചെയ്യുന്നത്. അതുകൊണ്ട് ഒരു സിനിമകയ്ക്ക് കിട്ടുന്ന റണ്‍ എന്നു പറയുന്നത് ഒരു ആഴ്ച്ചയാണ്. പഴയ പോലെ ചെറിയ സിനിമകള്‍ക്കൊന്നും ഇപ്പോള്‍ തിയേറ്റര്‍ ഷെയര്‍ കിട്ടുന്നില്ല. ഒരാഴ്ച്ചയില്‍ കൂടുതല്‍ ഒരു സിനിമ ഓടുന്നില്ല. ഇനി അങ്ങോട്ട് 100 ദിവസം, 50 ദിവസം ഓടുന്ന സിനിമ എന്ന കണ്‍സെപ്റ്റ് ഇല്ല. കാരണം 30,35 ദിവസം കഴിയുമ്പോളേക്കും ഒടിടി റിലീസായി ആ സിനിമ വരും. മലയാളം സിനിമക്ക് ഇപ്പോള്‍ പ്രതിസന്ധിയുണ്ട്. ചെറിയ സിനിമകള്ക്കിവിടെ ഓടാനും ഒന്ന് പിക്കപ്പാവാനും നല്ല അഭിപ്രായം കിട്ടി ആളുകള്‍ തിയേറ്ററില്‍ എത്തുമ്പോഴേക്കും പുതിയ സിനിമകള്‍ വരുകയും ചെയ്യും. കോവിഡ് കഴിഞ്ഞുണ്ടായ ഒരു സ്ഥിതി ആണിത്. ആരേയും കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്നും ധ്യാന്‍ വ്യക്തമാക്കുന്നു.