‘പാപ്പൻ സിനിമ പരിപ്പുവട ത്രില്ലർ’ എന്ന് യുവാവ് അശ്വന്ത് കോക്ക് ; സുരേഷ് ഗോപി ഫാൻസ്‌ രോഷത്തിൽ
1 min read

‘പാപ്പൻ സിനിമ പരിപ്പുവട ത്രില്ലർ’ എന്ന് യുവാവ് അശ്വന്ത് കോക്ക് ; സുരേഷ് ഗോപി ഫാൻസ്‌ രോഷത്തിൽ

സുരേഷ് ഗോപി നായകനായ ചിത്രം ‘പാപ്പന്‍’ തിയേറ്ററുകളില്‍ സമ്മിശ്ര പ്രതികരണം നേടി മുന്നേറുകയാണ്. ജോഷി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ആര്‍ജെ ഷാനാണ്. ഒരിടവേളയ്ക്ക് ശേഷം സുരേഷ് ഗോപി പൊലീസ് വേഷത്തില്‍ എത്തുന്ന ചിത്രം കൂടിയാണ് ‘പാപ്പന്‍’. ഇപ്പോഴിതാ അശ്വന്ത് കോക്ക് എന്ന സിനിമ നിരൂപകന്‍ പാപ്പന്‍ സിനിമ പരിപ്പ് വട ത്രില്ലര്‍ എന്നാണ് പറയുന്നത്. സിനിമ അത്ര പോരെന്നും സുരേഷ് ഗോപിയുടെ സ്റ്റാര്‍ഡം സിനിമയില്‍ ഉപയോഗിച്ചില്ലെന്നുമാണ് പറയുന്നത്. ഇദ്ദേഹത്തിന്റെ വീഡിയോയ്ക്ക് താഴെ നിരവധിപേര്‍ മോശം റിവ്യൂ എങ്ങനെ ഇടാന്‍ തോന്നിയെന്ന തരത്തിലുള്ള കമന്റുകളും ഇട്ടിട്ടുണ്ട്.

നമുക്കറിയാം സുരേഷ് ഗോപി സൂപ്പര്‍സറ്റാറാണ് ക്രൗഡ് പുള്ളറാണ്. കുറച്ച് നാളത്തെ ഇടവേളക്ക് ശേഷമാണ് അദ്ദേഹം വന്നത്. കാവല്‍ ആയിരുന്നു ഇതിന് മുന്നേ ഇറങ്ങിയത്. കാവല്‍ ഒരു നനഞ്ഞ പടക്കമായിപോയെന്നും അശ്വന്ത് കോക്ക് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച വീഡിയോയില്‍ പറയുന്നു. അതിന് ശേഷം പാപ്പന്‍ വന്നത്‌കൊണ്ട് തന്നെ വലിയ പ്രതീക്ഷയാണ് ഉണ്ടായിരുന്നത്. അതിന് മുഖ്യ കാരണം ജോഷി സംവിധാനം ചെയ്യുന്ന സിനിമ, ഗോകുലം ഗോപാലന്‍ ഡോവിജ് കാച്ചപ്പിള്ളി അങ്ങനെ വലിയ പ്രൊഡക്ഷന്‍ കമ്പിനി, അങ്ങനെ വളരെ പ്രതീക്ഷകളോടെ വന്ന ചിത്രമാണ്. നല്ല ക്രൗഡ് ഉണ്ടായിരുന്നു. അതായത് അദ്ദേഹത്തിന്റെ സ്റ്റാര്‍ഡം ശരിക്കും കാണാന്‍ സാധിച്ചു. ആകെ മൊത്തം ബ്ലോക്കായി താറുമാറായ അവസ്ഥ ആദ്യ ദിനം തന്നെ. ഫാമിലിയും സ്ത്രീകള്‍ ഉള്‍പ്പെടെ വലിയ ഒരു ജനക്കൂട്ടമുണ്ടായിരുന്നു.

അങ്ങനെ ഒരു ക്രൈംത്രില്ലര്‍, റിവൈസ് ത്രില്ലര്‍, ആക്ഷന്‍ ഒന്നിമില്ല. ഇത്തരത്തിലുള്ള ചിത്രങ്ങള്‍ ധാരാളമായിട്ട് ഈ അടുത്ത് തിയേറ്ററിലും ഒടിടിയിലുമായിട്ട് റിലീസ് ചെയ്തിട്ടുണ്ടായിരുന്നു. സുരാജ് വെഞ്ഞാറമൂടിന്റെ ഹെവന്‍, ജയസൂര്യയുടെ ജോണ്‍ ലൂദര്‍ അങ്ങനെ എണ്ണിയാലൊടുങ്ങാത്തത്ര ത്രില്ലേഴ്‌സ് വന്നിട്ടുണ്ട്. ആ കൂട്ടത്തിലേക്കാണ് ഒരു ത്രില്ലര്‍ സിനിമയായിട്ട് പാപ്പന്‍ വരുന്നത്. പാപ്പനെ അതില്‍ നിന്നെല്ലാം മറ്റി നിര്‍ത്തുന്ന ഒരേ ഒരു ഘടകം സുരേഷ് ഗോപി എന്നുള്ളതാണ്. പക്ഷേ ഈ സിനിമക്ക് അകത്ത് സുരേഷ് ഗോപി എന്ന ആക്ടറേയോ അദ്ദേഹത്തിന്റെ സ്റ്റാര്‍ഡത്തെ ഉപയോഗിക്കുന്ന ഒരു സിനിമയേ അല്ല. അതായത് ഒരു ടിപ്പിക്കല്‍ സാധാരണഒരു അവിഞ്ഞ ത്രില്ലര്‍. ഒരു പരിപ്പ് വട ത്രില്ലര്‍. അതാണ് പാപ്പന്‍ സിനിമയെന്നും അശ്വന്ത് കോക് പറയുന്നു.

ഇപ്പോള്‍ ഇറങ്ങിയിട്ടുള്ള ചിത്രങ്ങളെപോലെ ഒരു ത്രില്ലര്‍. അത് തന്നെ പ്രത്യേകിച്ച് യാതൊരു തരത്തിലുള്ള ത്രില്ലിംങ് എലമെന്റും ഇല്ലാത്ത സിനിമ. മെമ്മറീസ് സിനിമയൊക്കെ ക്ലാസ് സിനിമയാണ്. അതുപോലെ തന്നെ അഞ്ചാം പാതിര സീറ്റഡ് സാധനമാണ്. ഇത് അങ്ങനെയൊന്നുമില്ല. പിന്നെ ചിത്രത്തിന്റെ ഡിഒപി ഡോവിഡ് കാച്ചപ്പിള്ളിയുടെ മകന്‍ അജയ് ഡേവിഡ് കാച്ചപ്പിള്ളി, അച്ഛന്‍ പ്രൊഡ്യൂസറായത്‌കൊണ്ട് ഫ്രീ ആണല്ലോ. ജേക്‌സ് ബിജോയ് ആണ് സ്‌കോര്‍ ചെയ്തിരിക്കുന്നത്. പക്ഷേ പ്രത്യേകിച്ച് ഒരു ഇംപാക്ട് ഉണ്ടാക്കുന്ന ഒരു സിഗ്നേച്ചര്‍ സ്‌കോര്‍ ഒന്നുമില്ല. അതിന് കാരണം അങ്ങനത്തെ ഒരു സീനും സുരേഷ് ഗോപിക്ക് ഇല്ല. അദ്ദേഹത്തെ യൂസ് ചെയ്യുന്ന ഒന്നും ഈ ചിത്രത്തിലില്ലെന്നും നല്ലൊരു ഫൈറ്റ് സീനില്ലെന്നും നല്ലൊരു ഷോട്ടുപോലും ഇല്ലെന്നും അശ്വന്ത് കൂട്ടിച്ചേര്‍ത്തു.

ജോഷി സാര്‍ അങ്ങനെ ഭയങ്കരമായിട്ടൊന്നും എടുത്തിട്ടില്ല. സ്‌ക്രിപ്റ്റ് ഡിമാന്‍ഡ് ചെയ്യുന്ന പോലെ ഒരു സാധാരണ സിനിമ. അദ്ദേഹം നീറ്റ് ആയിട്ട് എടുത്തിട്ടുണ്ട്. പക്ഷേ സുരേഷ് ഗോപിയെ കാണുമ്പോള്‍ ഒരു രോമാഞ്ചം വരുന്ന സീനോ റൈറ്റിംങില്‍ പറയുകയാണേല്‍ നല്ലൊരു ഡയലോഗോ, ഫൈറ്റോ ഒന്നുമില്ല. സുരേഷ് ഗോപിയെ കെട്ടഴിച്ച് വിട്ടിട്ട് അലഞ്ഞ് തിരിയുന്ന ഒരു കഥാപാത്രം. കാട്ടില്‍ ഇറങ്ങി പോവുകയും ഒളിച്ച് നിന്ന് സിഗററ്റ് വലിക്കുകയും അതെല്ലാം കോമഡിയായി പോയിട്ടുണ്ട്. നിതാ പിള്ളയ്ക്ക് വയ്യ. അവര്‍ക്ക് നല്‍കിയ പോലീസ് ക്യാരക്ടര്‍ അത്രക്ക് ഹെവി ക്യാരക്ടര്‍ നിതാ പിള്ളയ്ക്ക് ചെയ്യാന്‍ സാധിക്കുന്നില്ല. ആശാ ശരത്ത് വൃത്തിയായി ചെയ്തിട്ടുണ്ട്. പിന്നെ ഷമ്മി തിലകനെ പൊറോട്ടയും ബീഫും കഴിപ്പിക്കുന്ന ഒരു സീനുണ്ടെന്നും അത് സുരേഷ് തന്നെ നല്‍കുന്നത് അടിപൊളി സീനാണെന്നും പറയുന്നു.